ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ വന്ന വിവോ വൈ 31 എസ് സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും
വിപണിയിലെത്തിയ ഏറ്റവും പുതിയ 5 ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വിവോ വൈ 31 എസ്. ഈ പുതിയ സ്മാർട്ട്‌ഫോണിൻറെ ആഗോള വേരിയൻറ് ഉടൻ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്ലോബൽ ലോഞ്ചിനെക്കുറിച്ച് സൂചന നൽകുന്ന ടിടെക്നിക്കൽ എന്ന യൂട്യൂബർ ഗൂഗിൾ പ്ലേ കൺസോളിൽ വിവോ വൈ 31 സ്മാർട്ഫോൺ കണ്ടെത്തിയിരുന്നു. ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള രണ്ട് പ്രധാന വിശദാംശങ്ങളും ലിസ്റ്റിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിൾ പ്ലേയ് കൺസോളിലെ വിവോ വൈ 31 എസ്
പുതിയ സ്‌നാപ്ഡ്രാഗൺ 480 പ്രോസസർ വരുന്ന ആദ്യത്തെ 5 ജി സ്മാർട്ട്‌ഫോണുകളിലൊന്നായി വിവോ വൈ 31 എസ് അവതരിപ്പിച്ചു. ആഗോള വിപണിയിൽ വരുന്ന ഈ സ്മാർട്ട്‌ഫോണിൽ ഈ ചിപ്സെറ്റ് ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് സ്ഥിരീകരിച്ചു. കൂടാതെ, ഇത് 6 ജിബി റാമുമായി ജോടിയാക്കുകയും ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ആൻഡ്രോയിഡ് 1ൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.
കൂടുതൽ വായിക്കുക: ഗെയിമിംഗ് ആക്‌സസറികൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു
കൂടാതെ, ലിസ്റ്റിംഗ് ഏതാനും കുറച്ച് ഡിസൈൻ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന വിവോ വൈ 31 എസിൽ 1080 x 2408 റെസല്യൂഷനും 480 പിപി പിക്സൽ ഡെൻസിറ്റി വരുന്ന എഫ്എച്ച്ഡി + ഡിസ്പ്ലേയും ഉൾപ്പെടുന്നു. കൂടാതെ, സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന ഡിസ്പ്ലേയുടെ മധ്യഭാഗത്ത് ഒരു വാട്ടർ ഡ്രോപ്പ് നോച്ച് ഉണ്ടാകും.
വിവോ വൈ 31 എസ്: സവിശേഷതകൾ
ചൈനയിൽ അവതരിപ്പിച്ച വിവോ വൈ 31 സ്മാർട്ഫോണിൽ ഗൂഗിൾ പ്ലേയിൽ കണ്ടെത്തിയതിന് സമാനമായ സവിശേഷതകൾ ഉൾപ്പെടുന്നു. 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ 6 ജിബി റാമിൻറെ സിംഗിൾ വേരിയന്റിലാണ് ഈ സ്മാർട്ഫോൺ വ്യപണിയിൽ വരുന്നത്. കൂടാതെ, 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.58 ഇഞ്ച് എൽസിഡിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൻറെ ചൈനീസ് മോഡൽ 164.15 × 75.35 × 8.40 മില്ലിമീറ്റർ അളവിൽ വരുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ഭാരം 185.5 ഗ്രാം ആണ്. ഗ്ലോബൽ വേരിയന്റിനും ഇതേ സവിശേഷതകൾ വരുമെന്ന് പ്രതീക്ഷിക്കാം.
കൂടുതൽ വായിക്കുക: ഐഫോൺ 12 മിനി ഇപ്പോൾ 10,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം
13 എംപി പ്രൈമറി ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് വിവോ വൈ 31 എസിലെ മറ്റ് സവിശേഷതകൾ. വാട്ടർഡ്രോപ്പ് നോച്ചിൽ 8 എംപി സെൽഫി ഷൂട്ടറും ഉണ്ട്. കൂടാതെ, 5,000 എംഎഎച്ച് ബാറ്ററി 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി ജോടിയാക്കിയ ഈ സ്മാർട്ട്‌ഫോണിന് ചാർജ് നൽകുന്നു.
വിവോ വൈ 31 ഹാൻഡ്‌സെറ്റിൻറെ ഗ്ലോബൽ ലോഞ്ച്: എന്താണ് പ്രതീക്ഷിക്കുന്നത്?
ചൈനയിലെ മോനെറ്റ്, ടൈറ്റാനിയം ഗ്രേ, റൂബി റെഡ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. മാത്രമല്ല, ആഗോള വിപണിയിലും ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചേക്കും. വിവോ വൈ 31 ന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് അതിൻറെ താങ്ങാനാവുന്ന വില താന്നെയാണ്. ഈ ചൈനീസ് സ്മാർട്ട്‌ഫോണിന്റെ വില സിഎൻവൈ 1,698 (ഏകദേശം 19,199 രൂപ) ആണ്. ഒരു 5 ജി സ്മാർട്ട്‌ഫോണിനെ സംബന്ധിച്ചിടത്തോളം, ഈ വില വളരെ താങ്ങാനാകുന്ന ഒന്നാണ്, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള വിപണികളിൽ. വരും ദിവസങ്ങളിൽ ഈ ഹാൻഡ്സെറ്റിൻറെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാൻ സാധിക്കും.


Click it and Unblock the Notifications