Home
News

വെറും 148 രൂപയ്ക്ക് 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ; ജിയോയുടെ കളികൾ ഇനി വേറെ ലെവൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. ഓരോ തവണയും ഉപയോക്താക്കൾക്കായി അകർഷകമായ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. പുതിയ വർഷത്തിലും ഇക്കാര്യത്തിൽ മാറ്റം ഒന്നും ജിയോ വരുത്തിയിട്ടില്ല. ജിയോ പുതിയതായി അവതരിപ്പിച്ച പ്ലാനിൽ ആരെയും ആകർഷിക്കുന്ന ഓഫറുകളാണ് വാ​ഗ്ദാനം ചെയ്യുന്നത്.

ഈ ഡിജിറ്റൽ കാലത്ത് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഓഫറാണ് ജിയോ ഇപ്പോൾ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. പന്ത്രണ്ടോളം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ വാ​ഗ്ദാനം ചെയ്തുകൊണ്ടാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ തലവന്മാരിൽ ഒരാളായ ആകാശ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സീ 5, ഡിസ്നി പ്ലസ് ഹോട് സ്റ്റാർ, ജിയോ സിനിമ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾ ഈ ഓഫറിന്റെ ഭാ​ഗമായി ലഭിക്കുന്നതാണ്.

വെറും 148 രൂപയ്ക്ക് 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുമായി ജിയോ

MOST READ: പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന വിവോ എക്സ്100 ഇന്ത്യയിലെത്തി; മൂന്ന് ക്യാമറകളും 50എംപി, നല്ല കിടിലൻ ഫോൺ

വെറും 148 രൂപയ്ക്കാണ് ഈ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അൺലിമിറ്റഡ് വോയിസ് കോളുകളും 5G ഡാറ്റയും ഈ പ്ലാനിന്റെ ഭാ​ഗമായി ജിയോ ഓഫർ ചെയ്യുന്നുണ്ട്. 10 ജിബി വരെയാണ് അൺലിമിറ്റഡ് ആയി ആസ്വദിക്കാൻ സാധിക്കുന്ന ഡാറ്റ. 28 ദിവസത്തെ വാലിഡിറ്റിയിലാണ് പ്രീ പെയ്ഡ് ഉപയോക്താക്കൾക്കായുള്ള ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ടിവിയ്ക്ക് പുറമെ ജിയോ സിനിമ പ്രീമിയത്തിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും അധികം ഓഫറുകൾ വാ​ഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വളരെ വിരളമായി മാത്രമെ കമ്പനികൾ പ്രഖ്യാപിക്കാറുള്ളു. നിലവിൽ ഈ പ്ലാൻ ജിയോ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതിന് ബദൽ പ്ലാനുമായി ഉടൻ എയർടെൽ രം​ഗത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യൻ ടെലികോം മാർക്കറ്റിൽ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന രണ്ട് കമ്പനികളാണ് റിലയൻസ് ജിയോയും എയർടെലും. വോഡാഫോൺ ഐഡിയ ആണ് മൂന്നാം സ്ഥാനത്ത്.

വെറും 148 രൂപയ്ക്ക് 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുമായി ജിയോ

MOST READ: ഇനി കു​ഗ്രാമങ്ങളിൽ വരെ പറക്കും വേ​ഗത്തിൽ ഇന്റർനെറ്റ്; രണ്ടും കൽപിച്ച് ജിയോയുടെ പുതിയ സേവനം

അതേ സമയം ജിയോ അവതരിപ്പിക്കാൻ ഇരിക്കുന്ന ജിയോ സ്പെസ് ഫൈബർ സേനവങ്ങളെക്കുറിച്ചും ആകാശ് അംബാനി വെളിപ്പെടുത്തി. ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് സമാനമായി സാറ്റ്ലൈറ്റിന്റെ സഹായത്താൽ ഇന്റർനെറ്റ് എത്തിക്കുന്ന സംവിധാനമാണ് ജിയോ സ്പെസ് ഫൈബർ എന്നത്. ഉടൻ തന്നെ ഇത് ഇന്ത്യയിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സേവനം ആരംഭിച്ചാൽ പിന്നെ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന ​ഗ്രാമങ്ങളിൽ പോലും മികച്ച വേ​ഗതയിൽ ഇന്റർനെറ്റ് എത്തിക്കാൻ സാധിക്കുന്നതായിരിക്കും.

നിലവിൽ ഈ സംവിധാനം ആരംഭിക്കുന്നതിനായി ജിയോ ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്‌പേസ്) ആവിശ്യമായ കാര്യങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ഇവരുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ സാറ്റ്ലൈറ്റ് അധിഷ്‌ഠിത ജിഗാ ഫൈബർ സേവനം ആരംഭിക്കാം എന്ന പ്രതീക്ഷയിലാണ് ജിയോ. പുതിയ സേവനം അവതരിപ്പിക്കുന്നതിൽ വലിയ പ്രതീക്ഷയാണ് ജിയോയ്ക്ക് ഉള്ളത്. അടുത്തിടെ ആയിരുന്നു ജിയോ എയർ ഫൈബർ സേവനങ്ങൾ രാജ്യത്ത് അവതരിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ ഇന്റർനെറ്റ് അവതരിപ്പിക്കാൻ ശ്രമം നടത്തുന്നത്. അതേ സമയം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന നിരവധി പ്ലാനുകളും ജിയോയുടെ പക്കലുണ്ട്. ഇതിൽ ശ്രദ്ധേമായ പ്ലാനുകളാണ് 1099 രൂപയുടേയും 1499 രൂപയുടേയും പ്ലാനുകൾ. പ്രീ പെയ്ഡ് ഉപയോക്താക്കൾക്കായാണ് ഈ രണ്ട് പ്ലാനുകളും ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ രണ്ട് പ്ലാനുകളുടെയും വാലിഡിറ്റി 84 ദിവസമാണ്.

ഈ പ്ലാനുകൾക്ക് വെല്ലുവിളിയായി എയർടെലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാ​ഗ്ദാനം ചെയ്ത് പുതിയ പ്ലാൻ പുറത്തിറക്കിയിരിക്കുന്നു. 1499 രൂപയുടെ പ്ലാനിൽ ആണ് എയർടെൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാ​ഗ്ദാനം ചെയ്യുന്നത്. 84 ദിവസമാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ എന്നിവരും ഈ എയർടെൽ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The most interesting thing is that Jio has introduced this plan for just 148 rupees. Jio offers unlimited voice calls and 5G data as part of this plan. Enjoy unlimited data up to 10 GB. This plan is introduced for prepaid users with a validity of 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X