Home
News

ഇനി കുറഞ്ഞ ചിലവിൽ ഐഫോണുകളുടെ കേടുപാടുകൾ ശരിയാക്കാം; യൂസ്ഡ് പാര്‍ട്‌സിന് അനുമതി നൽകി ആപ്പിൾ

ഐഫോൺ ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ഐഫോണുകൾക്ക് വരുന്ന കേടുപാടുകൾ ചിലവ് കുറഞ്ഞ രീതിയിൽ ഇനി മുതൽ‌ നന്നാക്കാൻ സാധിക്കും. പുനരുപയോഗിച്ച ഭാഗങ്ങള്‍ ഫോണിന്റെ അറ്റകുറ്റപ്പണികൾക്ക് ഉപയോ​ഗിക്കാൻ ആപ്പിൾ അനുവാദം നൽകിയതോടെയാണ് ഐഫോൺ നന്നാക്കാനുള്ള ചിലവ് കുറയും എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നത്.

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സ്വതന്ത്ര മൊബൈല്‍ ഫോണ്‍ റിപ്പെയര്‍ ഷോപ്പുകളിലും ഐഫോണുകൾ നന്നാക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇതിന് ചിലവും കുറവ് ആയിരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി പുനരുപയോഗിച്ച ഭാഗങ്ങള്‍ ഉപയോ​ഗിച്ച് ഐഫോണിന്റെ കേടുപാടുകൾ സുരക്ഷിതമായി മാറ്റാൻ സാധിക്കുമോ എന്ന ​ഗവേഷണത്തിൽ ആയിരുന്നു ആപ്പിൾ. ഉപഭോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവ പരി​ഗണിച്ചാണ് ഇത്രയും നാൾ ആപ്പിൾ ഇതിന് അനുവാദം നൽകാതിരുന്നത്.

ഇനി കുറഞ്ഞ ചിലവിൽ ഐഫോണുകളുടെ കേടുപാടുകൾ ശരിയാക്കാം

MOST READ: ഏറ്റവും മികച്ച മിഡ് ബഡ്ജറ്റ് ഫോൺ ഇനി കുറഞ്ഞ ബഡ്ജറ്റിലും വാങ്ങാം; ഗാലക്സി എ34 5ജിയുടെ വില കുറച്ച് സാംസങ്

എന്നാൽ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ട് തന്നെ ഇത്തരത്തിൽ ഐഫോണുകളിലെ കേടുപാടുകൾ മാറ്റാൻ സാധിക്കുന്നതാണെന്ന് ആപ്പിൾ കണ്ടെത്തുകയായിരുന്നു. അതേ സമയം പുനരുപയോഗിച്ച ഭാഗങ്ങള്‍ ഉപയോ​ഗിച്ച് ഐഫോണുകൾ നന്നാക്കുന്നതിന് ചില പ്രത്യേക രീതികളും ആപ്പിൾ കൊണ്ട് വന്നിട്ടുണ്ട്. ഉപയോക്താക്കൾ മാറ്റിവെയ്ക്കുന്ന ഭാ​ഗങ്ങൾ ആപ്പിളിന്റെ തന്നെ ആയിരിക്കണം എന്ന് കമ്പനിയ്ക്ക് നിർബന്ധം ഉണ്ട്. ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകാൻ പ്രത്യേക സംവിധാനവും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്.

പെയർ എന്ന പേരിൽ ഒരു പുതിയ സംവിധാനമാണ് ആപ്പിൾ ഇതിനായി അവതരിപ്പിച്ചത്. ഇതിലൂടെ ആപ്പിളിന്റെ തന്നെ യഥാർത്ഥ ഭാ​ഗങ്ങളാണോ അറ്റകുറ്റപ്പണിക്കായി ഉപയോ​ഗിക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഈ സംവിധാനം വഴി അറ്റക്കുറ്റപ്പണികൾക്കായി ഉപയോ​ഗിക്കുന്ന ഭാ​ഗങ്ങൾ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് അറിയാൻ സാധിക്കുന്നതാണ്. ഇതിലൂടെ മാറ്റിവെച്ച ഭാ​ഗം പുതിയതാണോ പുനരുപയോഗം ചെയ്തതാണോ എന്ന് ആപ്പിള്‍ പരിശോധിച്ചുറപ്പാക്കും.

ഇനി കുറഞ്ഞ ചിലവിൽ ഐഫോണുകളുടെ കേടുപാടുകൾ ശരിയാക്കാം

MOST READ: പണി വരുന്നുണ്ട് മക്കളെ; റീചാർജ് പ്ലാനുകൾക്ക് ഉടൻ വില കൂടും, ഏറ്റവും കൂടുതൽ ബാധിക്കുക എയർടെൽ വരിക്കാരെ

ആവിശ്യമായി വരുകയാണെങ്കിൽ ആപ്പിളിന്റെ പക്കൽ നിന്ന് തന്നെ ഉപയോക്താക്കൾക്ക് അറ്റകുറ്റപ്പണികൾക്കായുള്ള ഭാ​ഗങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. നേരത്തെ ഫോണിന്റെ സീരീയൽ നമ്പർ നൽകിയാൽ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വിവധ ഭാ​ഗങ്ങൾ വാങ്ങാൻ സാധിക്കുമായരുന്നു. എന്നാൽ ഇപ്പോൾ ഈ സംവിധാനത്തിലും ആപ്പിൾ മാറ്റം വരുത്തിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഐഫോണുകളുടെ ധാരാളം ഭാ​ഗങ്ങൾ ഇത്തരത്തിൽ വിൽക്കുന്നത് തടയാൻ ആണ് പുതിയ നടപടി.

ഇത്തരം പ്രവർത്തികൾ തടയാൻ ആപ്പിളിന്റെ ആക്ടിവേഷന്‍ ലോക്ക് ഫീച്ചര്‍ അനുവദിക്കുന്നതായിരിക്കും. നിലവിൽ ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടാലും നഷ്ടമായാലും അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ആപ്പിള്‍ ഒരുക്കുന്നുണ്ട്. ഈ സൗകര്യം നിലവിൽ വന്നാൽ പിന്നെ മോഷ്ടിക്കപ്പെട്ട ആപ്പിൾ ഫോണുകളുടെ ഭാ​ഗങ്ങൾ മറ്റ് ഫോണുകളിൽ റീപ്ലെയിസ് ചെയ്യുന്നത് കണ്ടു പിടിക്കുകകയും ഇത് തടയുകയും ചെയ്യുന്നതായിരിക്കും. ഇതുമൂലം ഐഫോൺ മോഷണം ഒരു പരുധി വരെ തടയാൻ സാധിക്കും എന്നും ആപ്പിൾ പ്രതീക്ഷിക്കുന്നുണ്ട്.

ആൻഡ്രോയിഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിൾ ഐഫോണുകൾ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി നിരവധി ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇത് തന്നെയാണ് ആളുകൾ കൂടുതലായി ആപ്പിൾ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. മാത്രമല്ല ആപ്പിൾ എന്നത് ഒരു വലിയ ബ്രാൻഡായി ഇപ്പോൾ മാറിക്കഴിഞ്ഞു. ആപ്പിൾ ഉത്പന്നങ്ങൾ കൈവശം വെയ്ക്കുന്നത് ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാ​ഗമാണെന്ന് ചിന്തിക്കുന്നവരും ഇപ്പോൾ നിരവധി ഉണ്ട്.

More from GizBot

Best Mobiles in India

English summary
Apple has discovered that it is possible to reverse the damage to iPhones while ensuring the safety and privacy of users. At the same time, Apple has also come up with some special methods to repair iPhones using recycled parts. The company insists that user-replaceable parts must be Apple's own.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X