Home
News

ജനുവരി 11ന് പോക്കോ പുതിയ ഫോണുകൾ ഇന്ത്യയിലെത്തിക്കും; ഫീച്ചറുകൾ പുറത്ത് വിട്ട് കമ്പനി

പുതിയ വർഷത്തിൽ പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ പോക്കോ ആദ്യം ഇന്ത്യയിലെത്തക്കുന്ന സ്മാർട്ട് ഫോണാണ് പോക്കോ എക്സ് 6 സീരീസ് ഫോണുകൾ. പോക്കോ എക്സ് 6, പോക്കോ എക്സ് 6 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക.

ജനുവരി 11ന് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പോക്കോ അറിയിച്ചിരിക്കുന്നത്. അതേസമയം പോക്കോ എം6 പ്രോ എന്നൊരു ഫോൺ കൂടി ഈ തിയതിയിൽ കമ്പനി അവതരിപ്പിക്കും എന്ന് കിംവദന്തികൾ ഉണ്ടെങ്കിലും നിലവിൽ പോക്കോ എക്സ് 6, പോക്കോ എക്സ് 6 പ്രോ എന്നീ ഫോണുകളുടെ ലോഞ്ച് മാത്രമാണ് കമ്പനി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. പോക്കോ എം6 പ്രോ എന്ന ഫോണിന്റെ ലോഞ്ചിന്റെ കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജനുവരി 11ന് പോക്കോ പുതിയ ഫോണുകൾ ഇന്ത്യയിലെത്തിക്കും

MOST READ: വെറും 148 രൂപയ്ക്ക് 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ; ജിയോയുടെ കളികൾ ഇനി വേറെ ലെവൽ

എന്നാൽ പുറത്തിറക്കാനിരിക്കുന്ന പുതിയ ഫോണുകളുടെ ചില ഫീച്ചറുകൾ പോക്കോ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. പോക്കോ ഇന്ത്യയുടെ ഔദ്യോ​ഗിക എക്സ് പേജ് വഴിയാണ് കമ്പനി ഇക്കാര്യങ്ങൽ പുറത്ത് വിട്ടിരിക്കുന്നത്. MediaTek Dimensity 8300-Ultra പ്രൊസസർ ആയിരിക്കും പോക്കോ എക്സ് 6 പ്രോയ്ക്ക് കമ്പനി നൽകുക എന്നാണ് ട്വീറ്റിൽ അറിയിച്ചിരിക്കുന്നത്. സീരീസിലെ സ്റ്റാന്റേർഡ് മോഡലിന് ആകട്ടെ Qualcomm Snapdragon 7s Gen 2 ആയിരിക്കും കമ്പനി നൽകുക.

അതേ സമയം ജനുവരി 4ന് റെഡ്മി അവതരിപ്പിച്ച നോട്ട് 13 പ്രോയ്ക്കും ഇതേ ചിപ്സെറ്റ് ആണ് നൽകിയിരിക്കുന്നത്. പോക്കോയുടേയും റെഡ്മിയുടെയും മദർ കമ്പനി എന്നത് പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമിയാണ്. മൂന്ന് ബ്രാൻഡുകളിലായി നിരവധി ഉപയോക്താക്കളാണ് ഷവോമിയ്ക്ക് ഇന്ത്യയിലുള്ളത്. ജനുവരി 11ന് ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്ക് ആയിരിക്കും പോക്കോ തങ്ങളുടെ പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക.

ജനുവരി 11ന് പോക്കോ പുതിയ ഫോണുകൾ ഇന്ത്യയിലെത്തിക്കും

MOST READ: പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന വിവോ എക്സ്100 ഇന്ത്യയിലെത്തി; മൂന്ന് ക്യാമറകളും 50എംപി, നല്ല കിടിലൻ ഫോൺ

റെഡ്മി നോട്ട് 13 പ്രോയുടെ റീബ്രാൻഡ് പതിപ്പായിരിക്കും പോക്കോ എക്സ് 6 എന്നാണ് നേരത്തെ ​ഗിസ്മോ ചൈന എന്ന മാധ്യമം പറഞ്ഞിരുന്നത്. റെഡ്മിയുടെ തന്നെ കെ 70 ഇ എന്ന ഫോണിന്റെ റീബ്രാൻഡ് പതിപ്പായിരിക്കും പോക്കോ എക്സ് 6 പ്രോ എന്നും ഇവർ അവകാശപ്പെടുന്നു. നിലവിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് പോക്കോ.

പോക്കോ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഫോണിനക്കെറിച്ച് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഈ ഫോണുകൾക്ക് 1.5k റെസല്യൂഷനും 120Hz പുതുക്കൽ നിരക്കുമുള്ള 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നതാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട്. മാത്രമല്ല 64 എംപിയുടെ പ്രൈമറി സെൻസറും ഈ ഫോണിൽ ഉണ്ടാകും എന്ന് പറയപ്പെടുന്നു.

13 എംപി ആയിരിക്കും ഫോണിന്റെ അൾട്ര വൈഡ് ലെൻസ്. ഇതിന് പുറമെ 2 എംപിയുടെ മറ്റൊരു ലെൻസും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിയ്ക്കാൻ സാധ്യതയുണ്ട്. ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ജനുവരി നാലിനാണ് റെഡ്മി തങ്ങളുടെ 13 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. റെഡ്മി നോട്ട് 13, 13 പ്രോ, 13 പ്രോ പ്ലസ് എന്നിവയാണ് ഈ ഫോണുകൾ.

ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില ആരംഭിക്കുന്നത് 17,999 രൂപ മുതലാണ്. ടോപ് എൻഡ് മോഡലിന്റെ വില 35,999 രൂപയാണ്. 2023 സെപ്റ്റംബർ മാസത്തിലാണ് ഈ ഫോണുകൾ റെഡ്മി അവതരിപ്പിച്ചത്. ചൈനയിൽ മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണുകൾക്ക് ലഭിച്ചത്. ഇന്ത്യൻ മാർക്കറ്റിലും ഈ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിക്കും എന്നാണ് റെഡ്മി പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Poco has announced that these phones will be launched in India on January 11. Meanwhile, there are rumors that the company will launch another phone called the Poco M6 Pro on this date, but currently, the company has officially confirmed the launch of the Poco X6 and Poco X6 Pro phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X