ആമസോണിൽ പൂരത്തിന് കൊടിയേറി; പൊങ്കൽ, സംക്രാന്തി അനുബന്ധിച്ച് പുതിയ ഓഫറുകൾ, വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ
പൊങ്കൽ, സംക്രാന്തി എന്നീ വിശേഷ ദിനങ്ങളോട് അനുബന്ധിച്ച് പ്രത്യകം ഓഫർ വിൽപന പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആക്സസറികൾ തുടങ്ങിയ സാധനങ്ങൾക്കാണ് ആമസോൺ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ആഘോഷവേളകളിൽ അമസോൺ ഇത്തരത്തിൽ ഓഫർ വിൽപന നടത്താറുണ്ട്.
ജനുവരി 18 വരെ ഉപയോക്താക്കൾക്ക് ഈ ഓഫർ ആസ്വദിക്കാൻ സാധിക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഈ വേളയിൽ ആമസോൺ ഇലക്ട്രിക് ഉപകരണങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന ഓഫുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. എസ്യൂസിന്റെ വിവോബുക്ക് 15ന് മികച്ച ഓഫറാണ് ഇപ്പോൾ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 30,990 രൂപയ്ക്ക് ഇപ്പോൾ ഈ ലാപ്ടോപ് ആമസോണിലൂടെ ലഭിക്കുന്നതായിരിക്കും. ഇന്റൽ കോർ i7-12650H പ്രോസസർ ആണ് ഈ ലാപിന് എസ്യൂസ് നൽകിയിരിക്കുന്നത്.

15.6 ഇഞ്ച് വലിപ്പം ആണ് ഈ ലാപ്ടോപ്പിന്റെ ഡിസ്പ്ലേയ്ക്ക് ഉള്ളത്. ഇന്റൽ ഐറിസ് Xᵉ ഗ്രാഫിക് കാർഡ് ഉള്ളതിനാൽ ഗെയ്മുകളും മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും. ഈ ഓഫർ വിൽപനയിൽ ഉപയോക്താക്കൾക്ക് മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു ഉത്പന്നം ആണ് ബോട്ടിന്റെ ഇയർപോഡ് 141 എൻസി. ഇതൊരു ടിഡബ്ലുഎസ് ഇയർപോട് ആണ്. വെറും 1,799യ്ക്ക് ആണ് ഇപ്പോൾ ഈ ഇയർബഡ് ആമസോണിൽ വിൽക്കുന്നത്.
പാട്ടുകൾ മികച്ച രീതീയിൽ ആസ്വദിക്കാനായി ബീസ്റ്റ് മോഡ് എന്ന ഓപ്ഷൻ ഈ ഇയർബഡിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. ENx സാങ്കേതികവിദ്യയുടെ പിൻബലവും ഈ ഉപകരണത്തിന് ഉണ്ടായിരിക്കുന്നതാണ്. ജെബിഎലിന്റെ പാർട്ടി ബോക്സ് 110-നും ഇപ്പോൾ ആമസോൺ മികച്ച ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വയർലെസ് ആയി പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ ആണ് ഇത്. പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഉത്പന്നം ആയിരിക്കും ജെബിഎൽ പാർട്ടിബോക്സ് 110.

ഈ ബ്ലൂടൂത്ത് സ്പീക്കറിന് 12 മണിക്കൂർ വരെ തുടർച്ചായായി പ്ലേബാക്ക് ലഭിക്കും എന്നാണ് ജെബിഎൽ അവകാശപ്പെടുന്നത്. നിലവിൽ 27,666 രൂപയാണ് ഈ പാർട്ടിസ്പീക്കറിന്റെ വില. സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ മികച്ച ഓഫറുകൾ ലഭിക്കുന്നത് വൺപ്ലസിന്റെ 11 ആർ 5ജിയ്ക്ക് ആണ്. 39,999 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് ഉപയോക്താക്കൾ സ്വന്തമാക്കാവുന്നതാണ്. 100W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്.
റിയൽമിയുടെ നാർസോ 60 എക്സ് 5ജി സ്മാർട്ട് ഫോണും ഇപ്പോൾ ആമസോണിൽ മികച്ച ഓഫറാണ് ലഭിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയുള്ള ഈ ഫോൺ ഇപ്പോൾ 14,499 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പിട്രോൺ എന്ന ബ്രാൻഡിന്റെ ബാസ് ബഡ് പ്രോ എന്ന ഇയർബഡിനും ഇപ്പോൾ ആമസോണിൽ ഓഫർ ലഭിക്കുന്നതാണ്. മൈക്കിന്റെ പിന്തുണയുള്ള ഈ ഇയർബഡ് വെറും 699 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ നിന്ന് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
അതേ സമയം റിപ്പബ്ലിക്ക് ഡേ അനുബന്ധിച്ചുള്ള ആമസോണിന്റെ ഓഫർ വിൽപന ജനുവരി 13ന് ആരംഭിക്കും എന്നാണ് പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുകൾക്ക് അടക്കം വലിയ ഓഫർ ആയിരിക്കും ഈ വേളയിൽ ആമസോൺ പ്രഖ്യാപിക്കുന്നത്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2024 എന്ന പേരിൽ ആയിരിക്കും ഈ ഓഫർ വിൽപന നടക്കുന്നത്. 40 ശതമാനത്തോളം ഡിസ്കൗണ്ട് ആണ് സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കുന്നത്.
പ്രൈം മെമ്പർഷിപ്പ് ഉള്ള ഉപയോക്താക്കൾക്ക് ഒരു ദിവസം മുമ്പ് തന്നെ ഈ ഓഫർ വിൽപനയിൽ പങ്കെടുക്കാൻ സാധിക്കുന്നതായിരിക്കും. ഈ ഓഫർ വിൽപനയിലൂടെ ഐഫോൺ 13 59,900 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും എന്നാണ് ആമസോൺ പറയുന്നത്. വൺപ്ലസ് 11ന് ആകട്ടെ 56,999 രൂപ മാത്രം നൽകിയാൽ മതിയാകും. ബാങ്ക് ഓഫർ കൂടി എത്തുമ്പോൾ ഇതിലും കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് ഉപകരണങ്ങൾ വാങ്ങാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








