പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന വിവോ എക്സ്100 ഇന്ത്യയിലെത്തി; മൂന്ന് ക്യാമറകളും 50എംപി, നല്ല കിടിലൻ ഫോൺ
പുതിയ വർഷത്തിൽ വിവോ അവതരിപ്പിച്ച ആദ്യ ഫോൺ ഇന്ത്യയിൽ എത്തി. വിവോ എക്സ് 100 സീരീസ് ഫോണുകളാണ് കമ്പനി ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. വിവോ എക്സ് 100, വിവോ എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് കമ്പനി ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
പ്രീമിയം സ്മാർട്ട് ഫോണുകളുടെ ക്യാറ്റഗറിയിൽ പെടുത്താൻ സാധിക്കുന്ന ഫോണുകളാണ് ഇവ രണ്ടും. നേരത്തെ ചൈനയിൽ അവതരിപ്പിച്ച ഫോണുകൾ തന്നെയാണ് ഇവർ ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഫോണുകളാണ് ഇവ. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെയാണ് ഏറ്റവും പ്രശംസനീയമായി ഉള്ളത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് ഈ ഫോണുകൾക്കായി വിവോ നൽകിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണുകളാണ് ഇവ.

സ്റ്റാർഗ്ലെസ് ബ്ലൂ, അസ്ട്രോയിഡ് ബ്ലാക്ക് എന്നി നിറങ്ങളിലാണ് വിവോ എക്സ് 100 സ്റ്റാന്റേർഡ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. അസ്ട്രോയിഡ് ബ്ലാക്ക് നിറത്തിൽ മാത്രമാണ് പ്രോ മോഡൽ പുറത്തിറങ്ങുന്നത്. 6.78 ഇഞ്ച് കർവ്ഡ് 8T LTPO AMOLED ഡിസ്പ്ലേയാണ് രണ്ട് ഫോണുകൾക്കുമായി വിവോ നൽകിയിരിക്കുന്നത്. ഇവയ്ക്ക് 120Hz റീഫ്രഷ് റെയ്റ്റും 3000 നിറ്റ്‌സ് തെളിച്ചവും അവകാശപ്പെടാനുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഫോണിന്റെ ക്യാമറകൾ തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ക്ലാരിറ്റി നഷ്ടപ്പെടാതെ തന്നെ സൂം ചെയ്ത് ചിത്രം പതിപ്പിക്കാൻ സാധിക്കുന്ന ഫ്ലോട്ടിങ് പെരിസ്കോപ് ക്യാമറയാണ് പ്രോ മോഡലിനായി വിവോ നൽകിയിരിക്കുന്നത്. 100X ആണ് ഇതിന്റെ സൂമിങ് കപ്പാസിറ്റി. പ്രോട്രെറ്റ് ഫോട്ടോഗ്രഫിക്ക് വേണ്ടിയും പ്രത്യേകം ലെൻസ് ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ട്രൈപോഡുകളുടെ സഹായം ഇല്ലാതെ തന്നെ ഷെയ്ക്ക് ഇല്ലാതെ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന ഹാൻഡ്‌ഹെൽഡ് ആസ്ട്രോ മോഡും പ്രോ മോഡലിൽ വിവോ നൽകിയിട്ടുണ്ട്.

MOST READ: ഇത്രയും ഫീച്ചറുകൾ വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ? ഇതെന്താ നമ്മൾ അറിയാതെ പോയത്
ZEISS മൾട്ടി ഫോക്കൽ പോട്രെറ്റ് ലൈൻ ഉള്ളതിനാൽ തന്നെ ഫോട്ടൊയെടുക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ വലുപ്പവും രൂപവും അനുസരിച്ച് ഇത് ഓട്ടോമിറ്റിക്ക് ആയി തന്നെ ഫോക്കൽ ലെങ്ത് അഡ്ജസ്റ്റ് ചെയ്യുന്നതാണ്. 22 എംഎം മുതൽ 100 എംഎം വരെയുള്ള ഫോക്കൽ ലെങ്ത് ഇതിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്. 50 എംപി കസ്റ്റമൈസ്ഡ് IMX920 VCS ബയോണിക് സെൻസറാണ് എക്സ് 100ന്റെ പ്രധാന സെൻസർ.
50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 64 എംപി ടെലിഫോട്ടോ പെരിസ്കോപ്പ് ലെൻസും സ്റ്റാന്റേർഡ് മോഡലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രോ മോഡലിന്റെ ക്യാമറകൾ പരിശോധിക്കുമ്പോൾ 50 എംപി കസ്റ്റമൈസ്ഡ് IMX989 VCS ബയോണിക് സെൻസറാണ് ഇതിന്റെ പ്രധാന സെൻസർ. 50 എംപി അൾട്രാ വൈഡ് സെൻസർ, 50 എംപി സീസ് സൂപ്പർ ടെലിഫോട്ടോ പെരിസ്‌കോപ്പ് ക്യാമറ, മാക്രോ ഓപ്‌ഷൻ എന്നിവയും ഇടം പിടിച്ചിരിക്കുന്നു.
രാത്രികാലങ്ങളിൽ മികച്ച തെളിച്ചത്തോടെ ചിത്രം പകർത്താനുള്ള സാങ്കേതികവിദ്യയും രണ്ട് ഫോണുകൾക്കായി വിവോ ഒരുക്കിയിട്ടുണ്ട്. വിവോ സ്വന്തമായി വികസിപ്പിച്ചെടുത്ത വി3 ചിപ്പും രണ്ടു ഫോണുകളിൽ ഇടം പിടിച്ചിട്ടുണ്ട്. 5400 എംഎഎച്ച് ബാറ്ററിയാണ് പ്രോ മോഡലിനായി വിവോ തയ്യാറാക്കിയിരിക്കുന്നത്. എക്സ് 100ന് ആകട്ടെ 5000 എംഎഎച്ച് ബാറ്റിയാണ് അവകാശപ്പെടാനുള്ളത്. 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിലാണ് എക്സ് 100 പുറത്തിറങ്ങുന്നത്.
അതേ സമയം 16 ജിബി റാം 512 ജിബി സ്റ്റോറേജ് എന്ന ഒറ്റ വേരിയന്റിൽ ആയിരിക്കും എക്സ് 100 പ്രോ പുറത്തിറങ്ങുന്നത്. ഇതിന്റെ വില പരിശോധിക്കുമ്പോൾ സ്റ്റാന്റേർഡ് മോഡലിന്റെ അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കുന്നത് 63,999 രൂപയ്ക്കാണ്. 16 ജിബി റാം 512 ജിബി സ്റ്റോറേജിന്റെ വില ആകട്ടെ 69,999 രൂപ ആണ്. അതേ സമയം എക്സ് 100 പ്രോയുടെ ഇന്ത്യയിലെ വില 89,999 രൂപ ആയിരിക്കും.
ജനുവരി 4 മുതൽ തന്നെ രണ്ട് ഫോണുകളുടെയും പ്രീ ബുക്കിങ് ആരംഭിക്കുന്നതായിരിക്കും. ജനുവരി 11 മുതലാണ് ഇവയുടെ വിൽപന ആരംഭിക്കുന്നത്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലും ഈ ഫോണുകൾ ലഭ്യമാകുന്നതായിരിക്കും. വിവോ ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കുന്ന ഫോണുകളാണ് ഇവ രണ്ടും. ഉപയോക്താക്കൾക്കും മികച്ച പ്രതീക്ഷയാണ് ഈ ഫോണുകളുടെ മേൽ ഉള്ളത്.


Click it and Unblock the Notifications








