Home
Mobile

S25 സീരീസിനെ തകർത്ത് റെക്കോഡിട്ട സാംസങ് ഫോൾഡബിൾ ഫോണുകളുടെ വിൽപ്പന തുടങ്ങി; വില ഇതാ

സാംസങ് ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യയിലുൾപ്പെടെ ആഗോള വ്യാപകമായി ലോഞ്ച് ചെയ്ത ഗാലക്സി Z ഫോൾഡ് 7, ഗാലക്‌സി Z ഫ്ലിപ്പ്7, ഗാലക്‌സി Z ഫ്ലിപ്പ്7 FE എന്നിവയുടെ വിൽപ്പന ഔദ്യോഗികമായി ആരംഭിച്ചു. ലോഞ്ചിന് പിന്നാലെ തന്നെ ഈ മൂന്ന് ഫോണുകളുടെയും പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ​ഗാലക്സിയുടെ ഏറ്റവും ജനപ്രിയ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ എസ്25 സീരീസ് ഫോണുകളെ കടത്തിവെട്ടുന്ന റെക്കോഡ് ബുക്കിങ് ആണ് ആദ്യ 48 മണിക്കൂറിന് ഉള്ളിൽ തന്നെ ഈ പുതിയ ഫോൾഡബിൾ ഫോണുകൾ സ്വന്തമാക്കിയത് എന്ന് സാംസങ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യൻ വിപണിയിൽ സാംസങ് ഫോൾഡബിളുകൾക്ക് 48 മണിക്കൂറിനുള്ളിൽ, 210,000 പ്രീ-ഓർഡറുകൾ ലഭിച്ചു, ഇത് ഒരു പുതിയ റെക്കോർഡ് കുറിച്ചു എന്നാണ് സാംസങ് അ‌റിയിച്ചത്. പ്രീ ബുക്കിങ്ങ് പിന്നിട്ട് ജൂ​ലൈ 25 മുതൽ ഈ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ആകർഷകമായ പ്രീ ബുക്കിങ് ഓഫറുകൾ പോലെ ലോഞ്ച് ഓഫറുകളും ഇപ്പോൾ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം.

 സാംസങ് ഫോൾഡബിൾ ഫോണുകളുടെ വിൽപ്പന തുടങ്ങി; വില ഇതാ

പുതിയ ഗാലക്സി ഫോൾഡബിൾ ഫോണുകളുടെ ഇന്ത്യയിലെ വില- ഗാലക്സി Z ഫോൾഡ്7: 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,74,999 രൂപ, 12GB + 512GB വേരിയന്റിന് 1,86,999 രൂപ, 16GB + 1TB വേരിയന്റിന് 2,16,999 രൂപ എന്നിങ്ങനെയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി പരിമിത കാലത്തേക്ക് 12GB + 512GB വേരിയന്റ് 174999 രൂപ വിലയിൽ സ്വന്തമാക്കാനാകും. അ‌തായത് 12000 രൂപ ലാഭിക്കാം.

ഗാലക്സി Z ഫ്ലിപ്പ്7: 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,09,999 രൂപയും 12GB + 512GB അ‌ടിസ്ഥാന വേരിയന്റിന് 1,21,999 രൂപയും ആണ് വില. ഗാലക്സി Z ഫ്ലിപ്പ്7 FE: 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 89,999 രൂപ, 8GB + 256GB വേരിയന്റിന് 95,999 രൂപ.

 സാംസങ് ഫോൾഡബിൾ ഫോണുകളുടെ വിൽപ്പന തുടങ്ങി; വില ഇതാ

ഇവയോടൊപ്പം ഗാലക്സി വാച്ചുകളും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഗാലക്സി വാച്ച്8: 40mm BT: 32,999 രൂപ, 40mm LTE: 36,999 രൂപ, 44mm BT: 36,999 രൂപ 35,999, 44mm LTE: രൂപ. 39,999, ഗാലക്സി വാച്ച്8 ക്ലാസിക്: 46mm BT: രൂപ. 46,999, 46mm LTE: രൂപ. 50,999.

റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയും ഈ ഫോണുകൾ ലഭ്യമാണ്. ഈ ഫോണുകൾ പുതിയ ഗാലക്സി വാച്ച് സീരീസിനൊപ്പം വാങ്ങിയാൽ പ്രത്യേക ഡിസ്കൗണ്ടുകൾ ലഭ്യമാണ്. കൂടാതെ ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കുക.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് ഗാലക്സി Z ഫോൾഡ് 7 എത്തിയിരിക്കുന്നത്. 200MP ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ബ്ലൂ ഷാഡോ, സിൽവർ ഷാഡോ, ജെറ്റ്ബ്ലാക്ക്, മിന്റ് (ഓൺലൈൻ എക്‌സ്‌ക്ലൂസീവ്) കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

 സാംസങ് ഫോൾഡബിൾ ഫോണുകളുടെ വിൽപ്പന തുടങ്ങി; വില ഇതാ

സാംസങ്ങിന്റെ Exynos 2500 ചിപ്സെറ്റ് ആണ് സാംസങ് ഗാലക്സി Zഫ്ലിപ്പ് 7ന്റെ കരുത്ത്. സാംസങ്ങിന്റെ Exynos 2400 ചിപ്സെറ്റ് കരുത്തിലാണ് സാംസങ് ഗാലക്സി Zഫ്ലിപ്പ് 7 FE എത്തിയിട്ടുള്ളത്. ഈ ഫോൾഡബിൾ ഫോണുകളുടെ ഫീച്ചറുകൾ വിശദമായി അ‌റിയുന്നതിനായി Galaxy Z Fold7, Galaxy Z Flip7 എന്നിവയിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X