Home
News

മലയാള നടിമാരുടെ ഉൾപ്പെടെയുള്ള ഡീപ് ഫെയ്ക്ക് വീഡിയോകൾ വ്യാപകം; 30 ലക്ഷത്തോളം ആളുകൾ പ്രതിമാസ കാഴ്ചക്കാർ

എഐയുടെ കണ്ടുപിടുത്തം നമ്മുക്ക് നിരവധി ​ഗുണങ്ങൾ ചെയ്യുമെങ്കിലും അതിലുമധികം ദോഷങ്ങൾ ചെയ്യുമെന്ന് വി​ദ​ഗ്ദർ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഇപ്പോൾ ഇതാ ഇത്തരം പ്രവചനങ്ങളെ ശരിവെയ്ക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. അടുത്തിടെ പ്രമുഖ നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വൈറലായതോടെയാണ് ഇത്തരം വീഡിയോ എന്തുമാത്രം അപകടകരമാണെന്ന് പലരും തിരിച്ചറിഞ്ഞത്.

സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് സെലിബ്രറ്റികൾക്കും വലിയ രീതിയിൽ ​ഭീഷണി ഉയർത്തുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫെയ്ക്ക്. ഒറ്റ നോട്ടത്തിൽ കാണാൻ‌ ഒറിജിനൽ വീഡിയോ എന്ന് തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഡീപ് ഫെയ്ക്കിന്റെ സഹായത്തോടെ സൈബർ ക്രിമിനലുകൾ നിർമ്മിക്കുന്നത്. അതേ സമയം ഇത്തരത്തിൽ സിനിമാ നടിമാരുടെ ഫെയ്ക്ക് വീഡിയോകൾ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു അറസ്റ്റും പോലീസ് രേഖപ്പെടുത്തി. ബിഹാറിൽ നിന്നുള്ള 19കാരനെയാണ് ഡൽഹി പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തത്.

മലയാള നടിമാരുടെ ഉൾപ്പെടെയുള്ള ഡീപ് ഫെയ്ക്ക് വീഡിയോകൾ വ്യാപകം

MOST READ: എഐ ക്യാമറയിൽ കുടുങ്ങില്ല, വീട്ടിൽ പിഴയും വരില്ല! ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചർ എത്തി

വൈറലായ രശ്മിക മന്ദാനയുടെ ഉൾപ്പെടെയുള്ള വീഡിയോ അടക്കം നിരവധി വീഡിയോ ഇയാൾ ഇന്റർ‌നെറ്റിൽ പലയിടങ്ങളിലായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് 90 ശതമാനം ഡിപ് ഫെയ്ക്ക് വീഡിയോകളും നിർമ്മിക്കപ്പെടുന്നത് എന്ന് സൈബർ ഗവേഷണ കമ്പനിയായ സെൻസിറ്റി എഐ പറയുന്നു. വിവിധ പോൺ സൈറ്റുകളിലായി ഇന്ത്യൻ നടിമാരുടെ മൂന്ന് ലക്ഷത്തിലധികം ഡീപ് ഫെയ്ക്ക് വീഡിയോകൾ ഉണ്ടെന്നും ഇവർ പറയുന്നു.

ഇതിൽ ബോളിവുഡ്, കോളിവുഡ്, മല്ലുവുഡ്, ടോളിവുഡ്, സാന്റൽവുഡ് തുടങ്ങിയ ഇന്റസ്ട്രികളിൽ നിന്നുള്ള നടിമാരുടെ വീഡിയോ ആണ് കൂടുതൽ. ഈ വർഷം മാത്രം ഒന്നര ലക്ഷത്തിലധികം ഡീപ് ഫെയ്ക്ക് വീഡിയോകളാണ് ഇന്ത്യയിലെ വിവിധ പോൺ സൈറ്റുകളിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് അശ്ലീല വീഡിയോകളിൽ നടിമാരുടെ മുഖം നൽകിയാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നത്. ഇത്തരം വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന വിവരം.

മലയാള നടിമാരുടെ ഉൾപ്പെടെയുള്ള ഡീപ് ഫെയ്ക്ക് വീഡിയോകൾ വ്യാപകം

MOST READ: കളിപ്പാട്ടം മാത്രമല്ല, ഒറിജിനൽ കാറും ആമസോണിൽ നിന്ന് വാങ്ങാം, അടുത്ത വർഷം മുതൽ വാഹനങ്ങളും വിൽപനയ്ക്കെത്തും

കൃത്യമായി പറഞ്ഞാൽ പ്രതിമാസം 30 ലക്ഷത്തോളം ആളുകൾ ഇത്തരം വീഡിയോകൾ കാണുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡീപ് ഫെയ്ക്ക് വീഡിയോകൾക്ക് മാത്രമായി ചില വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയകളിലും ഇതുപോലുള്ള വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ 2019ൽ നിന്ന് 2023 വരെയുള്ള കാലയളവിൽ ഡിപ് ഫെയ്ക്ക് വീഡിയോയ്ക്ക് 550 ശതമാനത്തിൽ അധികം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

ഒറ്റ നോട്ടത്തിൽ ഡീപ് ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ നമ്മുക്ക് ഡീപ് ഫെയ്ക്ക് വീഡിയോകൾ ഏതെല്ലാമാണെന്ന് കണ്ടെത്താൻ സാധിക്കുന്നതാണ്. വീഡിയോയിൽ ഉള്ള ലിപ് സിങ്ക് ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കുന്നതായിരിക്കും. പൊരുത്തപ്പെടാത്ത മുഖ ചലനങ്ങളും ആയിരിക്കും ഇത്തരം ഡീപ് ഫെയ്ക്ക് വീഡിയോയിൽ ഉണ്ടായിരിക്കുക. ലൈറ്റിങ്ങിന്റെ സ്വാഭാവിക മാറ്റങ്ങളും ഇത്തരം വീഡിയോകളിൽ കണ്ടെത്താൻ സാധിക്കുന്നതാണ്.

മാത്രമല്ല വീഡിയോയുടെ ഓഡിയോ മാച്ച് ചെയ്യുന്നവ ആയിരിക്കില്ല. ഭൂരിഭാ​ഗം വരുന്ന ഇം​ഗ്ലീഷ് പോൺ ചിത്രങ്ങളിൽ നിന്ന് ആയിരിക്കും ഇത്തരം ഡീപ് ഫെയ്ക്ക് വീഡിയോകൾ നിർമ്മിക്കുന്നത് ആയതിനാൽതന്നെ സിനിമാ താരങ്ങൾ ഇത്തരത്തിൽ അവരുടെ വോയിസിന് പകരം പോൺ ചിത്രങ്ങളിലെ വോയിസ് ആയിരിക്കും ഇത്തരം വീഡിയോകളിൽ ഉണ്ടാകുക. ഡീപ് ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ ഇതും ഒരു മാർ​ഗമാണ്. മാത്രമല്ല ഡീപ് ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാനുള്ള ധാരാളം ടൂളുകളും ഇപ്പോൾ ലഭ്യമാണ്.

ചർമ്മത്തിന്റെ ചില ഭാ​ഗങ്ങൾ ബ്ലറർ ആയി തോന്നുന്നതും ഡീപ് ഫെയ്ക്ക് വീഡിയോകളുടെ പ്രത്യേകതയാണ്. പ്രധാനമായും കഴുത്തിന്റെ ഭാ​ഗങ്ങൾ, മുടി എന്നിവയാണ് ബ്ലറർ ആയി ഇരിക്കുന്നത്. ഇതിന് പുറമെ ഡീപ് ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാനായി റിവേഴ്സ് ഇമേജ് സർ‌ച്ചിങ് എന്ന ഒരു ഓപ്ഷൻ കൂടി നിലവിൽ ഉണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാൽ ഡീപ് ഫെയ്ക്ക് വീഡിയോകളുടെ ഒർജിനൽ വീഡിയോ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
There are more videos of actresses from industries like Bollywood, Kollywood, Malluwood, Tollywood, and Sandalwood. This year alone, more than one and a half lakh deepfake videos have been uploaded on various porn sites in India. Such videos are made by giving the faces of actresses in other pornographic videos.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X