ഈ ദിവസങ്ങൾ കുറിച്ചിട്ടോ, 40% വിലക്കുറവിൽ ആമസോണിൽ നിന്ന് ഫോൺ വാങ്ങാം, ചില ഫോണുകൾക്ക് 50,000 രൂപയുടെ ഓഫ്
പല ആഘോഷ വേളകളിലും ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് വെബ്സൈറ്റുകൾ പല തരത്തിലുള്ള ഓഫറുകളാണ് ഉപയോക്താക്കൾക്കായി മുന്നോട്ട് വെയ്ക്കുന്നത്. ദീപാവലി, സ്വാതന്ത്ര്യ ദിനം, ക്രിസ്തുമസ് എന്നിവയോട് ബന്ധപ്പെട്ട് പല ഓഫറുകളും ഇവർ പ്രഖ്യാപിച്ചതായി നമ്മൾ കണ്ടു. ഇപ്പോൾ ഇതാ പുതു വർഷത്തിലും മികച്ച ഓഫറുകളാമായി മുന്നോട്ട് വന്നിരിക്കുയാണ് ഇവർ.
2024ലെ ആദ്യത്തെ ഓഫർ വിൽപനയായി നമ്മുക്ക് ഇതിനെ പരിഗണിക്കാം. മൊബൈൽ ഫോണുകൾ, ലോപ്ടോപുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകളാണ് ഇത്തരം ആഘോഷവേളകളിൽ ഇവർ പ്രഖ്യാപിക്കുന്നത്. ഇത്തരത്തിൽ ഒരു ഓഫർ വിൽപനയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ആമസോൺ. ജനുവരി 26ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 26ന് ഒരാഴ്ച മുമ്പ് തന്നെ ഈ ഓഫർ ഉപയോക്താക്കൾക്ക് ലഭ്യമാകും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. നിങ്ങൾ ഒരു ആമസോൺ പ്രൈം ഉപയോക്താവ് ആണെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഈ ദിനങ്ങളിൽ നിങ്ങളെ തേടി എത്തുന്നതായിരിക്കും. എല്ലാ വർഷവും ഇത്തരത്തിൽ റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആമസോൺ ഓഫർ വിലപനകൾ പ്രഖ്യാപിക്കാറുണ്ട്. ഈ വർഷത്തിലും ഇതിന് മാറ്റം ഉണ്ടാകില്ല എന്നാണ് ഇപ്പോൾ ആമസോൺ അറിയിച്ചിരിക്കുന്നത്.
ചില പ്രത്യേക ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് നിങ്ങൾ സാധനങ്ങൾ വാങ്ങുമ്പോൾ അധിക ഡിസ്കൗണ്ട് ലഭിക്കും വിധത്തിലാണ് ഇത്തരം ഓഫർ വിൽപനകൾ വിവധ പ്ലാറ്റ്ഫോമുകൾ തയ്യാറാക്കുന്നത്. റിപ്പബ്ലിക്ക് ദിനം അനുബധിച്ചുള്ള ഓഫർ വിൽപനയുടെ പരസ്യങ്ങൾ ഇതിനോടകം തന്നെ ആമസോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിൽപന ആരംഭിക്കുന്ന തിയതി ഏതാണെന്ന് വെബ്സൈറ്റ് ഇതുവരെ അറിയിച്ചിട്ടില്ല.

MOST READ: 200 എംപി ക്യാമറ ഫോണിന് ആമസോണിൽ മികച്ച ഓഫർ, വെറും 29,999 രൂപയ്ക്ക് ഹോണർ 90 സ്വന്തമാക്കാം
കഴിഞ്ഞ വർഷം ജനുവരി 15 മുതൽ ആയിരുന്നു ആമസോണിന്റെ റിപ്പബ്ലിക്ക് ദിന ഓഫർ സെയിൽ ആരംഭിച്ചത് ആയതിനാൽ തന്നെ റിപ്പബ്ലിക്ക് ദിനത്തിന് ഒരാഴ്ച മുമ്പും നമ്മുക്ക് ഈ ഓഫർ വിൽപന ആരംഭിക്കും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. പ്രൈം ഉപയോക്താക്കൾ ഒരു ദിവസം മുമ്പ് തന്നെ ഈ ഓഫറുകൾ ആക്സസ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. സ്മാർട്ട് ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ആണ് ഈ ഓഫർ സെയിലിൽ പ്രതീക്ഷിക്കുന്നത്.
9,999 മുതൽ രൂപ മുതൽ തന്നെ 5ജി സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കും. ചില തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകൾക്ക് 50,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും എന്ന് ആമസോണിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട പരസ്യങ്ങൾ സൂചിപ്പിക്കുന്നു. സ്മാർട്ട് വാച്ചുകൾക്കും ലാപ്ടോപ്പുകൾക്കും 75 ശതമാനം വരെ ആയിരിക്കും ഡിസ്കൗണ്ട്. സ്മാർട്ട് ടിവികളും മറ്റ് വീട്ടുപകരണങ്ങളും ആകട്ടെ 65 ശതമാനത്തോളം വിലക്കിഴിവ് ആണ് പ്രതീക്ഷിക്കുന്നത്.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ എന്ന പേരിലാണ് വിൽപന നടക്കുന്നത്. ഈ വിൽപനയിലെ ബാങ്ക് ഓഫറുകൾ പരിശോധിക്കുമ്പോൾ എസ്ബിഐ ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് പ്രതീക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ നിങ്ങളുടെ പഴയ ഉപകരണം മാറ്റി പുതിയത് സ്വന്തമാക്കാൻ വേണ്ടി എക്ചേഞ്ച് ഓഫറുകളും ഈ വിൽപനയിൽ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ പഴയ ഉപകരണത്തിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും എക്ചേഞ്ച് ഓഫറിൽ വില നിശ്ചയിക്കുന്നത്.
വരും ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പ്രതീക്ഷിക്കാവുന്നതാണ്. അതേ സമയം നിലവിൽ ഫ്ലിപ്പ്ക്കാർട്ടിൽ ഇപ്പോൾ ബിഗ് ബചത് ധമാൽ സെയിൽ എന്ന പേരിൽ ഓഫർ വിൽപന നടക്കുന്നുണ്ട്. ജനുവരി 5ന് ആരംഭിച്ച ഈ ഓഫർ വിൽപന ജനുവരി 7 വരെ ഉണ്ടാകും എന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിച്ചിരിക്കുന്നത്. ജനപ്രിയ ഉപകരണങ്ങൾക്കെല്ലാം മികച്ച ഡിസ്കൗണ്ട് ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications








