ഓപ്പോ റെനോ 11 സീരീസിനെ ഇനി ഒപ്പം കൂട്ടാം; ഒരാഴ്ച കൂടി കാത്തിരുന്നാൽ മതി
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ധാരാളം ഉത്പന്നങ്ങൾ അവതരിപ്പിച്ച പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. കമ്പനിയുടെ ഏറ്റവും ജിനപ്രിയ സീരീസുകളിൽ ഒന്നാണ് റെനോ സീരീസുകൾ. ഈ സീരീസിൽ ഇറങ്ങിയ എല്ലാ ഫോണുകളും ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഈ സീരീസിലെ പുതിയ ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കുന്നതായിരിക്കും.
കമ്പനി പുറത്തു വിടുന്ന വിവരങ്ങൾ അനുസരിച്ച് ഈ ജനുവരി 12ന് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഓപ്പോ റെനോ 11 സീരീസ് ഫോണുകൾ പുറത്തിറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഓപ്പോ റെനോ 11, ഓപ്പോ റെനോ 11 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. മിഡ് ബഡ്ജറ്റ് ഫോണുകളുടെ ക്യാറ്റഗറിയിൽ ആയിരിക്കും ഈ ഫോണുകളെ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഇതിൽ സ്റ്റാന്റേർഡ് മോഡലായ ഓപ്പോ റെനോ 11ന് 28,000 രൂപയും ഓപ്പോ റെനോ 11 പ്രോയ്ക്ക് 35,000 രൂപയുമാണ് ഇന്ത്യൻ മാർക്കറ്റിൽ പ്രതീക്ഷിക്കുന്ന വില. സാംസങ് ഗാലക്സി എ 54, വിവി വി 29 എന്നീ ഫോണുകൾ ആയിരിക്കും ഇന്ത്യൻ മാർക്കറ്റിൽ ഓപ്പോ റെനോ 11 സീരീസ് ഫോണുകളുടെ പ്രധാന എതിരാളികൾ. ഏറെ പ്രതീക്ഷകളോടെയാണ് ഈ ഫോണുകളുടെ ഓപ്പോ ഇന്ത്യയിൽ എത്തിക്കുന്നത്.
അതേ സമയം പുതിയ ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. റെനോ 11ന് ആയി ഓപ്പോ MediaTek Dimensity 7050 SoC ചിപ്പ് നൽകും എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. പ്രോ മോഡലിന് ആകട്ടെ MediaTek Dimensity 8200 SoC ചിപ്പ് ആയിരിക്കും ഓപ്പോ നൽകുന്നത്. ചൈനയിൽ പുറത്തിറക്കിയ മോഡലുകൾക്കും ഇത്തരത്തിൽ വ്യത്യസ്ത ചിപ്പുകളാണ് ഓപ്പോ നൽകിയത്. ഇന്ത്യയിലും ഇത് ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ജനുവരി 11ന് പോക്കോ പുതിയ ഫോണുകൾ ഇന്ത്യയിലെത്തിക്കും; ഫീച്ചറുകൾ പുറത്ത് വിട്ട് കമ്പനി
ആൻഡ്രോയിഡ് 14ൽ ആയിരിക്കും ഓപ്പോ റെനോ 11 സീരീസ് പ്രവർത്തിക്കുക. ഈ ഫോണുകളുടെ ഡിസ്പ്ലേ വലുപ്പം 6.70 ആയിരിക്കും ഇത് ഒരു ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആയിരിക്കും 1,080x2,412 പിക്സലുകൾ ഇവയ്ക്ക് അവകാശപ്പെടാൻ സാധിക്കുന്നതായിരിക്കും. കർവ്ഡ് ആകൃതയിലാണ് ഈ ഡിസ്പ്ലേ ഓപ്പോ നിർമ്മിച്ചിരിക്കുന്നത്. ഈ സ്ക്രീനുകൾക്ക് 120 ഹെർട്സ് പുതുക്കൽ നിരക്കും അവകാശപ്പെടാൻ സാധിക്കുന്നതാണ്. രണ്ട് ഫോണുകൾക്കും ട്രിപ്പിൾ റിയർ ക്യാമറ ഓപ്പോ നൽകിയേക്കും.
ഓപ്പോ റെനോ 11 പ്രോയുടെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഇതിന്റെ പ്രൈമറി സെൻസർ 50 എംപി ആയിരിക്കും സോണി IMX890 സെൻസർ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനമുള്ള 32 എംപി ടെലിഫോട്ടോ ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സീരീസിലെ സ്റ്റാന്റേർഡ് മോഡലിനും 50 എംപി പ്രൈമറി സെൻസറാണ് ഓപ്പോ നൽകിയിരിക്കുന്നത്.
സോണി LYT600 സെൻസറാണ് ഇതിനായി നൽകിയിരിക്കുന്നത് ഈ ലെൻസിനും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണ ഉണ്ടായിരിക്കുന്നതാണ്. ഫോണിലെ ടെലിഫോട്ടോ ലെൻസ് 32 എംപി ആയിരിക്കും. അൾട്ര വൈഡ് ലെൻസ് ആകട്ടെ 8 എംപിയും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രണ്ട് ഫോണിലും നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 32 എംപി ആയിരിക്കും എന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഡിസ്പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറും ഓപ്പോ നൽകുന്നുണ്ട്.
നിലവിൽ ഓപ്പോയുടെ നിരവധി മോഡലുകൾ ഇന്ത്യൻ മാർക്കറ്റിൽ സുലഭമാണ്. കുറഞ്ഞ വിലയ്ക്ക് അത്യാവശ്യം ഫീച്ചറുകൾ നൽകുന്നതിൽ മികച്ച് നിൽക്കുന്ന കമ്പനിയാണ് ഓപ്പോ. സാധാരണക്കാരായ ഉപയോക്താക്കൾ ആണ് കൂടുതലായും ഓപ്പോയെ ആശ്രയിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾ ഭൂരിഭാഗവും സാധാരണക്കാരാണ് എന്നതും ഇത്തരം കമ്പനികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പുതിയ ഫോണുകൾക്ക് ഇന്ത്യൻ മാർക്കറ്റിൽ മികച്ച പ്രകടനം നടത്താൻ സാധിക്കും എന്നാണ് ഓപ്പോ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








