വിക്കഡ്‌ലീക് വാമി ടൈറ്റന്‍ 3 ലോഞ്ച് ചെയ്തു; വില 16,990 രൂപ

By Bijesh
|

നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിക്കഡ്‌ലീക് പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. വാമ്മി ടൈറ്റന്‍ 3 എന്നു പേരിട്ടിരിക്കുന്ന ഫോണിന് കമ്പനി വെബ്‌സൈറ്റില്‍ 16,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. നിലവില്‍ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു. ഡിസംബര്‍ ആദ്യവാരത്തോടെ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

 

വിക്കഡ്‌ലീക് മാമ്മി ടൈറ്റന്‍ 3-യുടെ പ്രത്യേകതകള്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.7 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ സ്‌ക്രീന്‍, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡ്രാഗണ്‍ ട്രെയില്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍, 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

വായിക്കുക:ഓണ്‍ലൈനില്‍ ലഭ്യമാകുന്ന പുതിയ 10 സ്മാര്‍ട്‌ഫോണുകള്‍

LED ഫ് ളാഷ്, BSI സെന്‍സര്‍ എന്നിവ സഹിതമുള്ള 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയും ഉണ്ട്.

വായിക്കുക:ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ദരൂഹ മരണം തുടര്‍ക്കഥയാകുന്നു; ഭരണകൂടത്തിന് നിസംഗത

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും. 3500 mAh ആണ് ബാറ്ററി പവര്‍. വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാകും.

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ, കാര്‍ബണ്‍ ടൈറ്റാനിയം S7, ടൈറ്റാനിയം S9 എന്നിവയ്ക്കാണ് വിക്കഡ്‌ലീക് വാമ്മി ടൈറ്റന്‍ 3 വെല്ലുവിളി ഉയര്‍ത്തുന്നത്.

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

{photo-feature}

വിക്കഡ്‌ലീക് വാമി ടൈറ്റന്‍ 3 ലോഞ്ച് ചെയ്തു; വില 16,990 രൂപ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X