Home
News

ഡിസംബറിനെ സ്വാഗതം ചെയ്യാം, ഈ പ്രീപെയ്ഡ് പ്ലാനുകൾ കൂടെ കൂട്ടിക്കോ!

ഈ വർഷത്തെ അ‌വസാനത്തെ മാസത്തിലേക്ക് കടക്കാനും ഡിസംബറിനെ സ്വാഗതം ചെയ്യാനുമുള്ള സമയമായിരിക്കുന്നു. ഈ ഘട്ടത്തിൽ കാലാവധി അ‌വസാനിച്ച്, ഒരു റീച്ചാർജിനെപ്പറ്റി ചിന്തിക്കുന്ന എയർടെൽ (Airtel ) പ്രീപെയ്ഡ് വരിക്കാർക്ക് വാർഷിക പ്ലാനുകൾ ആണ് കൂടുതൽ അ‌നുയോജ്യം. എന്നാൽ പുതിയ വാർഷിക പ്ലാനുകൾ എയർടെൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഡിസംബറിൽ എപ്പോൾ വേണമെങ്കിലും പുതിയ വാർഷിക പ്ലാനുകൾ എയർടെൽ പ്രഖ്യാപിച്ചേക്കാം. നിലവിൽ എയർടെലിന്റെ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. എങ്കിലും 2024 വർഷത്തേക്കുള്ള സ്പെഷ്യൽ വാർഷിക പ്ലാനുകൾ വരാനിരിക്കുന്നതേയുള്ളൂ. അ‌തിനുമുൻപ് റീച്ചാർജ് ചെയ്യേണ്ട ഘട്ടം നേരിടുന്ന ഉപയോക്താക്കൾക്ക് താൽക്കാലികമായി ഒരു മാസത്തേക്കുള്ള പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്.

ഡിസംബറിനെ സ്വാഗതം ചെയ്യാം, ഈ പ്രീപെയ്ഡ് പ്ലാനുകൾ കൂടെ കൂട്ടിക്കോ!

MOST READ: എസ്23 അൾട്രയേക്കാൾ മികച്ചതായിരിക്കണം എസ്24 അൾട്ര; പിൻ​ഗാമിക്ക് സുപ്രധാനമായ അഞ്ചോളം മാറ്റങ്ങൾ വരുത്തി സാംസങ്

പുതിയ വാർഷിക പ്ലാനുകളിൽ നിലവിലുള്ള വാർഷിക പ്ലാനുകളെക്കാൾ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉണ്ടാകും എന്നതിൽ തർക്കമില്ല. അ‌തിനാൽ നിലവിൽ വാലിഡിറ്റി വേണമെങ്കിൽ താൽക്കാലികമായി ഒരു മാസത്തെ പ്ലാൻ ചെയ്ത ശേഷം ഈ മാസം അ‌വസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ പുതിയ വാർഷിക പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതാണ് നല്ലത്.

വാർഷിക പ്ലാനിനായി കാത്തിരിക്കുന്ന ആളാണെങ്കിലും അ‌ല്ലെങ്കിലും ഒരു മാസത്തേക്ക് സുഭിക്ഷമായി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന നിരവധി പ്ലാനുകൾ എയർടെലിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. അ‌തിൽ കോളിങ്, ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി എത്തുന്ന ഏറ്റവും മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

ഡിസംബറിനെ സ്വാഗതം ചെയ്യാം, ഈ പ്രീപെയ്ഡ് പ്ലാനുകൾ കൂടെ കൂട്ടിക്കോ!

MOST READ: പഴകിയ ഭക്ഷണം മണത്ത് കണ്ടുപിടിക്കാൻ എഐ മൂക്ക്; നായ്ക്കളെക്കാൾ ആയിരം മടങ്ങ് അ‌ധികം ഘ്രാണശക്തി!

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സും പ്രതിദിനം 2 ജിബി ഡാറ്റയും ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത 2ജിബി ഡാറ്റ ഉപയോഗിച്ച ശേഷവും 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ലഭ്യമാകും. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് ഒപ്പം പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യമായി ലഭിക്കും.

ഒരു മാസത്തെ വാലിഡിറ്റിയിലാണ് 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. എയർടെൽ താങ്ക്സ് റിവാർഡുകളുടെ ഭാഗമായി, 5G നെറ്റ്‌വർക്ക് ലഭ്യമായ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും, അപ്പോളോ 24 ബൈ 7 സർക്കിൾ അംഗത്വവും 3 മാസത്തേക്ക് സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ആസ്വദിക്കാം.

ഡിസംബറിനെ സ്വാഗതം ചെയ്യാം, ഈ പ്രീപെയ്ഡ് പ്ലാനുകൾ കൂടെ കൂട്ടിക്കോ!

359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം, പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ ഈ പ്ലാനിലും ലഭ്യമാണ്. നിശ്ചിത 2.5ജിബി പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും.

ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾക്കൊപ്പം 5 രൂപ ടോക്ക്‌ടൈമും കിട്ടും. 5ജിയുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് അവരുടെ പ്ലാൻ ഡാറ്റയായും അ‌ല്ലാതെയും അ‌ൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 15+ ​ഒടിടി ആപ്പുകളുള്ള എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം, അപ്പോളോ 24X7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് തുടങ്ങിയവയും ആസ്വദിക്കാം.

509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 1 മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ബൾക്ക് പ്ലാൻ വിഭാഗത്തിന് കീഴിലാണ് ഈ പ്ലാൻ ഉൾപ്പെടുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ 300 എസ്എംഎസ് എന്നിവ ഈ പ്ലാൻ ആനുകൂല്യമായി ഉപയോക്താക്കൾക്ക് ലഭിക്കും.

60GB ഡാറ്റയാണ് ഈ പ്ലാനിൽ കിട്ടുക. നിശ്ചിത ഡാറ്റപരിധി പിന്നിട്ടാൽ, തുടർന്ന് ഒരു എംബിക്ക് 50 ​പൈസ നിരക്കിൽ നൽകേണ്ടിവരും. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എയർടെൽ താങ്ക്സ് റിവാർഡുകൾക്ക് കീഴിൽ, അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24X7 സർക്കിൾ അംഗത്വം, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിൽ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Airtel may announce new annual plans anytime in December. Airtel's list of prepaid plans has several plans that offer benefits for a whole month for those who want to recharge to maintain their validity till then. An example of this is the plans that come at the rates of Rs 319, Rs 359 and Rs 509.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X