ചന്ദ്രനും ചൊവ്വയുമെല്ലാം തൊട്ടടുത്ത്; ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് തുടക്കം, കണ്ടില്ലെങ്കിൽ തീരാനഷ്ടം
രാജ്യത്തെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവലിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്.
തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ഈ ഫെസ്റ്റിവൽ ഫെബ്രുവരി 15 വരെ ഉണ്ടാകും എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ആണ് ഈ ഫെസ്റ്റിവലിന് വേണ്ടിയുള്ള വേദി ഒരുക്കിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവൽ ആയിരിക്കും ഇവിടെ നടക്കുന്നത് എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

MOST READ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ വൻ തട്ടിപ്പ്; നിങ്ങളുടേയും പണം നഷ്ടപ്പെട്ടേക്കാം
പ്രധാനമായും വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും മുതിർന്നവർക്കും ഈ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമാകാവുന്നതാണ്. 250 രൂപയാണ് മുതിർന്നവർക്കുള്ള പ്രവേശന പാസിന്റെ വില. വിദ്യാർത്ഥികൾക്ക് ആകട്ടെ 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും പാക്കേജുകളും ആണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് മാത്രം ഈ പ്രദർശനം മുഴുവനായി കണ്ടുതീർക്കാൻ സാധിക്കുന്നല്ല. ഏകദേശം എട്ട് മണിക്കൂർ കൊണ്ട് കണ്ടുതീർക്കേണ്ട വിസ്മയം ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ആതിനാൽ തന്നെ രണ്ട് ദിവസമായി ഈ ഫെസ്റ്റിവൽ കണ്ടുതീർക്കുന്നതായിരിക്കും സൗകര്യപ്രദം. ഇതിന് വേണ്ടി 400 രൂപയുടെ ടിക്കറ്റും ലഭ്യമാകുന്നതാണ്. 10 വയസുമുതല്‍ 18വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തേക്കുള്ള ടിക്കറ്റിന്റെ വില 150 രൂപയാണ്. രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റിന് ആകട്ടെ 250 രൂപയും നൽകേണ്ടതാണ്. അതേ സമയം 10 വയസിന് താഴെയുള്ള കുട്ടികൾക്ക് ഈ ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമായിരിക്കും.

സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ കൂട്ടമായി എത്തുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പാക്കേജും സംഘാടകർ ഒരുക്കിയിട്ടുണ്ട്. എന്നാൽ കുറഞ്ഞത് 30 വിദ്യാർത്ഥികൾ എങ്കിലും ഈ സംഘത്തിൽ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. എങ്കിൽ മാത്രമേ ഈ പാക്കേജിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റുകൾ ലഭിക്കു. പാക്കേജ് ടിക്കറ്റുകൾ എടുക്കുമ്പോൾ ഉച്ച ഭക്ഷണത്തിനായി പ്രത്യേകം പണവും നൽകേണ്ടതാണ്. ഇതു കൂടി ഉൾക്കൊള്ളിച്ച വിലയ്ക്കാണ് ടിക്കറ്റ് നൽകുന്നത്. പ്രഭാതഭക്ഷണവും വേണമെങ്കിൽ ടിക്കറ്റിന്റെ നിരവധി വീണ്ടും വർധിക്കുന്നതായിരിക്കും.
ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസം അടക്കമുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യം ഉണ്ട് എന്നാൽ ഇതിന്റെ വില വീണ്ടും ഉയരുന്നതായിരിക്കും. താമസ സൗകര്യം അനുസരിച്ച് എ ക്ലാസ്, ബി ക്ലാസ് എന്നിങ്ങനെ ടിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും. ഇതിൽ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ആയിരിക്കും ടിക്കറ്റിന്റെ വില. ചില പ്രദർശനങ്ങൾക്ക് ആഡ് ഓൺ ടിക്കറ്റ് ഉണ്ടായിരിക്കും എന്നും സംഘാടകർ അറിയിച്ചിരിക്കുന്നു. അതായത് ചില പ്രദർശനങ്ങൾ കാണാൻ വേറെയും ടിക്കറ്റ് എടുക്കേണ്ടി വരും.
തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചോളം പ്രദർശനങ്ങൾക്ക് ആയിരിക്കും ഇത്തരത്തിൽ ആഡ് ഓൺ ടിക്കറ്റ് ഏർപ്പെടുത്തുക. ഇതിൽ ഓരോ ടിക്കറ്റിനും 50 രൂപ ആയിരിക്കും വില വരുന്നത്. ഈ അഞ്ച് ടിക്കറ്റുകളും ഒരുമിച്ച് ബുക്ക് ചെയ്യേണ്ടവർക്ക് അതിനായുള്ള സൗകര്യവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റ് വഴിയും ഈ സയൻസ് ഫെസ്റ്റിവലിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
വേദിയിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കുന്നതാണ്. അതേ സമയം ഈ ഫെസ്റ്റിവലിന്റെ ഭാഗമായി കനകക്കുന്നിൽ സ്ഥാപിച്ച കൃത്രിമ ചന്ദ്രൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമാണ് മ്യൂസിയം ഓഫ് മൂൺ എന്ന ഈ ചന്ദ്രനെ നിർമ്മിച്ചത്. ഈ ഫെസ്റ്റിവൽ കഴിഞ്ഞാലും ഫെസ്റ്റിവലിന്റെ ഭാഗമായ പല വസ്തുക്കളും സ്ഥിരമായി മ്യൂസിയത്തില്‍ സൂക്ഷിക്കാനും സംഘാടകർ പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications