2024ന് ഗംഭീര തുടക്കം; ജനുവരി മാസം വാങ്ങാം, 35,000 രൂപയിൽ കുറവ് വില വരുന്ന ഏറ്റവും മികച്ച ഫോണുകൾ
2024 ജനുവരി മാസത്തിൽ ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണിയ്ക്ക് മികച്ച തുടക്കം ആണ് ലഭിച്ചിരിക്കുന്നത്. നിരവധി ഫോണുകളാണ് ഈ മാസത്തിലായി ഇന്ത്യൻ മാർക്കറ്റിൽ എത്തുന്നത്. ജനുവരി മാസത്തിലെ ആദ്യ ആഴ്ച മാത്രമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത് ഇനിയും ദിവസങ്ങൾ ബാക്കിയാണ് ഈ മാസത്തിൽ. ഈ മാസം തന്നെ ഇനിയും നിരവധി ഫോണുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
സാംസങ്ങിന്റെ ഗാലക്സി എസ് 24 സീരീസ് അടക്കം നിരവധി ഫോണുകൾ ഈ മസം തന്നെ പുറത്തിറങ്ങും. സാംസങ് ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ മൂന്ന് ഫോണകുൾ ആയിരിക്കും ഈ സീരീസിൽ സാംസങ് പുറത്തിറക്കുന്നത്. ക്യാമറ ഫീച്ചറുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ എസ് 23 അൾട്രയുടെ പിൻഗാമി ആയിട്ടാണ് പുതിയ സീരീസിലെ എസ് 24 അൾട്രയെ സാംസങ് അവതരിപ്പിക്കുന്നത്.

MOST READ: 200 എംപി ക്യാമറ ഫോണിന് ആമസോണിൽ മികച്ച ഓഫർ, വെറും 29,999 രൂപയ്ക്ക് ഹോണർ 90 സ്വന്തമാക്കാം
അതേ സമയം ഇതിനോടകം തന്നെ നിരവധി ഫോണുകളും ജനുവരി മാസത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജനുവരി മാസത്തിൽ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് വാങ്ങാൻ സാധിക്കുന്ന 35,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് റെഡ്മി കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 13 പ്രോ പ്ലസ് ആണ്.
ഈ ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 120Hz റീഫ്രഷ് റെയ്റ്റുള്ള കർവ്ഡ് ഡിസ്പ്ലേയാണ് ഈ ഫോണിനായി റെഡ്മി നൽകിയിരിക്കുന്നത്. 200 എംപിയുടെ പ്രൈമറി സെൻസറും ഈ ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്. മികച്ച ചിത്രങ്ങളെടുക്കാൻ ഈ ലെൻസ് ഉപയോക്താക്കൾളെ സഹായിക്കുന്നതാണ്. 35,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകളിൽ വളരെ വിരളമായി മാത്രമേ 200 എംപി ലെൻസ് ഇടം പിടിയ്ക്കാറുള്ളു. ഈ സവിശേഷത റെഡ്മി നോട്ട് 13 പ്രോ പ്ലസിന് ഉണ്ട്.

120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ ഫോണിനായി റെഡ്മി നൽകിയിരിക്കുന്നത്. അത്യാവശ്യം ഭേദപ്പെട്ട ബാറ്ററിലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ് 14-ൽ ആണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ് പ്രവർത്തിക്കുന്നത്. ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു ഫോൺ ആണ് പോക്കോയുടെ എഫ്5. റെഡ്മി നോട്ട് 13 പ്രോ പ്ലസ് പോലെ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ഫോണാണ് ഇത്.
ഈ ഫോണിനും 120Hz റീഫ്രഷ് റെയ്റ്റാണ് അവകാശപ്പെടാനുള്ളത്. AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിനായി പോക്കോ തയ്യാറാക്കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7+ Gen 2 പ്രോസസർ പോക്കോ എഫ് 5ന്റെ കരുത്ത് വർധിപ്പിക്കുന്നു. ഗ്രാഫിക്സുകൾ കൂടിയ ഗെയ്മുകൾ തടസങ്ങൾ ഇല്ലാതെ ആസ്വദിക്കാൻ ഇവ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. നിങ്ങൾ ഒരു ഗെയിം ആസ്വാദകൻ ആണെങ്കിൽ ഈ ഫോൺ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും. 5,000 mAh ആണ് ഫോണിന്റെ ബാറ്ററി.
ഒപ്റ്റികൾ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ള മെയിൻ സെൻസറും പോക്കോ എഫ് 5-ഇൽ ഇടം പിടിച്ചിട്ടുണ്ട്. ഐക്യൂവിന്റെ നിയോ 7 പ്രോയും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്പ് ആണ് നിയോ 7 പ്രോയ്ക്ക് ഐക്യൂ നൽകിയിരിക്കുന്നത്. ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ ഫീച്ചർ ചെയ്യുന്നത്. 5,000 mAh ബാറ്ററിയും ഈ ഫോണിന്റെ സവിശേഷതയായി എടുത്തു പറയാവുന്നതാണ്.
പട്ടികയിൽ അവസാനമായി സ്ഥാനം പിടിച്ചിരിക്കുന്നത് വൺപ്ലസിന്റെ നോർഡ് 3 ആണ്. ഏറ്റവും പുതിയ OxygenOS സോഫ്‌റ്റ്‌വെയർ ആണ് ഈ ഫോണിന് വൺപ്ലസ് നൽകിയിരിക്കുന്നത്. ഒരു ഫ്ലാറ്റ് 120Hz AMOLED സ്‌ക്രീനും ഫോണിനായി തയ്യാറാക്കിയിരിക്കുന്നു. 16 ജിബി വരെ റാം ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ക്യാറ്റഗറിയിലെ മറ്റ് ഫോണുകൾ പോലെ തന്നെ 5,000 mAh ആണ് വൺപ്ലസ് നോർഡ് 3യുടെ ബാറ്ററി.


Click it and Unblock the Notifications








