ഒന്നിൽ പിഴച്ചാൽ മൂന്ന്, പക്ഷേ ഈ മൂന്നിൽ ഒന്നും പിഴയ്ക്കില്ല! ഡിസ്കൗണ്ടിൽ 3 പുത്തൻ റെഡ്മി നോട്ട് 5G ഫോണുകൾ
പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുമ്പോൾ ഓരോരുത്തർക്കും ഓരോ ബജറ്റ് കാണും. അതിൽ ഏറ്റവുമധികം പേർ ആഗ്രഹിക്കുക 20000 രൂപയിൽ താഴെ വിലയിലുള്ള ഫോണുകൾ തേടുന്നവരാണ് കൂടുതൽ. പിന്നെ 25000 രൂപയിൽ താഴെ വിലയിലും കുറച്ചുകൂടി കാശുള്ളവർ 30000 രൂപയിൽ താഴെ വിലയിലും 5ജി ഫോണുകൾ തേടുന്നു. സ്മാർട്ട്ഫോൺ വിപണിയിലെ ഈ വ്യത്യസ്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 14 സീരീസ് ഡിസംബർ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഇവ ഇന്ന് മുതൽ വൻ ഡിസ്കൗണ്ടിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു.
റെഡ്മി നോട്ട് 14 സീരീസിൽ ആകെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഉള്ളത്. റെഡ്മി നോട്ട് 14 5ജി (Redmi Note 14 5G ), റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി (Redmi Note 14 Pro+) എന്നിവയാണ് അവ. ഈ മൂന്ന് ഫോണുകളും മൂന്ന് സെഗ്മെന്റിലുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്താൻ വിധത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നവയാണ്.

റെഡ്മി നോട്ട് 14 5ജിയുടെ 6ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128ജിബി മോഡലിന് 19,999 രൂപയും രൂപയും 8ജിബി + 256ജിബി മോഡലിന് 21,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് അടക്കം ലഭ്യമാണ്. അതിനാൽ 17,999 രൂപ പ്രാരംഭവിലയിൽ ഈ ഫോൺ ഇന്ന് മുതൽ വാങ്ങാനാകും.
റെഡ്മി നോട്ട് 14 പ്രോയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇതിന്റെ പ്രാരംഭ വില 23,999 രൂപയിൽ ആരംഭിക്കുന്നു.

റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 32,999 രൂപയും ടോപ്പ് എൻഡ് 12GB + 512GB വേരിയന്റിന് 35,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇത് 29,999 രൂപ പ്രാരംഭവിലയിൽ ഇത് വാങ്ങാനാകും.
ആമസോൺ, mi.com, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് റെഡ്മി നോട്ട് 14 5ജി വാങ്ങാനാകുക. ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ നിറങ്ങളിൽ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. അതേസമയം, റെഡ്മി നോട്ട് 14 പ്രോ മോഡുകൾ ഫ്ലിപ്പ്കാർട്ട്, mi.com, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ആണ് ലഭ്യമാകുക. സ്‌പെക്ടർ ബ്ലൂ, ടൈറ്റൻ ബ്ലാക്ക്, ഫാൻ്റം പർപ്പിൾ (ലെതർ ഫിനിഷ്) കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.
മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് റെഡ്മി നോട്ട് 14 5ജിയുടെ കരുത്ത്. ആഗോളതലത്തിൽ ഈ ചിപ്സെറ്റ് അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഇത്. 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ കരുത്താക്കിയാണ് നോട്ട് 14 പ്രോ എത്തിയത്. നോട്ട് 14 പ്രോ പ്ലസിന്റെ കരുത്ത് 2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ്.

പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ റെഡ്മി നോട്ട് 14 സീരീസ് ഫോണുകൾ പരിഗണിക്കാവുന്നതാണ്. റെഡ്മി നോട്ട് 14 സീരീസ് ഫോണുകളുടെ ഫീച്ചറുകൾ വിശദമായി അറിയാൻ - റെഡ്മി നോട്ട് 14 5ജി, റെഡ്മി നോട്ട് 14 പ്രോ 5ജി, റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി - എന്നിവയിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








