ഡിസ്കൗണ്ടിന്റെ കാര്യത്തിൽ ആളൊരു റോമിയോ ആണ്, വീഴ്ത്തിക്കളയും; വിലക്കുറവുമായി റെഡ്മി നോട്ട് 13 പ്രോ
സ്മാർട്ട്ഫോൺ ആരാധകർക്ക് വേറിട്ട ഡിസ്കൗണ്ട് ഓപ്ഷനുകളുമായി റെഡ്മി നോട്ട് 13 പ്രോ 5ജി രംഗത്ത്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ റെഡ്മി ഫോൺ ഡിസ്കൗണ്ട് സഹിതവും ഡിസ്കൗണ്ട് ഇല്ലാതെയും വൻ വിലക്കുറവിൽ വാങ്ങാൻ ഇപ്പോൾ അവസരമുണ്ട്. ഈ വർഷം ജനുവരിയിൽ ആണ് റെഡ്മി നോട്ട് 13 സീരീസിലെ റെഡ്മി നോട്ട് 13, നോട്ട് 13 പ്രോ 5ജി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് ഈ വർഷം ജൂണിൽ റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷനും (Redmi Note 13 Pro Scarlet Red Edition) അവതരിപ്പിച്ചു.
ഇതിൽ റെഡ്മി നോട്ട് 13 പ്രോ ( (Redmi Note 13 Pro), റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ എന്നിവയാണ് ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. പേര് വ്യത്യസ്തമാണെങ്കിലും ഇവയിലെ ഫീച്ചറുകൾ ഒന്നുതന്നെയാണ്. കളർ വേരിയന്റിന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസം. ആർട്ടിക്കിൾ വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, കോറൽ പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ റെഡ്മി നോട്ട് 13 പ്രോ ലഭ്യമാണ്.

ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ 8ജിബി+ 128ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപയും 8ജിബി+ 256ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയും 12ജിബി+ 256ജിബി വേരിയന്റിന് 29,999 രൂപയുമായിരുന്നു വില. അതേപോലെ റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ്റെ 8GB+128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ആയിരുന്നു വില.
ഇപ്പോൾ ആമസോണിൽ റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അടിസ്ഥാന മോഡൽ 22,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ടായി 3000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇത് 19,999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിലും ഇതിന് സമാന വിലയും ഡിസ്കൗണ്ടും തന്നെയാണ് ഉള്ളത്.

എന്നാൽ റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അതേ ഫീച്ചറുകളുമായി എത്തുന്ന റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ ഇതിനെക്കാൾ വിലക്കുറവിൽ ഇരു പ്ലാറ്റ്ഫോമുകളിലും വാങ്ങാൻ സാധിക്കും. അതും ഡയറക്ട് ഡിസ്കൗണ്ട് ഉപയോഗിച്ചുകൊണ്ട്. അതായത് ഫ്ലിപ്പ്കാർട്ടിൽ റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ വെറും 18,370 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ, ഫ്ലിപ്പ്കാർട്ടിൽ റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷന് 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. ഈ ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വെറും 16,870 രൂപ വിലയിൽ സ്വന്തമാക്കാനാകും. ആമസോണിൽ 19,888 രൂപ വിലയിലാണ് ഈ റെഡ് എഡിഷൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്, ബാങ്ക് ഓഫറുകൾ ലഭ്യവുമല്ല.

അതിനാൽ റെഡ്മി നോട്ട് 13 പ്രോ വാങ്ങാൻ താൽപര്യപ്പെടുന്നവർ, കളർ ഒരു വിഷയമല്ല എങ്കിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ വാങ്ങുന്നതാണ് കൂടുതൽ ലാഭകരം. കളർ മാറുന്നു എന്നതിനപ്പുറം ഫീച്ചറുകൾ എല്ലാം ഇരുമോഡലുകളിലും സമാനമാണ്. ഇവയുടെ ഫീച്ചറുകൾ വിശദമായി അറിയാൻ ഇവിടെ നൽകിയിരിക്കുന്ന പേരിൽ ക്ലിക്ക് ചെയ്യുക- റെഡ്മി നോട്ട് 13 പ്രോ, നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ.


Click it and Unblock the Notifications