നെക്‌സസ് 7, 10 ടാബ്ലറ്റുകളില്‍ ഇന്നുമുതല്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ചെയ്യാം

By Bijesh
|

നെക്‌സസ് 7, നെക്‌സസ് 10 ടാബ്ലറ്റുകളില്‍ ഇന്നുമുതല്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ്‌ചെയ്യാമെന്ന് ഗൂഗിള്‍ അറിയിച്ചു. നെക്‌സസ് 7-ന്റെ രണ്ടു വേര്‍ഷനുകളിലും (2012, 2013) ലഭ്യമാവും.

 

ആന്‍ഡ്രോയ്ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം ഗൂഗിള്‍ അറിയിച്ചത്. അതേസമയം നെക്‌സസ് 7-ന്റെ മൊബൈല്‍ ഡാറ്റ വേരിയന്‍ിലും നെക്‌സസ് 4-ലും കിറ്റ്കാറ്റ് നിലവില്‍ ലഭ്യമാവില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 
നെക്‌സസ് 7, 10 ടാബ്ലറ്റുകളില്‍ ഇന്നുമുതല്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ

നെക്‌സസ് ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അപ്‌ഡേറ്റ ലഭ്യമാകുന്ന ഉപകരണങ്ങളില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. പരിഷ്‌കരിച്ച ഇ-മെയില്‍, ക്ലൗഡ് പ്രിന്റ് സപ്പോര്‍ട്, ബില്‍റ്റ് ഇന്‍ ക്വിക് ഓഫീസ് തുടങ്ങി നിരവധി സംവിധാനങ്ങള്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിലൂടെ ലഭിക്കും.

വായിക്കുക: ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ലോഞ്ച് ചെയ്തു; ആറ് പ്രത്യേകതകള്‍

കൂടാതെ ബില്‍റ്റ് ഇന്‍ സെര്‍ച് സഹിതമുള്ള ഡയലര്‍ ആപ്ലിക്കേഷന്‍, എസ്.എം.എസും ചാറ്റ് ഓപ്ഷനും ഒരുമിച്ചുള്ള ഹാംഗ്ഔട് ആപ്ലിക്കേഷന്‍, പുതിയ ലോക് സ്‌ക്രീന്‍, വയര്‍ലെസ് പ്രിന്റിംഗ്, ലോ പവര്‍ സെന്‍സര്‍ തുടങ്ങി നിരവധി പുതിയ സംവിധാനങ്ങളും ഉണ്ട്.

വായിക്കുക: ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് മധുരം നുണയാന്‍ ഈ ഉപകരണങ്ങള്‍ ഒരുങ്ങുന്നു

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X