ട്രിപ്പിൾ റിയർ ക്യാമറയുമായി മറ്റൊരു ഫോൾഡബിൾ ഫോൺ എത്തുന്നു; അണിയറയിലൊരുങ്ങുന്ന വിവോ എക്സ് ഫോൾഡ് 3 പ്രോ
ഇപ്പോൾ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ കാലം ആണല്ലോ. സാംസങ്, വൺപ്ലസ്, മോട്ടറോള, ഓപ്പോ തുടങ്ങി മുൻനിര കമ്പനികളെല്ലാം തങ്ങളുടെ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് പുതിയ ഒരാൾ കൂടി എത്തുകയാണ്. പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാ വിവോ ആണ് പുതിയ ഫോൾഡബിൾ ഫോൺ അവതരിപ്പിക്കാൻ തയ്യാറാകുന്നത്.
വിവോ എക്സ് ഫോൾഡ് 3 പ്രോ എന്ന പേരിൽ ആയിരിക്കും വിവോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണിനെ വിപണിയിൽ എത്തിക്കുന്നത്. വിവോ നേരത്തെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച വിവോ എക്സ് ഫോൾഡ് 2വിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഫോണിന്റെ സവിശേഷതകളെ കുറിച്ച് ചില ലീക്കഡ് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പ്രമുഖ ചൈനീസ് ടിപ്പ്സ്റ്റർ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

MOST READ: ഐക്യൂവിന്റെ നിയോ 9 സീരീസ് എത്തി; ക്യാമറ ഫീച്ചറുകളിലും ബാറ്ററി ലൈഫിലും പുലി, ബജറ്റും കുറവ്
ഇദ്ദേഹം പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് പ്രകാരം സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ചിപ്പ്സെറ്റ് ആയിരിക്കും വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്ക് ഉണ്ടായിരിക്കുക. ഈ ഫോണിന്റെ ഒപ്പം വിവോയുടെ ടാബ്ലെറ്റായ വിവോ പാഡ് 3യും പുറത്തിറക്കും എന്നും സൂചനയുണ്ട്. ചോർച്ച റിപ്പോർട്ട് പ്രകാരം വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
2K റെസല്യൂഷനും 120Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടാനുള്ള LTPO ഇന്നർ ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിനായി വിവോ നൽകുക. ഇന്നർ ഡിസ്പ്ലയിലും ഔട്ടർ ഡിസ്പ്ലേയിലും അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ ഫോണിന്റെ മുൻഗാമി ആയിരുന്ന വിവോ എക്സ് ഫോൾഡ് 2നെ അപേക്ഷിച്ച് പുതിയ ഫോണിന് മെലിഞ്ഞ ഡിസൈൻ ആയിരിക്കും വിവോ നൽകാൻ സാധ്യത എന്നും പറയപ്പെടുന്നു.

MOST READ: ജിയോ ഉപയോക്താക്കൾക്ക് കോളടിച്ചല്ലോ...; ഉടൻ തന്നെ എഐ സേവനങ്ങൾ എത്തിക്കുമെന്ന് ആകാശ് അംബാനി
279 ഗ്രാം ആയിരുന്നു വിവോ എക്സ് ഫോൾഡ് 2ന്റെ ഭാരം എന്നാൽ വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്ക് 250 ഗ്രാമിൽ താഴെ മാത്രമായിരിക്കും ഭാരം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പുതിയ ഫോണിന് 100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും ഉണ്ടായിരിക്കും എന്നും സൂചനയുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആയിരിക്കാം വിവോ ഈ ഫോണിനായി തയ്യാറാക്കുക. 50 എംപി സെൻസർ ആയിരിക്കും ഇതിന്റെ പ്രൈമറി ക്യാമറ.
ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയും ഉണ്ടായിരിക്കാം. സോണി LYT-900 ക്യാമറ സെൻസർ ആയിരിക്കും ഇതിനായി ഉപയോഗിക്കാൻ സാധ്യത. ഇതിന് പുറമെ 4x ഒപ്റ്റിക്കൽ സൂമും അൾട്രാ വൈഡ് സ്‌നാപ്പറും ഉള്ള 100mm പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഈ ക്യാമറ ഡിപ്പാർട്ട്മെന്റിൽ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ പുതിയ ഫോൺ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
അതേ സമയം വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്കൊപ്പം പുറത്തിറങ്ങുന്ന ടാബ്ലെറ്റായ വിവോ പാഡ് 3യ്ക്ക് MediaTek Dimensity 9300 SoC ചിപ്പ്സെറ്റ് ആയിരിക്കും വിവോ നൽകാൻ സാധ്യത. ഈ വർഷം ആദ്യം ആയിരിന്നും വിവോ എക്സ് ഫോൾഡ് 3 പ്രോയുടെ മുൻഗാമി ആയിരുന്ന വിവോ എക്സ് ഫോൾഡ് 2 പുറത്തിറങ്ങിയത്. 8,999 ചൈനീസ് യുവാൻ ആയിരുന്നു ഇതിന്റെ വില. അതായത് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശം 1,07,500 രൂപ.
8.03 ഇഞ്ച് E6 AMOLED LTPO ഇന്നർ ഡിസ്‌പ്ലേ ആയിരുന്നു ഈ ഫോണിന് വിവോ നൽകിയത്. 6.53 ഇഞ്ച് AMOLED ഔട്ടർ സ്‌ക്രീനും ഈ ഫോണിന് അവകാശപ്പെടാനുണ്ടായിരുന്നു. സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC നൽകിയ ഈ ഫോണിന്റെ പ്രധാന ക്യാമറ 50 എംപി ആയിരുന്നു. 120W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 4,800mAh ബാറ്ററി ആയിരുന്നു എക്‌സ് ഫോൾഡ് 2ന് വിവോ നൽകിയിരുന്നത്.


Click it and Unblock the Notifications








