അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ വൻ തട്ടിപ്പ്; നിങ്ങളുടേയും പണം നഷ്ടപ്പെട്ടേക്കാം
വളരെയധികം വിവാദങ്ങൾക്ക് ശേഷം അയോധ്യയിൽ രാമക്ഷേത്രം ഉയരുകയാണ്. നിലവിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. അധികം വൈകാതെ തന്നെ വിഗ്രഹ പ്രതിഷ്ഠാ നടത്തി ഉടൻ തന്നെ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 22ന് ആയിരിക്കും ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.
രാജ്യത്തിനകത്തെ കോടി കണക്കിന് രാമ ഭക്തർ ആണ് ഈ ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠാ കാത്തിരിക്കുന്നത്. അതേ സമയം ഈ ക്ഷേത്രത്തിന്റെ പേരിൽ വലിയ രീതിയിലുള്ള തട്ടിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. പ്രധാനമായും വാട്സ്ആപ്പ് വഴിയാണ് ഈ തട്ടിപ്പ് നടക്കുന്നത്. ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഈ ചടങ്ങിലേക്ക് വിഐവി പ്രവേശന പാസ് ലഭിക്കും എന്ന തരത്തിലാണ് തട്ടിപ്പുകൾ നടക്കുന്നത്.

ന്യൂസ് 18 ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഭക്തർ നിരവധി ഉള്ളതിനാൽ തന്നെ നിരവധി ആളുകൾ ഈ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യതയും ഉണ്ട്. അഭിനന്ദനങ്ങൾ, ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിന് വിഐപി പാസ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു എന്ന തരത്തിൽ ആയിരിക്കും ഈ സന്ദേശം ഉപയോക്താക്കൾക്ക് എത്തുന്നത്. ഈ പാസ് ലഭിക്കുവാനായി താഴെ കാണുന്ന എപികെ ഫയൽ ഡൗൺലോഡ് ചെയ്യുക എന്നും ഈ സന്ദേശത്തിലുണ്ടാകും.
എന്നാൽ വിവിധ തരത്തിലുള്ള മാൽവെയറുകൾ അടങ്ങിയതാണ് ഈ എപികെ ഫയൽ. ഇവ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഇതിലെ മാൽവെയറുകൾ നിങ്ങളുടെ ഫോണിൽ പ്രവേശിക്കുന്നതായിരിക്കും. ഇതിന്റെ സഹായത്താൽ ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും നിങ്ങളുടെ ഫോണിലേക്ക് അനധികൃത ആക്സസ് ലഭിക്കുന്നതായിരിക്കും. ഇത് വിദൂരമായി തന്നെ ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിലെ സ്വകാര്യ വിവരങ്ങളും ഇവർക്ക് ചോർത്താൻ സാധിക്കുന്നതായിരിക്കും.

നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റുകൾ, രഹസ്യ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് രേഖകൾ എന്നിവയെല്ലാം ഇവർക്ക് ഇതിലൂടെ നേടിയെടുക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാനും ഇവർക്ക് സാധിക്കുന്നതാണ്. പണം നൽകാൻ നിങ്ങൾ തയ്യാറാകാത്ത പക്ഷം നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലെ ആളുകൾക്ക് നിങ്ങളുടെ ഫോണിലെ രഹസ്യ ചിത്രങ്ങൾ അയയ്ച്ചു നൽകാനും ഒരു പക്ഷെ ഇവർക്ക് സാധിച്ചേക്കും.
ആയതിനാൽ ഇത്തരം ഒരു സന്ദേശം നിങ്ങളുടെ ഫോണിലെത്തിയാൽ ഒരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ നൽകിയിരിക്കുന്ന ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാനോ ശ്രമിക്കാതെ ഇരിക്കുക. കഴിവതും ജാഗ്രതയോടെ ഈ സന്ദേശത്തെ നോക്കി കാണുക. അതേ സമയം വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന തട്ടിപ്പുകൾക്ക് പുറമെ രാമക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ് നടത്താൻ നിരവധി വെബ്സൈറ്റുകളിലും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ധാരാളം ഉപയോക്താക്കൾ എക്സിൽ (ട്വിറ്റർ) ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
ഇനി അധവാ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെങ്കിൽ തട്ടിപ്പ് നടന്ന ഉടൻ തന്നെ പോലീസ് ഹെൽപ് ലൈൻ നമ്പറായ 1930ൽ വിവരം അറിയിക്കേണ്ടതാണ്. തട്ടിപ്പ് നടന്ന ഒരു മണിക്കൂറിനുള്ളിൽ ഈ വിവരം അറിയിച്ചാൽ ഉപയോക്താക്കൾക്ക് നഷ്ടപ്പെട്ട പണം മുഴുവനും തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. വിവരം അറിയിക്കാൻ വൈകുന്തോറും നിങ്ങൾക്ക് നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കുറയുകയാണ്. www.cybercrime.gov.in എന്ന വെബിസൈറ്റിലൂടെയും പരാതി അറിയിക്കാം.
അതേ സമയം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ വിഗ്രഹ പ്രതിഷ്ഠാ നടത്തും. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഈ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവർക്ക് മാത്രമേ ഈ ചടങ്ങളിൽ പങ്കെടുക്കാൻ സാധിക്കു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ ദിവസം ഭക്തർ സ്വന്തം വീടുകളിൽ ദീപം തെളിച്ച് ചടങ്ങിനൊപ്പം ചേരണം എന്നാണ് പ്രധാനമന്ത്രി ആവിശ്യപ്പെട്ടിരിക്കുന്നത്. വൻ വിവാദങ്ങൾക്ക് ശേഷമാണ് അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നത്.


Click it and Unblock the Notifications








