Home
News

200 എംപി ക്യാമറ ഫോണിന് ആമസോണിൽ മികച്ച ഓഫർ, വെറും 29,999 രൂപയ്ക്ക് ഹോണർ 90 സ്വന്തമാക്കാം

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ മാർക്കറ്റിൽ തിരിച്ചെത്തിയ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഹോണർ. മുമ്പ് ജനപ്രിയമായ നിരവധി ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചിരുന്ന കമ്പനി കൂടി ആയിരുന്നു ഇത്. എന്നാൽ ചില പ്രശ്നങ്ങളാൽ കുറച്ചു കാലത്തേയ്ക്ക് തങ്ങളുടെ ഫോണുകൾ ഒന്നും ഹോണർ ഇന്ത്യയിൽ എത്തിച്ചിരുന്നില്ല.

ഏകദേശം മൂന്ന് വർഷത്തോളം ഇത്തരത്തിൽ ഫോണുകൾ ഒന്നും അവതരിപ്പാക്കാതെ ഇരുന്നതിന് ശേഷം കഴിഞ്ഞ വർഷം ഹോണർ ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ച ഫോൺ ആയിരുന്നു ഹോണർ 90 5ജി. മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണുകൾക്ക് ഇന്ത്യൻ മാർക്കറ്റിൽ നിന്ന് ലഭിച്ചിരുന്നത്. മറ്റ് ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളെ പോലെ തന്നെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ കേമനാണ് ഹോണറും.

200 എംപി ക്യാമറ ഫോണിന് ആമസോണിൽ മികച്ച ഓഫർ

MOST READ: കാത്തിരിപ്പിന് വിരാമം; 126 ദിവസത്തെ യാത്രക്കൊടുവിൽ ഇന്ത്യയുടെ ആദിത്യ എൽ-1 നാളെ ലക്ഷ്യസ്ഥാനത്ത്

സാംസങ് പോലുള്ള കമ്പനികളുടെ പ്രീമിയം ഫോണുകളിൽ ഉള്ള ചില ഫീച്ചറുകൾ ഹോണറിന്റെ മിഡ് ബഡ്ജറ്റ് ഫോണുകളിൽ ലഭ്യമായിരുന്നു. ആയതിനാൽ തന്നെ ഇന്ത്യൻ മാർക്കറ്റിൽ പല മുൻനിര സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്കും ഹോണർ കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. അതേ സമയം പുതുവർഷം പ്രമാണിച്ച് ഹോണറിന്റെ ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ.

നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു ഇടവേളയ്ക്ക് ശേഷം ഹോണർ ഇന്ത്യയിൽ അവതരിപ്പിച്ച ഹോണർ 90 5ജി ഫോണുകൾക്കാണ് ഇപ്പോൾ പ്രധാനമായും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണർ ഡേ സെലിബ്രേഷൻ എന്ന പേരിലാണ് ഈ ഓഫർ വിൽപന ഇപ്പോൾ ആമസോണിൽ നടക്കുന്നത്. 3000 രൂപയുടെ തൽക്ഷണ കിഴിവ് ആണ് ഹോണർ 90യ്ക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവധ ബാങ്കുകളുടെ കാർഡ് ഉപയോ​ഗിച്ചാൽ 3000 രൂപയുടെ അധിക കിഴിവും സ്വന്തമാക്കാം.

200 എംപി ക്യാമറ ഫോണിന് ആമസോണിൽ മികച്ച ഓഫർ

MOST READ: ഓപ്പോ റെനോ 11 സീരീസിനെ ഇനി ഒപ്പം കൂട്ടാം; ഒരാഴ്ച കൂടി കാത്തിരുന്നാൽ മതി

ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുടെ കാർഡുകൾക്കാണ് ഓഫർ ഉള്ളത്. കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചുള്ള പർച്ചേസിന് 12 മാസം വരെ സൗകര്യപ്രദമായ നോ കോസ്റ്റ് ഇഎംഐ പ്ലാനും ഈ പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ പഴയ ഉപകരണം എക്സ്ചേഞ്ച് ചെയ്താൽ പരമാവധി 5000 രൂപ വരെയും ലാഭിക്കാനും സാധിക്കുന്നതാണ്. നിങ്ങളുടെ പഴയ ഉപകരണത്തിന്റെ പ്രവർത്തന ശേഷി അനുസരിച്ച് ആയിരിക്കും ഇതിൽ വില നിശ്ചയിക്കുന്നത്.

അതേ സമയം ഈ ഓഫറിലൂടെ ഹോണർ 90 സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് 30W ടൈപ്പ് സി ചാർജറും സൗജന്യമായി ലഭിക്കുന്നതായിരിക്കും. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.7 ഇഞ്ച് ക്വാഡ് കർവ്ഡ് അമോലെഡ് സ്‌ക്രീനാണ് ഈ ഫോണിനായി ഹോണർ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HONOR MagicOS 7.1-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. Qualcomm Snapdragon 7 Gen1 ആണ് ഫോണിന്റെ പ്രോസസർ.

ക്യാമറയാണ് ഹോണർ 90യുടെ ഏറ്റവും വലിയ പ്രത്യേകത. 200 എംപിയാണ് ഫോണിന്റെ മെയിൻ ക്യാമറ. 12 എംപിയുടെ അൾട്രാ വൈഡ് ലെൻസും ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. ഇതിന് പുറമെ 2 എംപി ഡെപ്ത് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. നിലവിൽ തൽക്ഷണ ഓഫർ കഴിഞ്ഞ് ഹോണർ 90യുടെ 8 ജിബി റാം പ്ലസ് 256 ജിബി സ്റ്റോറേജ് വേരിയന്റ് 29,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ഫോണിന്റെ 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റ് 31,999 രൂപയ്ക്കും ലഭിക്കും. ഇതിന് പുറമെയാണ് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും. അതേസമയം ആമസോണിന് പുറമെ മറ്റൊരു പ്രമുഖ ഈ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ ഓഫർ സെയിൽ നടക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ബി​ഗ് ബചത് ധമാൽ സെയിൽ എന്ന പേരിലാണ് ഈ ഓഫർ വിൽപന നടക്കുന്നത് ജനുവരി 5 മുതൽ 7 വരെയാണ് ഈ സെയിൽ നടക്കുന്നത്.

More from GizBot

Best Mobiles in India

English summary
Honor 90 5G phones, which Honor introduced in India after a hiatus, have now announced the offer. This offer is currently on sale on Amazon under the name Honor Day Celebration. An instant discount of Rs 3000 has just been announced for Honor 90. Apart from this, if you use the cards of various banks, you can get an additional discount of Rs. 3000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X