സ്മാർട്ട് ആകു അതും 77 ശതമാനം വരെ ഡിസ്കൗണ്ടിൽ; ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന സ്മാർട്ട് വാച്ചുകൾ
റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ പ്രത്യേകം ഓഫർ വിൽപന നടക്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഗൃഹോപകരണങ്ങൾ അങ്ങനെ നിരവധി സാധനങ്ങൾക്കാണ് ആമസോൺ ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
മികച്ച ഡിസ്കൗണ്ടിൽ സാധനങ്ങൾ വാങ്ങാൻ നിങ്ങൾ താൽപര്യപ്പെടുന്നു എങ്കിൽ ഇത് തന്നെയാണ് നിങ്ങൾ പറ്റിയ ഏറ്റവും മികച്ച അവസരം. ഈ ഓഫർ വിൽപനയിൽ ആകർഷകമായ ഓഫറുകൾ ഉള്ള 5 സ്മാർട്ട് വാച്ചുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 77 ശതമാനം വരെ ഡിസ്കൗണ്ട് ആണ് ഈ വാച്ചുകൾക്ക് ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും അധികം ഡിസ്കൗണ്ട് ലഭിക്കുന്ന വാച്ചുകളിൽ ഒന്നാണ് നോയ്സ്ഫിറ്റിന്റെ എൻഡോവർ

1.46 ഇഞ്ച് AMOLED ഡിസ്പ്ലേയുമായിട്ടാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 600 nits തെളിച്ചവും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. തികച്ചും സ്പോട്ടി ആയ ഒരു ഡിസൈനാണ് ഈ സ്മാർട്ട് വാച്ചിനായി നോയിസ് നൽകിയിരിക്കുന്നത്. 100+ സ്‌പോർട്‌സ് മോഡുകൾ നോയ്സ്ഫിറ്റിന്റെ എൻഡോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലൂടൂത്ത് കോളിങ്ങിനായുള്ള സൗകര്യവും ഈ വാച്ചിന് ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ഇത്.
അമസോണിന്റെ ഈ ഓഫർ വിൽപനയിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് വാച്ചാണ് നോയിസിന്റെ തന്നെ കളർ ഫിറ്റ് അൾട്രാ 3. 1.96 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചിന് സ്വന്തമായി ഉള്ളത്. പ്രീമിയം മെറ്റാലിക് ബിൽഡിൽ ആണ് കളർ ഫിറ്റ് അൾട്രാ 3 നിർമ്മിച്ചിരിക്കുന്നത്. 7 ദിവസത്തെ ബാറ്ററി ലൈഫും ബ്ലൂടൂത്ത് കോളിങ്ങും വാച്ച് വാഗ്ദാനം ചെയ്യുന്നു. കോളുകൾ വ്യക്തമാക്കാൻ MEMS മൈക്രോഫോണും വാച്ചിൽ നൽകിയിട്ടുണ്ട്.

MOST READ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ വൻ തട്ടിപ്പ്; നിങ്ങളുടേയും പണം നഷ്ടപ്പെട്ടേക്കാം
ഇന്ത്യൻ കമ്പനിയായ ബോട്ടിന്റെ ഒരു സ്മാർട്ട് വാച്ചും ഈ ഓഫർ വിൽപനയിൽ മികച്ച ഡിസ്കൗണ്ടിൽ ലഭിക്കുന്നതായിരിക്കും. ബോട്ടിന്റെ ലൂണാർ ഒആർബി സ്മാർട്ട് വാച്ചിനാണ് ഈ ഡിസ്കൗണ്ട് ലഭിക്കുന്നത്. 1.45 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായി ആണ് ഈ വാച്ച് എത്തുന്നത്. IP67 റേറ്റിംങ് ആണ് ഈ വാച്ചിന് ഉള്ളത് ആയതിനാൽ തന്നെ വിയർപ്പ് ഈ വാച്ചിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കില്ല. DIY വാച്ച് ഫെയ്സ് സ്റ്റുഡിയോയും വാച്ചിന്റെ ഫീച്ചറുകളിൽ ഒന്നാണ്.
HR, SpO2, ഫിറ്റ്‌നസ് ട്രാക്കിംഗ് എന്നിവ നിങ്ങളുടെ ആരോഗ്യ കാര്യങ്ങളെ ട്രാക്ക് ചെയ്യുന്നതായിരിക്കും. കൾട്ട് സ്പോർട്ട് എന്ന കമ്പനിയുടെ റേഞ്ചർ എക്സ് ആർ എന്ന വാച്ചിനും ഈ ഓഫർ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ആണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 1.43 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 850nits തെളിച്ചവും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. 10 ദിവസം വരെ നീളുന്ന ബാറ്ററിലൈഫും ഈ വാച്ചിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
മറ്റ് സ്മാർട്ട് വാച്ചുകൾക്ക് സമാനമായി നിരവധി ഫിറ്റ്നസ് ഫീച്ചറും ഈ സ്മാർട്ട് വാച്ച് വാഗ്ദാനം ചെയ്യുന്നു. ബോട്ടിന്റെ മറ്റൊരു സ്മാർട്ട് വാച്ചിനും ആകർഷകമായ ഓഫർ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ട് എനിഗ്മ എക്സ് 500 വാച്ചിനാണ് ഈ ഓഫർ ഉള്ളത്. 1.43 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഈ സ്മാർട്ട് വാച്ചിന് 10 ദിവസത്തോളം ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് ബോട്ട് അവകാശപ്പെടുന്നത്.
കൂടാതെ വോയിസ് അസിസ്റ്റന്റിന്റെ പിന്തുണയും ഈ സ്മാർട്ട് വാച്ചിന് ഉണ്ടായിരിക്കുന്നതാണ്. IP68-റേറ്റ് ആണ് ഈ വാച്ചിന്റെ പ്രതിരോധം. അതേ സമയം ആമസോണിന് പുറമെ മറ്റൊരു ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലും റിപ്പബ്ലിക്ക് ദിനം അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവരി 19 വരെ രണ്ട് പ്ലാറ്റ്ഫോമുകളിൽ ഈ ഓഫർ വിൽപന ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








