ഗാഡ്ജറ്റുകൾക്ക് 80% വരെ ഡിസ്കൗണ്ട്; ആമസോണിൽ മെഗാ ഇലക്ട്രോണിക് ഡേ സെയിൽ ആരംഭിച്ചു
ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ആമസോണിൽ ഇ മാസത്തെ മെഗാ ഇലക്ട്രോണിക് ഡേ സെയിൽ ആരംഭിച്ചു. ഹെഡ്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ എന്ന് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കാണ് ഈ വിൽപനയിൽ ആമസോൺ വിവിധ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ ആരംഭിച്ചിരിക്കുന്ന ഈ വിൽപന ഏപ്രിൽ 18 വരെ നീണ്ട് നിൽക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഈ വിൽപനയിൽ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്ന മികച്ച ഓഫറുകൾ എന്തെല്ലാമാണെന്ന് ആദ്യം പരിശോധിക്കാം. ഈ വിൽപനയിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന ലാപ്ടോപ്പാണ് Acer Aspire Lite 12th Gen. 31,990 രൂപയ്ക്കാണ് ഈ ലാപ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 52,990 രൂപയാണ് ഇതിന്റെ യഥാർത്ഥ വില.

അതായത് 40 ശതമാനം ഡിസ്കൗണ്ട്. ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു ലാപ്ടോപ്പാണ് ASUS TUF Gaming F17, Intel Core i5-11400H 11th Gen. 77,990 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് ഇപ്പോൾ ആമസോണിൽ നിന്ന് 49,990 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നതാണ്. Acer Aspire Lite 12th Gen Intel Core i3-1215U Premium Metal Laptopനും ഇപ്പോൾ മികച്ച ഡിസ്കൗണ്ട് ആണ് ഉള്ളത്.
40 ശതമാനം ഡിസ്കൗണ്ട് ആണ് ഈ ലാപ്ടോപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 52,990 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് 31,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. Lenovo IdeaPad Gaming 3 AMD Ryzen 7 എന്ന ലാപ്ടോപ്പിനും മികച്ച ഡിസ്കൗണ്ട് ആണ് ഇപ്പോൾ ആമസോണിന് ഉള്ളത്. 34 ശതമാനമാണ് ഈ ലാപ്ടോപ്പിന് പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട്.

ടാബ്ലെറ്റുകളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ രണ്ട് ടാബ്ലെറ്റുകൾക്ക് 50 ശതമാനത്തിൽ അധികം ഓഫർ ഇപ്പോൾ ലഭിക്കുന്നതാണ്. Lenovo Tab M10 FHD Plus, HONOR Pad X8 എന്നിവയാണ് ഇവ. ഇവയുടെ വിലകൾ യഥാക്രമം 12,999 രൂപ, 8,999 രൂപ എന്നിങ്ങനെയാണ്. ഇവയുടെ യഥാർത്ഥ വില പരിശോധിക്കുമ്പോൾ യഥാക്രമം 28,000 രൂപ, 20,999 രൂപ എന്നിങ്ങനെയും കാണാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ മറ്റ് ടാബ്ലെറ്റുകൾക്കും മികച്ച ഓഫറുകളുണ്ട്.
സ്മാർട്ട് വാച്ചുകളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ വെറും 1199 രൂപ മുതൽ തന്നെ ഇപ്പോൾ ആമസോണിൽ നിന്ന് സ്മാർട്ട് വാച്ച് ലഭിക്കുന്നതാണ്. Noise Pulse 2 Max വാച്ചാണ് ഈ വിലയ്ക്ക ലഭിക്കുന്നത്. ഇതിന്റെ യഥാർത്ഥ വില 5,999 രൂപയാണ്. അതായത് 81 ശതമാനം ഡിസ്കൗണ്ട് ആണ് ഈ വാച്ചിനായി ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. boAt Lunar Link സ്മാർട്ട് വാച്ചിനും 81 ശതമാനം തന്നെ ഡിസ്കൗണ്ട് ഇപ്പോൾ ലഭിക്കും.
അതായത് 6,999 രൂപയുടെ വാച്ച് 1,299 രൂപയ്ക്ക് ലഭിക്കുന്നത്. ഇതിന് പുറമെ Noise Newly Launched Twist Pro, Fire-Boltt Asteroid 1.43, Cult Ranger XR1-1.43, Samsung Galaxy Watch4 Classic, Samsung Galaxy Watch4 Classic LTE എന്നീ സ്മാർട്ട് വാച്ചുകൾക്ക് എല്ലാം 50 ശതമാനത്തിൽ അധികം ഡിസ്കൗണ്ടും ഇപ്പോൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു. രണ്ട് ആപ്പിൾ വാച്ചുകളും ഈ വിൽപനയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇതിന് പുറമെ നിരവധി ക്യാമറകൾക്കും ഇപ്പോൾ വിവിധ ഡിസ്കൗണ്ടുകൾ ഈ വിൽപനയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ ഡിസ്കൗണ്ടുകൾക്ക് പുറമെ ബാങ്ക് ഓഫറുകളുടെയും എക്സ്ചേഞ്ച് ബോണസുകളുടെ പേരിലും അധികം ഡിസ്കൗണ്ട് ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, എസിബിഐ എന്നീ ബാങ്കുകളുടെ കാർഡുകൾക്കാണ് ബാങ്ക് ഓഫർ ലഭിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഏപ്രിൽ 18 വരെ ഈ വിൽപന ഉണ്ടായിരിക്കുന്നതാണ്.


Click it and Unblock the Notifications








