ഇന്ത്യൻ മാർക്കറ്റ് ഭരിച്ച ഫോണിന്റെ പിൻഗാമിയെ എത്തിക്കാൻ ഐക്യൂ; പുതിയ ഫോൺ ഫെബ്രുവരിയിൽ എത്തും
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ വളരെ കുറച്ച് മാത്രം സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. കുറച്ചു സ്മാർട്ട് ഫോണുകൾ മാത്രമാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത് എങ്കലും അവതരിപ്പിച്ച സ്മാർട്ട് ഫോണുകൾക്കെല്ലാം മികച്ച അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ മാർക്കറ്റിൽ തങ്ങളുടെ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഐക്യൂ. ഐക്യൂ നിയോ 9 പ്രോ എന്ന ഫോൺ ഈ ഫെബ്രുവരി മാസം ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്. ഏതാനം ആഴ്ചകൾക്ക് മുമ്പാണ് ഈ ഫോൺ ഐക്യൂ ചൈനീസ് മാർക്കറ്റിൽ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ പുതിയ ഫോണിനെ ഇന്ത്യയിലെത്തിക്കാനും ഇവർ ശ്രമം നടത്തുന്നത്.

MOST READ: ജനുവരി 11ന് പോക്കോ പുതിയ ഫോണുകൾ ഇന്ത്യയിലെത്തിക്കും; ഫീച്ചറുകൾ പുറത്ത് വിട്ട് കമ്പനി
കഴിഞ്ഞ വർഷം ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ നിയോ 7 പ്രോയുടെ പിൻഗാമി ആയിരിക്കും ഐക്യൂ നിയോ 9 പ്രോ. 34999 രൂപ വിലയിൽ ആയിരുന്നു കമ്പനി ഐക്യൂ നിയോ 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഉപയോക്താക്കളുടെ പക്കൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ച ഐക്യൂവിന്റെ ഫോണുകളിൽ ഒന്നായിരുന്നു ഇത്. ആയതിനാൽ തന്നെ ഇതിന്റെ പിൻഗാമിയെ വളരെ പ്രതീക്ഷയോടെയാണ് ഉപയോക്താക്കൾ നോക്കി കാണുന്നത്.
ചൈനയിൽ അവതരിപ്പിച്ച അതേ ഫോൺ തന്നെ ഐക്യൂ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിയോ 7 പ്രോയ്ക്ക് സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്പ് ആയിരുന്നു കമ്പനി നൽകിയത് എങ്കിൽ പുതിയ ഫോണിനായി സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ചിപ്പാണ് നിയോ നൽകുന്നത്. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് നിറങ്ങളിൽ ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ എത്തുക.

പ്രീമിയം വേഗൺ ലെതർ ഫിനീഷും സ്റ്റാന്റേർഡ് ഗ്ലാസ് ബ്ലാക്ക് ഫിനീഷും ആണ് ഇവ. അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം. 6.78 ഇഞ്ച് 1.5K 1-144Hz LTPO AMOLED ഡിസ്പ്ലേ ആയിരിക്കും പുതിയ ഫോണിനായി ഐക്യൂ നൽകുക. ഈ സ്ക്രീനിന് 2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 1400 നിറ്റ് തെളിച്ചം എന്നിവയും അവകാശപ്പെനുണ്ടായിരിക്കും.
ഫോൺ അമിതമായി ചൂടാകാതിരിക്കാനായി 6 കെ കനോപ്പി VC ലിക്വിഡ് കൂളിംഗ് സാങ്കേതിക വിദ്യയും ഐക്യൂ നിയോ 9 പ്രോയ്ക്ക് കമ്പനി നൽകിയേക്കാം. ഫോണിന്റെ പ്രധാന സെൻസറിനെക്കുറിച്ച് സൂചന ഒന്നും ലഭിച്ചിട്ടില്ല എന്നിരുന്നാലും ഈ സെൻസറിന് 6043mm²X വിസ്തീർണ്ണവും ഒഐഎസ് പിന്തുണയും അവകാശപ്പെടാൻ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 16 എംപി ആയിരിക്കും.
8 എംപിയുടെ ഒരു അൾട്രാ വൈഡ് ക്യാമറയും ഈ ഫോണിൽ ഉണ്ടായിരിക്കാനുള്ള സാധ്യത ഉണ്ട്. ബാറ്ററിയുടെ കാര്യം പരിശോധിക്കുമ്പോൾ 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5160 mAh ഡ്യുവൽ സെൽ ബാറ്ററി ആയിരിക്കും ഐക്യൂ നിയോ 9 പ്രോയ്ക്ക് അവകാശപ്പെടാനുണ്ടാകുക. വെറും 9 മിനുറ്റിനുള്ളിൽ തന്നെ ഈ ബാറ്ററി 1 ശതമാനത്തിൽ നിന്ന് 40 ശതമാനം വരെ ചാർജ് കയറും എന്നും ഐക്യൂ അവകാശപ്പെടുന്നു.
ഐക്യൂവിന്റെ മറ്റ് ഫോണുകൾ പോലെ തന്നെ ആമസോൺ വഴിയായിരിക്കും ഈ ഫോണുകളും ഇന്ത്യൻ മാർക്കറ്റിൽ എത്തുക. അതേ സമയം ഫോണിന്റെ വിലയെക്കുറിച്ച് സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഐക്യൂ നിയോ 9 പ്രോയുടെ പിൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ 5000 രൂപയുടെ എങ്കിലും വർധനവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യൂവിന്റെ മറ്റ് ഫോണുകൾ പോലെ തന്നെ പുതിയ ഫോണും മികച്ചതായിരിക്കും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








