Home
News

എസ്23 അൾട്രയേക്കാൾ മികച്ചതായിരിക്കണം എസ്24 അൾട്ര; പിൻ​ഗാമിക്ക് സുപ്രധാനമായ അഞ്ചോളം മാറ്റങ്ങൾ വരുത്തി സാംസങ്

ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ പുതിയ ഫോണാണ് ​ഗാലക്സി എസ് 24 അൾട്ര. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ​ഗാലക്സി എസ് 23 അൾട്രയുടെ പിൻ​ഗാമി ആയതിനാൽ തന്നെ സാംസങ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാകുകയാണ്. ഫോൺ 2024 ജനുവരിയിൽ പുറത്തിറങ്ങും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

​ഗാലക്സി എസ് 23 അൾട്രയിൽ നിന്ന് എന്തെല്ലാം വ്യത്യാസം പുതിയ ഫോണിന് ഉണ്ടായിരിക്കും എന്നാണ് പലരുടെയും ചോദ്യം. ഇതിന്റെ അടിസ്ഥാനത്തിൽ പല ഫീച്ചറുകളിലും പുതിയ അപ്ഡേഷൻ കൊണ്ടുവരാനാണ് സാംസങ് ഇപ്പോൾ ശ്രമിക്കുന്നത്. എന്നിരുന്നാലും എസ് 23 അൾട്രയേക്കാൾ മികച്ച ഒരു ഫോൺ തയ്യാറാക്കുക എന്നത് സാംസങ്ങിനും കനത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക. എന്നിരുന്നാലും മികച്ച മോഡൽ തന്നെ അവതരിപ്പിക്കാനായിരിക്കും സാംസങ് ശ്രമിക്കുക.

പിൻ​ഗാമിക്ക് സുപ്രധാനമായ അഞ്ചോളം മാറ്റങ്ങൾ വരുത്തി സാംസങ്

MOST READ: പഴകിയ ഭക്ഷണം മണത്ത് കണ്ടുപിടിക്കാൻ എഐ മൂക്ക്; നായ്ക്കളെക്കാൾ ആയിരം മടങ്ങ് അ‌ധികം ഘ്രാണശക്തി!

അതേ സമയം പുതിയ ഫോണിന് തന്റെ മുൻ​ഗാമിയെ അപേക്ഷിച്ച് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന തരത്തിൽ പല ചോർച്ചാ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇത്തരത്തിൽ പുറത്ത് വന്ന ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ ഫോണിന് പഴയതിൽ നിന്ന് ഉണ്ടാകുന്ന പ്രധാന അഞ്ച് മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. പുതിയ ഫോണിന് എസ് 23 അൾട്രയിൽ നൽകിയതിനേക്കാൾ മികച്ച ചിപ്സെറ്റ് സാംസങ് നൽകിയേക്കും എന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസറാണ് എസ് 23 അൾട്രയിൽ സ്ഥാനം പിടിച്ചിരുന്നതെങ്കിൽ എസ് 24 അൾട്രയിൽ അടുത്ത തലമുറ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ആയിരിക്കും സാംസങ് നൽകാൻ സാധ്യത. ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നതായിരിക്കും. ഫോണിന്റെ ക്യാമറ സിസ്റ്റത്തിൽ ആയിരിക്കും മറ്റൊരു ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാൻ സാംസങ് ശ്രമിക്കുക. ആരാധകർക്കും കൂടുതലായി അറിയേണ്ടത് ഫോണിന്റെ ക്യാമറ ഫീച്ചറുകളായിരിക്കും.

പിൻ​ഗാമിക്ക് സുപ്രധാനമായ അഞ്ചോളം മാറ്റങ്ങൾ വരുത്തി സാംസങ്

MOST READ: നാളെ മുതൽ ലക്ഷക്കണക്കിന് ആളുകളുടെ ജിമെയിലും യൂട്യൂബും എല്ലാം ഇല്ലാതെയാകും; ഇക്കാര്യം ചെയ്താൽ രക്ഷപെടാം

എസ് 24 അൾട്രയുടെ പ്രധാന സെൻസറിന്റെ റെസല്യൂഷൻ 200 എംപിയിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ‌ സെൻസർ വലുപ്പം 1 ഇഞ്ചായി വർധിപ്പിക്കാൻ സാംസങ് പദ്ധതിയിടുന്നുണ്ട് എന്ന് ഇതിനോടകം തന്നെ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല പുതിയ ഫോണിന് 3-10x വേരിയബിൾ ടെലിഫോട്ടോ ക്യാമറ കൂടി ഉണ്ടായേക്കാമെന്നും ഇത്തരം ചോർച്ചാ റിപ്പോർട്ടിൽ പറയുന്നു.

ഒരു സെൻസറിൽ നിന്ന് 3x നും 10x നും ഇടയിൽ ഫോക്കൽ ലെങ്ത് മാറ്റാൻ ഈ ഫീച്ചർ ഉപയോക്താക്കളെ എളുപ്പത്തിൽ അനുവ​ദിക്കുന്നതായിരിക്കും. ഫോണിന്റെ ഡിസ്പ്ലേയിലായിരിക്കും മറ്റൊരു ശ്രദ്ധേയമായ മാറ്റം ഉണ്ടാകുക. എസ് 23 അൾട്രയ്ക്ക് നൽകിയ 6.8 ഇഞ്ച് ഡിസ്പ്ലേ വലുപ്പ് തന്നെ ആയിരിക്കും പുതിയ ഫോണിന് സാംസങ് നൽകാൻ സാധ്യത. എന്നാൽ 1,750 നീറ്റ്സ് തെളിച്ചം ആയിരുന്നു എസ് 23 അൾട്ര വാ​ഗ്ദാനം ചെയ്തിരുന്നത്.

ഇത് എസ് 24 അൾട്രയിൽ എത്തുമ്പോൾ 2,500 നിറ്റ്സ് ആയി ഉയർന്നേക്കാം എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഫോണിന്റെ ഡിസൈനിലായിരിക്കും മറ്റൊരു മാറ്റം കമ്പനി കൊണ്ടുവരുക. ​ഗാലക്സി എസ് 23 അൾട്രയേക്കാൾ ഭാരം കുറഞ്ഞതും മെലിഞ്ഞതുമായി ഫോൺ ആയിരിക്കും ഒരുപക്ഷെ ​ഗാലക്സി എസ് 24 അൾട്ര. മാത്രമല്ല ഇതിന് പുതിയ ഐഫോൺ പ്രോ മോഡലുകൾക്ക് സമാനമായ ടൈറ്റാനിയം ഫ്രെയിമും സാംസങ് നൽകാൻ സാധ്യതയുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6 സോഫ്റ്റുവെയറിൽ ആയിരിക്കും ഒരുപക്ഷെ ​ഗാലക്സി എസ് 24 അൾട്ര പ്രവർത്തിക്കുക. എസ് 23 അൾട്രയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ ആൻഡ്രോയിഡ് പതിപ്പിന്റെ അപ്​ഗ്രേഡ് വേർഷൻ ആയിരിക്കും ഇത്. നിരവധി സവിശേഷതകളും സുരക്ഷ ഫീച്ചറുകളും ഇവ വാ​ഗ്ദാനം ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല എഐ സവിശേഷതകളും ഇവയ്ക്ക് ഉണ്ടായേക്കാമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Many people are wondering how the new phone will differ from the Galaxy S23 Ultra. Based on this, Samsung is trying to bring new updates to many features. However, making a better phone than the S23 Ultra will be a tough challenge for Samsung. However, Samsung will try to introduce the best model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X