Home
News

1,24,999 രൂപയുടെ ​ഗാലക്സി എസ്23 അൾട്ര 74,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ; ബുക്ക് ചെയ്തവർക്ക് പുതിയ അറിയിപ്പ്

സാംസങ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഫോണുകളിൽ ഒന്നാണ് സാംസങ് ​ഗാലക്സി എസ് 23 അൾട്ര. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ഈ ഫോൺ ആപ്പിളിന്റെ ഐഫോണുകൾക്ക് ഉൾപ്പെടെ വൻ വെല്ലുവിളി ഉയർത്തിയ ഫോൺ ആണ്. ഫോണിന്റെ സൂമിങ് കപ്പാസിറ്റി തന്നെയാണ് എടുത്ത് പറയേണ്ട സവിശേഷത.

എത്ര ദൂരെയുള്ള വസ്തുക്കളും മികച്ച ക്ലാരിറ്റിയിൽ സൂം ചെയ്ത് എടുക്കാൻ ​ഗാലക്സി എസ്23 അൾട്ര ഉപയോക്താക്കളെ സഹായിക്കുന്നു. എന്നാൽ ഒരു ലക്ഷം രൂപയിലും അധികമാണ് ഈ ഫോണിന്റെ വില. കൃത്യമായി പറഞ്ഞാൽ ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റ് 1,24,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഈ ഫോൺ ഇപ്പോൾ 74,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ലഭിക്കും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

1,24,999 രൂപയുടെ എസ്23 അൾട്ര 74,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

MOST READ: ലോകത്ത് ഇതാദ്യം; വിൻഡോസിലും ആൻഡ്രോയിഡിലും പ്രവർത്തിക്കും, അതിശയിപ്പിക്കുന്ന ലാപ്ടോപ് അവതരിപ്പിച്ച് ലെനോവ

99,999 രൂപയ്ക്കാണ് ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തത്. തുടർന്ന് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും എല്ലാം കൂട്ടി ഉപയോക്താക്കൾ‌ക്ക് ഈ ഫോൺ 74,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരം ഫ്ലിപ്കാർട്ട് ഒരുക്കിയിരുന്നു. ഇതേ തുടർന്ന് നിരവധി ഉപയോക്താക്കളാണ് ഈ ഫോൺ ബുക്ക് ചെയ്തത്. എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വില നൽകിയത് ഫ്ലിപ്പ്കാർട്ടിന് സംഭവിച്ച അബദ്ധം ആണെന്നാണ് സൂചന.

സംഭവം ശ്രദ്ധയിൽപെട്ട ഉടനെ ഈ ഓഫർ ഫ്ലിപ്പ്കാർട്ട് പിൻവലിക്കുകയും ചെയ്തു. ​ഗാലക്സി എസ് 23 അൾട്രയുടെ പിൻ​ഗാമിയായി ​ഗാലക്സി എസ് 24 അൾട്ര ഈ മാസം പുറത്തിറങ്ങും എന്നിരിക്കെ പഴയ ഫോണിന് വില കുറയുന്നത് സ്വാഭാവികം ആണെന്ന് ധരിച്ചാണ് നിരവധി ഉപയോക്താക്കൾ ഈ ഓഫറിന്റെ അടിസ്ഥാനത്തിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ​ഗാലക്സി എസ് 23 അൾട്ര ബുക്ക് ചെയ്തത്.

1,24,999 രൂപയുടെ എസ്23 അൾട്ര 74,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

MOST READ: ഇതൊക്കെയാണ് സ്മാർട്ട് വാച്ച്, ഒറ്റ ഫുൾ ചാർജിൽ 80 ദിവസം ബാറ്ററിലൈഫ്; പ്രമോട്ട് എക്സ് വാച്ച്-ആർ19 ഇന്ത്യയിൽ

ഇത് രണ്ടാം തവയാണ് ഇത്തരത്തിൽ ഫ്ലിപ്പ്കാർട്ടിന് അബദ്ധം പറ്റുന്നത്. നിലവിൽ ഈ ഫോണുകൾ ബുക്ക് ചെയ്ത് പേയ്മെന്റ് നൽകിയ ഉപയോക്താക്കളുടെ പണം റീഫണ്ട് ചെയ്യാനാണ് ഫ്ലിപ്പ്കാർട്ട് ആലോചിക്കുന്നത്. അതേ സമയം റിപ്പബ്ലിക്ക് ദിന പ്രത്യേക ഓഫർ വിൽപനയുടെ ഭാ​ഗമായി ഫ്ലിപ്പ്കാർട്ടും ആമസോണും സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്കും മികച്ച ഓഫറുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ ജനുവരി 14ന് ആണ് ഈ ഓഫർ വിൽപന ആരംഭിക്കുന്നത്.

ആമസോണിൽ ആകട്ടെ ജനുവരി 13ന് തന്നെ ഈ ഓഫർ വിൽപന ആരംഭിക്കും എന്നാണ് പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. ആമസോൺ പ്രൈം, ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് ഒരു ദിവസം മുമ്പ് തന്നെ ഈ ഓഫർ വിൽപനയിൽ പങ്കെടുക്കാവുന്നതാണ്. സ്മാർട്ട് ഫോണുകൾക്കും ​ഗാഡ്ജറ്റുകൾക്കും പുറമെ മറ്റ് ​ഗൃഹോപകരണങ്ങൾക്ക് അടക്കം ഈ വിൽപനയിൽ ഓഫർ ഉണ്ടായിരിക്കുന്നതാണ്. സ്മാർട്ട് ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ആണ് ഈ ഓഫർ വിൽപനയിൽ പ്രതീക്ഷിക്കുന്നത്.

അതിനിടെ സാംസങ് ​ഗാലക്സി എസ് 23 സീരീസ് ഫോണുകളുടെ പിൻ​ഗാമിയായ എസ് 24 സീരീസ് ഫോണുകളെ സാംസങ് ഈ ജനുവരി 17ന് ആവതരിപ്പിക്കും. കാലിഫോർണിയയിൽ വെച്ച് നടക്കുന്ന ഇവന്റിൽ ആയിരിക്കും ഈ ഫോണുകളെ സാംസങ് അവതരിപ്പിക്കുക. ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. പഴയ സീരീസിൽ നിന്ന് നിരവധി അപ്ഡേറ്റുകൾ പുതിയ ഫോണുകൾക്ക് ഉണ്ടായിരിക്കും.

സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ ആയിരിക്കും ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾ എന്നും വാർത്തകൾ ഉണ്ട്. നിരവധി ഓപ്ഷനുകളിൽ എഐ ഫീച്ചറുകളുടെ പിന്തുണ നൽകാൻ സാധ്യതയുണ്ട്. പുറത്ത് വരുനന് റിപ്പോർട്ടുകൾ പ്രകാരം ​ഗൂ​ഗിളിന്റെ പിക്സൽ 8-ഇൽ ഉണ്ടായിരുന്നതിന് സമാനമായ ഒരു മാജിക് ടൂൾ ഈ ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വീഡിയോ എടുക്കുന്ന സമയത്ത് തന്നെ ആവിശ്യമില്ലാത്ത വസ്തുക്കൾ ഫ്രെയ്മിൽ നിന്ന് മായ്ച്ചുകളായാൻ ഈ ടൂൾ സഹായിക്കും.

More from GizBot

Best Mobiles in India

English summary
The 256GB storage variant of the phone was launched in India at Rs 1,24,999. But now this phone is listed on Flipkart for Rs 99,999. Then, Flipkart has prepared an opportunity for users to get this phone for Rs 74,999 with bank offers and exchange offers. Following this, many users have booked this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X