Home
News

പ്രതിദിനം 3ജിബി ഡാറ്റ, ഒപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും അതും 84 ദിവസത്തേക്ക്; കിടിലൻ പ്ലാനുമായി എയർടെൽ

പ്രതിദിനം മൂന്ന് ജിബി ഡാറ്റക്കൊപ്പം സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാ​ഗ്ദാനം ചെയ്യുന്ന പുതിയ പ്ലാൻ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായാണ് എയർടെൽ പുതിയ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നു. 1499 രൂപയുടെ പ്ലാനിലാണ് ഈക്കാര്യങ്ങളെല്ലാം എയർടെൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ടെലികോം ടോക്സ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അതേ സമയം ഈ പ്ലാനിനെക്കുറിച്ച് എയർടെലിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗികമായി അറിയിപ്പ് ഒന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒടിടി സേവനങ്ങൾ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ ഒന്നാണിത്. ഈ പ്ലാനിന് കീഴിൽ വരുന്ന ഓഫറുകൾ എന്താല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

84 ദിവസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ്; കിടിലൻ പ്ലാനുമായി എയർടെൽ

MOST READ: ബാങ്ക് അക്കൗണ്ടിലെ പണം തീർന്നാലും യുപിഐ ആപ്പുകൾ ഉപയോ​ഗിച്ച് പേയ്മെന്റ് നടത്താം; പക്ഷെ റിസ്ക് അൽപം കൂടുതലാണ്

നേരത്തെ സൂചിപ്പിച്ചത് പോലെ പ്രതിദിനം 3 ജിബി ഡാറ്റയാണ് എയർടെൽ ഈ പ്ലാനിലൂടെ വാ​ഗ്ദാനം ചെയ്യുന്നത്. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നതാണ്. 84 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കോംപ്ലിമെന്ററി ആയിട്ടാണ് നെറ്റ്ഫ്ലിക്സിന്റെ ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നത്. കൂടാതെ അൺലിമിറ്റഡ് ആയിട്ട് 5ജി ആക്സസലും ലഭിക്കുന്നതാണ്. മെഡിക്കൽ ആവിശ്യങ്ങൾക്കായി അപ്പോളോ 24|7 മെമ്പർഷിപ്പും ഈ പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിന് പുറമെ വിങ്ക് മ്യൂസിക് ആക്‌സസും സൗജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിന്റെ ഭാ​ഗമാണ് എന്നാണ് ടെലികോം ടോക്സിന്റെ റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ രാജ്യത്ത് നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷന്റെ സ്റ്റാൻഡ്‌ എലോൺ ചിലവ് 199 രൂപയാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഈ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നത് മികച്ച ഒരു ഓഫർ ആയി തന്നെ കാണാം. കോംപ്ലിമെന്ററി ഡീൽ എന്ന രീതിയിലാണ് എയർടെൽ ഈ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നത്.

84 ദിവസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ്; കിടിലൻ പ്ലാനുമായി എയർടെൽ

MOST READ: അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന പണി ഗൂഗിൾ അ‌ടുത്ത ആഴ്ച ആരംഭിക്കും!

എയർടെൽ താങ്ക്സ് ആപ്പ് വഴിയാണ് ഉപയോക്താക്കൾക്ക് ഈ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നേടാൻ സാധിക്കുന്നത്. അൺലിമിറ്റഡ് 5G ഡാറ്റ ആനുകൂല്യങ്ങൾ നേടിയെടുക്കാനായി ഇതേ ആപ്പിലെ ഡിസ്കവർ താങ്ക്സ് ബെനഫിറ്റ്സ് എന്ന ഓപ്ഷനിൽ പ്രവേശിക്കാവുന്നതാണ്. ഇവിടെ ക്ലെയിം ബട്ടണിൽ ടാപ്പ് ചെയ്താൽ ഈ രണ്ട് ഓഫറുകളും എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. പ്ലാനിന്റെ വാലിഡിറ്റി പിരീഡ് ആയ 84 ദിവസവും ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും.

അതേ സമയം ഇന്ത്യൻ മാർക്കറ്റിൽ എയർടെലിന്റെ പ്രധാന എതിരാളിയായ റിലയൻസ് ജിയോയും ഇതിന് സമാനമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് പ്ലാനുകളാണ് ജിയോയുടെ പക്കൽ ഉള്ളത്. ഇത് രണ്ടും പ്രീപെയ്ഡ് ഉപയോക്താക്കൾക്കായുള്ളതാണ്. 1,099 രൂപയുടെ പ്ലാൻ, 1,499 രൂപയുടെ പ്ലാൻ എന്നിവയാണ് അതെല്ലാം. രണ്ട് പ്ലാനുകളും 84 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ആദ്യത്തെ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് 5 ജി ഡാറ്റ, 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ജിയോ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം രണ്ടാമത്തെ പ്ലാൻ പരിശോധിക്കുമ്പോൾ പരിധിയില്ലാത്ത 5ജി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉള്ള ഉപയോക്താക്കൾക്ക് ആക്ടിവേഷൻ പ്രക്രിയയിൽ ജിയോയുടെ ഈ സൗജന്യം ലിങ്ക് ചെയ്യാൻ സാധിക്കും എന്നതും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

ഈ പ്ലാനുകൾ മൊബൈൽ ഫോൺ, ജിയോ സെറ്റ്-ടോപ്പ് ബോക്‌സ്, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ സപ്പോർട്ട് ചെയ്യുന്നതായിരിക്കും എന്നും ജിയോ അറിയിച്ചിട്ടുണ്ട്. അതേ സമയം ഇന്ത്യൻ ടെലികോം മാർക്കറ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പനികളാണ് ഭാരതി എയർടെലും റിലയൻസ് ജിയോയും. ഈ രണ്ട് കമ്പനികൾ തന്നെയാണ് മാർക്കറ്റിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയ്യടക്കിയിരിക്കുന്നത്. മികച്ച സേവനങ്ങൾ തന്നെ ഇവ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Apart from this, Wink Music access and free Hello tunes are also part of this plan, according to the Telecom Talks report. Currently, the standalone cost of a Netflix Basic subscription in the country is Rs 199. Considering this, getting a Netflix Basic subscription with this plan is a great offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X