ഇനി ഗാലക്സി S25 സീരീസ് വിളയാട്ടം! സൂപ്പർ നായകനായി ഗാലക്സി എസ്25 അൾട്ര
ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളെയെല്ലാം നിഷ്പ്രഭരാക്കി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ സാമ്രാജ്യത്തിന്റെ രാജാവാകാൻ സാംസങ്ങിന്റെ ഗാലക്സി എസ്25 അൾട്രയും സംഘവും എത്തിയിരിക്കുന്നു. ഗാലക്സി എസ്25 സീരീസിന്റെ ഔദ്യോഗിക വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. ഫോൺ പ്രീ ബുക്ക് ചെയ്തവർക്ക് ഫെബ്രുവരി 3 മുതൽ തന്നെ ഫോൺ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഗാലക്‌സി എസ്25 അൾട്ര, ഗാലക്‌സി എസ് 25+, ഗാലക്‌സി എസ് 25 എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് എസ്25 സീരീസിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ സീരീസിൽ ഒരു ഗാലക്സി എസ്25 സ്ലിം മോഡൽ കൂടി വരുമെങ്കിലും അത് 2025ന്റെ രണ്ടാം പകുതിയിലേ ലോഞ്ച് ആകൂ.
ഇന്ന് മുതൽ, ഗാലക്‌സി എസ് 25 സീരീസ് ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകളിൽ ഓപ്പൺ സെയിലിൽ ലഭ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി സാംസങ് പ്രഖ്യാപിച്ച പ്രീ ബുക്കിങ് സെയിൽ ഇപ്പോഴും ലഭ്യമാണ്. ചുരുങ്ങിയ ദിവസങ്ങളിലേക്ക് മാത്രമാകും ഈ ഓഫറുകൾ ഇനി ലഭ്യമാകുക. എസ്25 സീരീസ് വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

സാംസങ് ഗാലക്സി എസ്25 സീരീസ് മോഡലുകളുടെ വില: സാംസങ് ഗാലക്സി എസ്25 (Samsung Galaxy S25) ന്റെ 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആണ് വില. സാംസങ് ഗാലക്സി എസ്25+ (Samsung Galaxy S25+) ന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 99,999 രൂപയും 12GB + 512GB വേരിയന്റിന് 1,11,999 രൂപയും നൽകണം.
സാംസങ് ഗാലക്സി എസ്25 അൾട്ര (Samsung Galaxy S25 Ultra) യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയാണ് വില. 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

എസ് 25 സീരീസിന് ലഭ്യമാകുന്ന ഓഫറുകൾ: സാംസങ് പ്രഖ്യാപിച്ച ഓഫറുകൾ ഇപ്പോഴും നിലവിലുണ്ട്. ഇത് പ്രകാരം, ഗാലക്സി എസ്25 അൾട്രയുടെ 12GB + 512GB വേരിയന്റ് ഇപ്പോൾ 12GB + 256GB അടിസ്ഥാന വേരിയന്റിന്റെ വിലയിൽ ലഭിക്കും. അതായത് 12000 രൂപ ലാഭത്തിൽ വാങ്ങാനാകും. കൂടാതെ 9 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനൊപ്പം 9000 രൂപ അപ്ഗ്രേഡ് ബോണസ് അല്ലെങ്കിൽ 7000 രൂപ ക്യാഷ്ബാക്കും ലഭിക്കും.
ഗാലക്സി എസ്25+ മോഡലിനും ഓഫർ ലഭ്യമാണ്. ഈ പ്ലസ് മോഡിന്റെ 12GB + 512GB വേരിയന്റ് 12GB + 256GB അടിസ്ഥാന വേരിയന്റിന്റെ വിലയിൽ ലഭിക്കും. ഇവിടെയും ഉപയോക്താവിന് 12000 രൂപയുടെ ലാഭം നേടാനാകുന്നു. ഗാലക്സി എസ്25ന് 11000 രൂപ അപ്ഗ്രേഡ് ബോണസ് അല്ലെങ്കിൽ 7000 രൂപ ക്യാഷ്ബാക്കും 9 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമാണ് പ്രീ ബുക്കിങ് ഓഫറായി ലഭ്യമാകുക.

സാംസങ്ങിന്റെ ഏറെ പ്രശസ്തമായ അൾട്ര മോഡലിന്റെ നിരയിലേക്ക് പുതിയതായി കടന്നുവന്നിരിക്കുന്ന എസ്25 അൾട്ര വാങ്ങാൻ ഇപ്പോൾ മികച്ച അവസരമാണ് ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ളത്. ലോഞ്ച് ഓഫറുകൾ പരിമിതമായ കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക. ഇവയുടെ ഫീച്ചറുകൾ വിശദമായി അറിയാൻ 'Samsung Galaxy S25, Galaxy S25+', 'Galaxy S25 Ultra' എന്നിവയിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








