Home
News

ഇനി കു​ഗ്രാമങ്ങളിൽ വരെ പറക്കും വേ​ഗത്തിൽ ഇന്റർനെറ്റ്; രണ്ടും കൽപിച്ച് ജിയോയുടെ പുതിയ സേവനം

ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ഒന്നാം സ്ഥാനത്ത് നിൽ‌ക്കുന്ന കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള കമ്പനിയും ജിയോ തന്നെ. മാത്രമല്ല രാജ്യത്ത് കൂടുതൽ സ്ഥലത്ത് 5ജി നെറ്റ്വർക്ക് എത്തിക്കാൻ സാധിച്ചതും ജിയോയ്ക്ക് ആണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ടെലികോം സേവനങ്ങൾക്ക് പുറമെ മികച്ച ഇന്റർനെറ്റ് സംവിധാനവും ജിയോ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യം വൈഫൈ റൂട്ടറുകളുടെ സഹായത്താൽ ആണ് ജിയോ ഇന്റർനെറ്റ് എത്തിച്ചിരുന്നത് എങ്കിലും ഇപ്പോൾ ഇതാ എയർ ഫൈബറുകളു‍ടെ സഹായത്താലും ജിയോ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം വിനായക ചതുർത്ഥി ദിവസം ആണ് ജിയോ ഈ സേവനം ആരംഭിച്ചത്. ആദ്യം രാജ്യത്തെ പ്രമുഖ 8 ന​ഗരങ്ങളിൽ മാത്രം ആയിരുന്നു സേവനം.

ഇനി കു​ഗ്രാമങ്ങളിൽ വരെ പറക്കും വേ​ഗത്തിൽ ഇന്റർനെറ്റ്

MOST READ: ഇത്രയും ഫീച്ചറുകൾ വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ? ഇതെന്താ നമ്മൾ അറിയാതെ പോയത്

എന്നാൽ ഇപ്പോൾ പല സംസ്ഥാനങ്ങളിൽ അടക്കം ഈ സർവ്വീസ് ലഭിക്കുന്നുണ്ട്. എന്നാൽ ഇതിനെല്ലാം പുറമെ മറ്റൊരു തരത്തിൽ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വാ​ഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. ടെസ്ല സിഇഒ ആയ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് എന്ന കമ്പനിയുടെ മാതൃകയിൽ സാറ്റ്ലൈറ്റ് വഴി ഇന്റർനെറ്റ് സേവനങ്ങൾ വാ​ഗ്ദാനം ചെയ്യാനാണ് ജിയോ ഇപ്പോൾ തയ്യാറാകുന്നത്. ഉടൻ തന്നെ ഇതിനായുള്ള അനുമതി ജിയോയ്ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജിയോ സ്‌പേസ് ഫൈബർ എന്ന പേരിൽ ആയിരിക്കാം ഈ സേവനം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. ഇതിന്റെ സഹായത്താൽ ​ഗ്രാമ പ്രദേശങ്ങളിൽ വരെ മികച്ച വേ​ഗതയിൽ ഇന്റർനെറ്റ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ സാറ്റ്ലൈറ്റ് അധിഷ്ഠിത ജിഗാബൈറ്റ് ഫൈബർ സേവനം ഇന്ത്യയിൽ എത്തിക്കുന്ന ആദ്യത്തെ കമ്പനി ആയിരിക്കും റിലയൻസ് ജിയോ. ഇതിന്റെ സാങ്കേതിക വിദ്യകളുടെ പിന്നാമ്പുറം കഴിഞ്ഞ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോ വിശദീകരിച്ചിരുന്നു.

ഇനി കു​ഗ്രാമങ്ങളിൽ വരെ പറക്കും വേ​ഗത്തിൽ ഇന്റർനെറ്റ്

MOST READ: വെറും 6299 രൂപയ്ക്ക് രണ്ട് എഐ ക്യാമറകൾ, 12 ജിബി റാം; സ്വപ്നതുല്യമായ ഫോൺ ഇന്ത്യയിലെത്തിച്ച് ഐടെൽ

ഈ സേവനം ഇന്ത്യയിൽ എത്തിക്കാനായി ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്‌പേസ്) ആവിശ്യമായ കാര്യങ്ങളെല്ലാം ജിയോ പൂർത്തിയാക്കി കഴിഞ്ഞും എന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരം ലഭിക്കാൻ വേണ്ടിയാണ് ഇപ്പോൾ കമ്പനി കാത്തിരിക്കുന്നത്. ഈ അനുവാദം ലഭിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ രാജ്യത്ത് ഈ സേവനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഉടൻ തന്നെ സാറ്റ്ലൈറ്റ് അധിഷ്ഠിത ജിഗാബൈറ്റ് ഫൈബർ സേവനം ആരംഭിക്കാനുള്ള അനുമതി ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ നിന്ന് ജിയോയ്ക്ക് ലഭിക്കും എന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സർവ്വീസ് ആരംഭിക്കുന്നതിനായി ഓപ്പറേറ്റർമാർക്ക് സുരക്ഷാ ക്ലിയറൻസുകളും നിരവധി മന്ത്രാലയങ്ങളിൽ നിന്നുള്ള അംഗീകാരവും ലഭിക്കണമെന്നും ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ചത് പോലെ കഴിഞ്ഞ വർഷം നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോ സ്പെയ്സ് ഫൈബറിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇതിനോടകം തന്നെ ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ നബ്രംഗ്പൂർ, അസമിലെ ഒഎൻജിസി ജോർഹട്ട് എന്നിവിടങ്ങളിൽ സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ജിഗാ ഫൈബർ ഇന്റർനെറ്റ് സേവനം ലഭിക്കാൻ പാകത്തിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു. എത്ര വലിയ ​ഗ്രാമപ്രദേശങ്ങളും മികച്ച വേ​ഗതയിൽ ഇന്റർനെറ്റ് ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ലക്‌സംബർഗ് ആസ്ഥാനമായുള്ള സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് പ്രൊവൈഡറായ Société Européenne des Satellites (SES)മായി സഹകരിച്ചാണ് ഈ സേവനം ജിയോ ഇന്ത്യയിൽ എത്തിക്കുന്നത്. അതേ സമയം ജിയോ അടുത്തിടെ പുറത്തിറക്കിയ എയർ ഫൈബർ സേവനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1000 എംബിപിഎസ് സ്പീഡ് വരെ ഈ സർവ്വീസിന്റെ ഭാ​ഗമായി ഉപയോക്താക്കൾക്ക് ജിയോ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ന​ഗരങ്ങളിലേക്ക് ഈ സർവ്വീസ് എത്തും

More from GizBot

Best Mobiles in India

English summary
This service may be brought to the people under the name of Jio Space Fiber. With the help of this, even rural areas can get high-speed internet. Reliance Jio will be the first company to provide such a satellite-based gigabit fiber service in India. Jio explained the technology behind it last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X