Home
News

ഐഫോൺ 14ന് ആമസോണിൽ 17,100 രൂപ ഡിസ്കൗണ്ട്; എക്സ്ചേഞ്ച് ചെയ്താൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായും വാങ്ങാം

സാധാരണക്കാരായ എല്ലാ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെയും ആ​ഗ്രഹങ്ങളിൽ ഒന്നാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എന്നാൽ ഐഫോണുകളുടെ ഉയർന്ന വിലയാണ് ഈ ആ​ഗ്രഹത്തിൽ നിന്ന് ഇവരെ പിന്തിരിക്കുന്നത്. അല്ലെങ്കിൽ ഭൂരിഭാ​ഗം ഉപയോക്താക്കളെയും പോലെ ഐഫോൺ ഇഎംഐയിൽ സ്വന്തമാക്കണം. അല്ലാത്ത പക്ഷം മികച്ച ഡിസ്കൗണ്ട് ഐഫോണുകൾക്ക് ലഭിക്കണം.

ഇത്തരത്തിൽ ഒരു അവസരം ഇപ്പോൾ വന്നിരിക്കുകയാണ്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ആണ് ഇപ്പോൾ ഐഫോൺ 14 ഫോണിന് മികച്ച ഡിസ്കൗണ്ടുമായി രം​ഗത്ത് വന്നിരിക്കുന്നത്. ആപ്പിൾ 2022ൽ വിപണിയിൽ എത്തിച്ച ഫോൺ ആയിരുന്നു ഐഫോൺ 14 സീരീസ് ഫോണുകൾ. 79900 രൂപയ്ക്കാണ് ആപ്പിൾ തങ്ങളുടെ ഐഫോൺ 14 ഇന്ത്യയിൽ അവതരിപ്പിച്ചത് എന്നാൽ ഇപ്പോൾ 62800 രൂപയ്ക്കാണ് ഈ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഐഫോൺ 14ന് ആമസോണിൽ 17,100 രൂപ ഡിസ്കൗണ്ട്

MOST READ: ഓപ്പോയുടെ മറ്റൊരു മിഡ് ബഡ്ജറ്റ് ഫോൺ കൂടി എത്തി; എതിരാളികൾ പോലും ഭയപ്പെടുന്ന ഓപ്പോ എ3 പ്രോ 5ജി

അതായത് 17,100 രൂപയുടെ ഡിസ്കൗണ്ട്. ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ ഡിസ്കൗണ്ട്. ആമസോൺ മാത്രം പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട് ആണ് ഇത്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ചേരുമ്പോൾ ഐഫോൺ 14ന്റെ വില വളരെ ​ഗണ്യമായി കുറയുന്നതായിരിക്കും. ചിലപ്പോൾ ഒരു മിഡ് ബഡ്ജറ്റ് ഫോണിന്റെ വിലയിൽ തന്നെ ഉപയോക്താക്കൾക്ക് ഇപ്പോൾ ആമസോണിൽ നിന്ന് ഐഫോൺ 14 സ്വന്തമാക്കാൻ സാധിച്ചേക്കും.

എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് 3000 രൂപയാണ് ബാങ്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ഈ ഫോൺ വാങ്ങുമ്പോൾ ഈ കാർഡുകൾ ഉപയോ​ഗിച്ചാൽ ഉപയോക്താക്കൾക്ക് 3000 രൂപ അധിക ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എക്സ്ചേഞ്ച് ഓഫറുകൾ വഴി 33400 രൂപ വരെ ഡിസ്കൗണ്ട് ആണ് ആമസോൺ ഇപ്പോൾ ഐഫോൺ 14നായി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

ഐഫോൺ 14ന് ആമസോണിൽ 17,100 രൂപ ഡിസ്കൗണ്ട്

MOST READ: ഇനി കുറഞ്ഞ ചിലവിൽ ഐഫോണുകളുടെ കേടുപാടുകൾ ശരിയാക്കാം; യൂസ്ഡ് പാര്‍ട്‌സിന് അനുമതി നൽകി ആപ്പിൾ

നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ശ്രമിക്കുന്ന ഫോണിന്റെ ​ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഇതിൽ ഡിസ്കൗണ്ട് ലഭിക്കുക. നിലവിൽ ഐഫോൺ 15 സീരീസ് ഫോണുകൾ ആപ്പിൾ അവതരിപ്പിച്ചു എങ്കിലും ഇപ്പോളും ഐഫോൺ 14ന് ആവിശ്യക്കാർ ധാരാളമാണ്. എന്തെല്ലാമാണ് ഐഫോൺ 14ന്റെ പ്രധാന ഫീച്ചറുകൾ എന്ന് വിശദമായി പരിശോധിക്കാം. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ആപ്പിൾ നൽകിയിരിക്കുന്നത്.

സുഗമമായ പ്രകടനത്തിനായി 5-കോർ ജിപിയു ഉള്ള A15 ബയോണിക് ചിപ്പും ഈ ഫോണിൽ ആപ്പിൾ നൽകിയിട്ടുണ്ട്. ഐഫോണിന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നാണ് ഇവയുടെ ക്യാമറകൾ. പ്രൊഫഷണൽ ക്യാമറകളോട് കിടപിടിയ്ക്കുന്ന ക്യാമറകളാണ് ആപ്പിൾ തങ്ങളുടെ ഉത്പന്നങ്ങളിൽ നൽകുന്നത്. ഐഫോൺ 14നിൽ ആകട്ടെ 12 എംപി ഡ്യുവൽ ക്യാമറയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ഫ്രണ്ട് ഫെയ്സിങ് ക്യാമറും ആപ്പിൾ ഈ ഫോണിനായി നൽകിയിരിക്കുന്നു.

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് ആപ്പിൾ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 128 ജിബി സ്റ്റോറേജ് 6 ജിബി റാം, 256 ജിബി സ്റ്റോറേജ് 6 ജിബി റാം, 512ജിബി സ്റ്റോറേജ് 6 ജിബി റാം എന്നിവയാണ് ഈ വേരിയന്റുകൾ. Wi-Fi 802.11 a/b/g/n/ac/6, ഡ്യുവൽ-ബാൻഡ്, ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് 5.3, GPS, GLONASS, GALILEO, BDS, QZSS തുടങ്ങിയവയാണ് ഐഫോൺ 14ന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ.

3279 mAh ബാറ്ററിയാണ് ഈ ഫോണിൽ ആപ്പിൾ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 15W വയർലെസ് (MagSafe), 15W വയർലെസ് (Qi2) ചാർജിങ്ങുകളും പിന്തുണയ്ക്കുന്നതാണ്. 30 മിനിറ്റ് കൊണ്ട് തന്നെ ഫോൺ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് കയറും എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. മിഡ്നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, നീല, ചുവപ്പ്, മഞ്ഞ എന്നിവയാണ് ഈ ഫോണിന്റെ വിവധ കളർ ഓപ്ഷനുകൾ.

More from GizBot

Best Mobiles in India

English summary
Amazon, the leading e-commerce website, has now come up with a great discount for the iPhone 14 phone. The iPhone 14 series phones were the phones that Apple brought to the market in 2022. Apple launched its iPhone 14 in India at Rs 79,900 but now the phone is listed on Amazon for Rs 62,800. That means a discount of Rs 17,100.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X