എയര്‍ടെല്ലിന്റെ പുതിയ സ്‌കീം 50% ഡേറ്റ തിരിച്ചു ലഭിക്കും..
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി "ഹാപ്പി ഹവേഴ്‌സ് സ്‌കീം" (Happy Hours Scheme)സ്‌കീം കൊണ്ടു വന്നിരിക്കുന്നു.

എയര്‍ടെല്‍ പ്രീപെയിഡ് ഉപഭോക്താക്കള്‍ക്ക് രാവിലെ 3 മണി മുതല്‍ അഞ്ച് മണിവരെ ഡൗണ്‍ലോഡുകള്‍ ചെയ്താല്‍ 50% വരെ ഡേറ്റ നിങ്ങള്‍ക്ക് തിരിച്ചു ലഭിക്കും. ഈ ഒരു ഓഫറിന് അധിക ചാര്‍ജ്ജ് ഈടാക്കുന്നതല്ല.
ഇത് നിലവിലുളള ഡാറ്റ പാക്കുകളില്‍ തന്നെ പ്രവര്‍ത്തിക്കുന്നു, മറ്റു പാക്കുകള്‍ ആവശ്യമില്ല. അധിക സബ്ക്രിപ്ഷനോ മറ്റു ഓപ്ഷനോ വേണ്ട.

എയര്‍ടെല്‍ ഹാപ്പി ഹവേഴ്‌സ് ആപ്പ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കാന്‍ കഴിയും. യൂട്യൂബ് ഉപഭോക്താക്കള്‍ക്ക് ഓഫ്‌ലൈന്‍ ഓപ്ഷനു വേണ്ടി 'Save Over Night with Airtel Happy Hours' എന്നത് തിരഞ്ഞെടുക്കാം. അതിനു ശേഷം 3am- 5am എന്ന സമയവും തിരഞ്ഞെടുത്താല്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാല്‍ സാധിക്കും.

ഉപഭോകാതാവ് 50MB വീഡിയോ ഡൗണ്‍ലോഡ് ചെയ്താല്‍ 25% ഡാറ്റ തിരിച്ച് ലഭിക്കുന്നതാണ്. ഇൗ ഡാറ്റ തിരിച്ച് ലഭിക്കുന്നത് രാവിലെ 6am നാണ്.
കൂടുതല്‍ വായിക്കാന്‍:വാട്ട്‌സാപ്പില്‍ നിങ്ങളറിയാത്ത ഏഴു പുതിയ കാര്യങ്ങള്‍!!!


Click it and Unblock the Notifications








