Home
News

എയർടെൽ ഉപയോക്താക്കൾ എത്രയും വേ​ഗം സിം മാറ്റണം എന്ന നിർദേശവുമായി കമ്പനി സിഇഒ; കാരണം ഇതാണ്

രാജ്യത്തെ എയർടെൽ ഉപയോക്താക്കൾക്ക് പുതിയ നിർദേശവുമായി കമ്പനിയുടെ സിഇഒ ഗോപാൽ വിറ്റൽ. നിലവിൽ‌ എയർടെൽ കണക്ഷൻ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾ തങ്ങളുടെ സാധാരണ സിം കാർഡുകൾ മാറ്റി ഇ-സിം ഉപയോ​ഗിക്കുന്ന കാര്യം പരി​ഗണിക്കണം എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. ചില ഉപയോക്താക്കൾക്ക് അയച്ച മെയിലിൽ ആണ് വിറ്റൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സാധാരണ സിമ്മുകളെ അപേക്ഷിച്ച് നിരവധി സുരക്ഷാ ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്നവയാണ് ഇ-സിമ്മുകൾ‌. ഫിസിക്കൽ രൂപം ഇല്ലാത്തവയാണ് ഇവ. ഫോണിലുള്ള ഒരു ചിപ് ആണ് ഇതിൽ സിമ്മിന്റെ ദൗത്യം നിർവഹിക്കുക. പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോ​ഗിച്ചാണ് ഇ-സിമ്മുകൾ പ്രവർത്തിക്കുന്നത്. എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌ സിം എന്ന പേരിലും ഇ-സിമ്മുകൾ അറിയപ്പെടുന്നുണ്ട്. ഐഫോൺ 12 മുതലാണ് ഇന്ത്യയിൽ ഇ-സിമ്മുകൾ എത്തിത്തുടങ്ങിയത്.

എയർടെൽ ഉപയോക്താക്കൾ എത്രയും വേ​ഗം സിം മാറ്റണമെന്ന് കമ്പനി സിഇഒ

MOST READ: 'മരത്തടിയൻ' വൺപ്ലസ് 12! ക്യാമറയിലും ചിപ്പിലും ഡിസ്പ്ലേയിലും മാത്രമല്ല, ബാക്ക് പാനലിലും ഉണ്ട് വിസ്മയം

നിലവിൽ ഇ-സിമ്മുകൾ കുറവാണെങ്കിലും വരുന്ന കാലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോ​ഗിക്കാൻ സാധ്യത ഇ-സിമ്മുകളാണ്. സാധാരണ സിമ്മുകൾ പോലെ ഇ-സിമ്മുകൾ ഫോണിൽ നിന്ന് വേർപ്പെടുത്താൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആയതിനാൽ തന്നെ മോഷ്ടാക്കളിൽ നിന്ന് ഇത് പൂർണ്ണ സുരക്ഷ നൽകുന്നു. മാത്രമല്ല ഇ-സിമ്മുകൾ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു എന്നാണ് ഗോപാൽ വിറ്റലിന്റെ അഭിപ്രായം.

ഫോൺ മോഷണം പോയാൽ സിം മാറ്റാൻ സാധിക്കാത്തതിനാൽ തന്നെ ഈ ഫോൺ ട്രാക്ക് ചെയ്യാനും എളുപ്പമാണ്. ഇ-സിം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന എല്ലാ ഫോണുകളിലും വളരെ എളുപ്പത്തിൽ തന്നെ എയർടെലിന്റെ ഇ-സിം ഉപയോ​ഗിക്കാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഐഫോണുകളിൽ എല്ലാം ഇ-സിമ്മുകളാണ്. ഇതിന് പുറമെ സാംസങ്, വൺപ്ലസ്, മോട്ടറോള തുടങ്ങി നിരവധി കമ്പനികളുടെ വിവധ മോഡലുകളിൽ ഇ-സിം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കും.

എയർടെൽ ഉപയോക്താക്കൾ എത്രയും വേ​ഗം സിം മാറ്റണമെന്ന് കമ്പനി സിഇഒ

MOST READ: എല്ലാ ബാങ്ക് ഉപയോക്താക്കളും ശ്രദ്ധിക്കുക; ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും വ്യാപകമാകുന്നു

എങ്ങനെയാണ് നിങ്ങളുടെ എയർടെലിന്റെ സാധാരണ സിം ഇ-സിമ്മിലേക്ക് മാറ്റുന്നത് എന്ന് പരിശോധിക്കാം. ഇതിനായി നിങ്ങളുടെ ഫോണിൽ നിന്ന് "eSIMregistered email ID"(ഇ-സിം സ്പേസ് നിങ്ങളുടെ രജിസ്റ്റേഡ് ​ഇ-മെയിൽ ഐഡി) എന്ന ഫോർമാറ്റിൽ 121 എന്ന നമ്പരിലേക്ക് മെസേജ് അ‌യയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഏത് നമ്പറിൽ നിന്നാണോ മെസേജ് അയച്ചത് ആ നമ്പറിലേക്ക് ഒരു മെസേജ് ലഭിക്കുന്നതായിരിക്കും. ഇ-സിമ്മിലേക്ക് മാറുന്ന കാര്യം ഉറപ്പിക്കാനാണ് ഈ സന്ദേശം എത്തുന്നത്.

ഈ സന്ദേശം എത്തിക്കഴിഞ്ഞാൽ 60 സെക്കൻഡുകൾക്ക് ഉള്ളിൽ ''1'' എന്ന് മറുപടി അയയ്ക്കണം. നിങ്ങൾ നൽകിയ ഇമെയിൽ ഐഡി കറക്ട് അല്ലെങ്കിൽ വീണ്ടും ശ്രമിക്കാനുള്ള സന്ദേശം ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക ആയതിനാൽ തന്നെ നൽകിയിരിക്കുന്ന ഇമെയിൽ ഐഡി കറക്ട് ആണോ എന്ന് പരിശോധിക്കേണ്ടതാണ്. ഈ സ്റ്റെപ്പ് നിങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത പടിയായി എയർടെലിന്റെ കസ്റ്റമർ കെയറിൽ നിന്ന് നിങ്ങൾക്ക് ഒരു ഫോൺ കോൾ ലഭിക്കുന്നതായിരിക്കും.

ശേഷം നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്ക് ഇവർ ഒരു ക്യൂആർ കോഡ് അയയ്ക്കുന്നതായിരിക്കും. ഇത് സ്ക്യാൻ ചെയ്യുന്നതോടെ നിങ്ങളുടെ ഇ-സിം രജിസ്റ്റർ ആകുന്നതാണ്. നിങ്ങൾ ഐഫോൺ ഉപയോക്താക്കളാണെങ്കിൽ സെറ്റിങ്സ്/ മൊ​ബൈൽ ഡാറ്റ/ ആഡ് ഡാറ്റ പ്ലാൻ/ സ്കാൻ ക്യൂആർ കോഡ് എന്ന രീതിയിൽ മുന്നോട്ട് പോയി ഇ-സിം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ വൈഫൈയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

എന്തുകൊണ്ടും സാധാരണ സിമ്മുകളേക്കാൾ സുരക്ഷ ഇത്തരം ഇ-സിമ്മുകൾ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി എൻക്രിപ്ഷൻ സംവിധാനങ്ങൾ നൽകിയിരിക്കുന്നതിനാൽ ഹാക്കർമാരിൽ നിന്നും മറ്റ് സൈബർ കുറ്റവാളികളിൽ നിന്നും ഇ-സിം കൂടുതൽ സുരക്ഷ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ഓട്ടോമാറ്റിക്ക് ആയി തന്നെ സുരക്ഷിതമായ അപ്‌ഡേറ്റുകളും ആക്റ്റിവേഷനുകളും ഇ-സിം അനുവദിക്കുന്നുണ്ട്. നെറ്റ്വർക്ക് പ്രശ്നങ്ങളും വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് ഇ-സിമ്മിന്റെ മറ്റൊരു ​ഗുണം.

More from GizBot

Best Mobiles in India

English summary
e-SIMs offer more security features than normal SIMs. These are those that have no physical form. A chip in the phone performs the function of a SIM. E-SIMs work using special software. An embedded-subscriber identity module is the complete form of an e-SIM. e-SIMs are also known as electronic SIMs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X