Home
Mobile

സാംസങ് ഗാലക്‌സി എഫ് 42 5 ജിയുടെ റീബ്രാൻഡഡ്‌ എഡിഷനായി ഗാലക്‌സി എം 42 5 ജി അവതരിപ്പിച്ചേക്കും

സാംസങ് എഫ്-സീരീസിലേക്ക് 5 ജി ഫീച്ചറുള്ള മറ്റൊരു സ്മാർട്ഫോൺ ഉടൻ എത്തിച്ചേരുമെന്ന് പറയുന്നു. ഗാലക്‌സി എഫ് 42 5 ജി ആയിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. ഈ ഹാൻഡ്‌സെറ്റ് അടുത്തിടെ വൈ-ഫൈ അലയൻസ് വെബ്‌സൈറ്റിലും കണ്ടെത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ വികസനത്തിൻറെ അവസാന ഘട്ടത്തിലാണെന്നും ലോഞ്ച് ഉടൻ നടക്കുമെന്നും സൂചിപ്പിക്കുന്നു. എന്നാൽ, വരാനിരിക്കുന്ന എഫ്-സീരീസ് സ്മാർട്ട്ഫോണുകളെക്കുറിച്ച് ഇതുവരെ ഒരു വിവരവും സാംസങ് വ്യക്തമാക്കിയിട്ടില്ല.

സാംസങ് ഗാലക്‌സി എഫ് 42 5 ജിയുടെ റീബ്രാൻഡഡ്‌ എഡിഷനായി ഗാലക്‌സി എം 42 5

സാംസങ് ഗാലക്‌സി ഗാലക്‌സി എഫ് 42 5 ജി സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കും

വൈ-ഫൈ അലയൻസ് വെബ്‌സൈറ്റ് പരിശോധിക്കുമ്പോൾ ഈ മോഡൽ, മോഡൽ നമ്പർ SM-E426B / DS ഉപയോഗിച്ച് പട്ടികപ്പെടുത്തിയിരിക്കുന്നു. ഗാലക്സി എഫ് 42 5 ജി വൈ-ഫൈ 802.11 ബി / ജി / എൻ / എസിയെ സപ്പോർട്ട് ചെയ്യുമെന്നും മുകളിൽ വൺ യുഐ 3.0 ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നും ലിസ്റ്റിംഗ് സ്ഥിരീകരിച്ചു. ഇതുകൂടാതെ, ലിസ്റ്റിംഗ് ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

കൂടുതൽ വായിക്കുക: സെൻഫോൺ 8 ഫ്ലിപ്പ് ഉൾപ്പെടെയുള്ള അസൂസ് സെൻഫോൺ 8 സീരീസ് ഇന്ത്യയിലേക്ക് വരുന്നു

ഏപ്രിലിൽ ഇന്ത്യയിൽ 21,999 രൂപയ്ക്ക് അവതരിപ്പിച്ച ഗാലക്‌സി എം 42 5 ജിയെ റീബ്രാൻഡഡ്‌ ചെയ്തതായി അഭ്യൂഹമുണ്ട്. ഗാലക്‌സി എഫ് 42 5 ജി യഥാർത്ഥത്തിൽ ഗാലക്‌സി എം 42 5 ജി റീബ്രാൻഡഡ്‌ ചെയ്തതാണെങ്കിൽ വരാനിരിക്കുന്ന എഫ്-സീരീസ് സ്മാർട്ട്ഫോൺ 6.6 ഇഞ്ച് എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ് നോച്ച് എന്നിവ അവതരിപ്പിക്കും. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ടിവി 9 നൊപ്പം വൺപ്ലസ് ടിവി 40 വൈ 1 മെയ് 24 ന് ഇന്ത്യയിൽ അവതരിപ്പിക്കും

48 എംപി ജിഎം 2 പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ, 5 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനം മറ്റ് സവിശേഷതകളിൽ ഉൾപ്പെടാം. സെൽഫികൾക്കും വീഡിയോകൾക്കുമായി 20 എംപി ക്യാമറ സെൻസർ ഇതിലുണ്ടാകും. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാലക്‌സി എഫ് 42 5 ജി റീബ്രാൻഡ് ചെയ്യ്ത ഗാലക്‌സി എം 42 5 ജി ആയിരിക്കുമോ എന്നതിൽ അതിശയിക്കാനില്ല. എം-സീരീസ് സ്മാർട്ഫോണുകളുടെ റീബ്രാൻഡഡ് എഡിഷനായി സാംസങ് മുമ്പ് ഗാലക്‌സി എഫ്-സീരീസ് ഫോണും അവതരിപ്പിച്ചു. ഗാലക്സി എഫ് 52 5 ജി പുനർനാമകരണം ചെയ്യപ്പെടുന്ന എം 52 5 ജി എന്ന മറ്റൊരു ഡിവൈസിലും ഈ ബ്രാൻഡ് പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
Samsung is anticipated to introduce another 5G-enabled handset to its F-series lineup in the near future. The Galaxy F42 5G could be the phone's name. The phone was just discovered on the Wi-Fi Alliance website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X