ജിയോയുടെ പുതിയ വാർഷിക പ്ലാൻ എയർടെലിലും മികച്ചതാണോ? ഇവരെ കടത്തിവെട്ടാൻ പുതിയ പ്ലാനുമായി വിഐയും രംഗത്ത്
2023 അവസാനിക്കാൻ ഇനി ഏതാനം ദിവസങ്ങൾ മാത്രമാണ് ഉള്ളത്. 2024നെ വരവേൽക്കാനായി നാടും നഗരവും ലോകമെമ്പാടുമുള്ള ജനങ്ങൾ തയ്യാറെടുത്തിരിക്കുകയാണ്. ഒരുപാട് പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമാണ് എല്ലാവരും പുതിയ വർഷത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. പുതിയ വർഷം പിറക്കുന്ന സാഹചര്യത്തിൽ വിവധ വാർഷിക പ്ലാനുകൾ അവതരിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ.
കൈയ്യിൽ പണം ഉണ്ടെങ്കിൽ മാസാ മാസം ചാർജ് ചെയ്യുന്നതിലും നല്ലത് വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ്. രാജ്യത്തെ മുൻ നിര ടെലികോം കമ്പനികളാണ് റിലയൻസ് ജിയോയും എയർടെലും വിഐയും. ഈ മൂന്ന് കമ്പനികൾ തന്നെയാണ് രാജ്യത്തെ ഉപയോക്താക്കളുടെ എണ്ണത്തിലും മുൻപന്തിയിൽ നിൽക്കുന്നത്. തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷകമായ വാർഷിക പ്ലാനുകളും ഈ കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏത് കമ്പനിയുടെ പ്ലാനാണ് ഉപയോക്താക്കൾക്ക് ലാഭകരം എന്ന് പരിശോധിക്കാം.

MOST READ: ലൈറ്റ് ആയി ഇനി ആമസോൺ പ്രൈം ഫീച്ചറുകൾ ആസ്വദിക്കാം; അതും കുറഞ്ഞ വിലയിൽ
ആദ്യമായി റിലയൻസ് ജിയോ അവതരിപ്പിച്ചിരിക്കുന്ന വാർഷിക പ്ലാൻ പരിശോധിക്കാം. 365 ദിവസത്തെ വാലിഡിറ്റിയ്ക്ക് പകരം 389 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയും. സാധാരണ എല്ലാ കമ്പനികളും വാർഷിക പ്ലാൻ അവതരിപ്പിക്കുന്നത് 365 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എന്നാൽ ജിയോ ഇപ്പോൾ 24 ദിവസത്തെ അധികം വാലിഡിറ്റി ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നു. 2,999 രൂപയാണ് ഈ പ്ലാനിനായി ജിയോ ഈടാക്കുന്നത്.
പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റ ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഡാറ്റ തീർന്നാൽ പിന്നീട് 64 Kbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്നതായിരിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും കൂടാതെ ജിയോയുടെ മാത്രം സേവനങ്ങളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ ആക്സസും ഉപയോക്താക്കൾക്ക് ഈ പ്ലാനിലൂടെ നേടിയെടുക്കാം.

എയർടെൽ അവതരിപ്പിച്ച വാർഷിക പ്ലാൻ പരിശോധിക്കുമ്പോൾ 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. 3,350 രൂപയാണ് ഈ പ്ലാനിന്റെ വില. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതുമാണ് ഈ പ്ലാൻ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത.
ഇതിന് പുറമെ 3 മാസത്തേക്ക് 24/7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും. രാജ്യത്തെ മൂന്നാമത്തെ ശക്തമായ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ എന്ന വിഐയും ഉപയോക്താക്കൾക്ക് ആകർഷകമായ വാർഷിക പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 3,099 രൂപയ്ക്കാണ് വിഐ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നത്.
പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ മറ്റ് പ്ലാനുകൾ പോലെ തന്നെ അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ ഒന്ന് ബിങ് ആൾ നൈറ്റ് എന്ന ഫീച്ചറാണ്. ഇതുവഴി ഉപയോക്താക്കൾ രാത്രി 12 മണി മുതൽ വെളുപ്പിന് 6 മണി വരെ അൺലിമിറ്റഡ് ആയി ഡാറ്റ ആസ്വദിക്കാവുന്നതാണ്.
ഇതിന് പുറമെ വീക്കെൻഡ് ഡാറ്റ റോൾഓവർ, വിഐ മൂവിസ്, വിഐ ടിവി എന്നിവിടങ്ങളിൽ ആക്സസ് ലഭിക്കുന്നതായിരിക്കും. നിലവിൽ ഈ മൂന്ന് പ്ലാനുകളാണ് വിവധ ടെലികോം കമ്പനികൾ തങ്ങളുടെ വാർഷിക പ്ലാനുകളായി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന നെറ്റ്വർക്ക് കവറേജിന്റെ അടിസ്ഥാനത്തിൽ സിം തിരഞ്ഞെടുത്ത് റീചാർജ് ചെയ്യുന്നതായിരിക്കും കൂടുതൽ ഗുണം ചെയ്യുന്നത്. ഈ മൂന്ന് പ്ലാനുകൾക്കും അതിന്റെതായ ഗുണങ്ങൾ കമ്പനികൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications







