അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളുടെയും ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് ഐഫോൺ സ്വന്തമാക്കുക എന്നത് മലർപൊടിക്കാരന്റെ സ്വപ്നം പോലെയാണ്. കാരണം ഈ ഫോണുകളുടെ ഉയർന്ന വില തന്നെയാണ്. മറ്റ് ഫോണുകളെ അപേക്ഷിച്ച് ഐഫോണുകൾക്ക് വില കൂടുതലാണ്.
പക്ഷെ ഐഫോൺ എന്നത് ഇപ്പോൾ ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ കൂടെ ഭാഗമായിരിക്കുകയാണ്. ഐഫോൺ സ്വന്തമായി ഉള്ളവർക്ക് കൂട്ടുകാർക്കിടയിൽ ഒരു പ്രത്യേക പരിഗണനയാണ്. ഇതിനാൽ തന്നെയാണ് പല ഉപയോക്താക്കളും ഐഫോൺ സ്വന്തമാക്കാൻ കൊതിക്കുന്നത്. പലരും ഇഎംഐ ഓപ്ഷനുകളിലാണ് ഐഫോണുകൾ സ്വന്തമാക്കുന്നത്. മറ്റ് പലരും ആകട്ടെ ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളുടെ ഓഫർ വിൽപന സമയത്തും ആണ് ഐഫോൺ സ്വന്തമാക്കുന്നത്.

നിങ്ങൾ ഇത്തരത്തിൽ മികച്ച വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇതിന് അനുയോജ്യമായ സമയം ആണ് ഇപ്പോൾ. കാരണം ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 50,000 രൂപയിൽ അധികം ഡിസ്കൗണ്ടിൽ ഏറ്റവും പുതിയ ഐഫോൺ 15 പ്രോ ലഭിക്കുന്നതാണ്. കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. എങ്ങനെയാണ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇത്രയും വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ സാധിക്കുന്നത് എന്ന് പരിശോധിക്കാം.
1,34,900 രൂപയ്ക്കാണ് ഐഫോൺ 15 പ്രോ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ ഫോൺ ഇപ്പോൾ 71,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വഴി സ്വന്തമാക്കാം അതായത് 56,000 രൂപയുടെ ഡിസ്കൗണ്ട്. ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 1,27,990 രൂപയ്ക്കാണ്. അതായത് ലോഞ്ച് വിലയിൽ നിന്ന് 6,910 രൂപ കുറവിൽ. ഇതിന് പുറമെ ബാങ്ക് ഓഫറുകൾ വഴി 3000 രൂപയുടെ അധിക ഡിസ്കൗണ്ട് നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

എച്ച്ഡിഎഫിസി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഇടപാടിനും ഇഎംഐ ഇടപാടിനും ആണ് ഈ ഓഫർ ലഭിക്കുന്നത്. ഈ ഓഫർ കൂടി ചോരുമ്പോൾ ഐഫോൺ 15 പ്രോയുടെ വില 1,24,990 രൂപയായി കുറയുന്നതാണ്. ഇതിന് പുറമെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നത് വഴി 53,000 രൂപ വരെ എക്സ്ചേഞ്ച് ബോണസായി നേടാൻ സാധിക്കും എന്നും ഫ്ലിപ്പ്കാർട്ട് പറയുന്നു.
നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോണിന്റെ ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഇതിൽ വില നിശ്ചയിക്കുന്നത് എന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. അതായത് നിങ്ങളുടെ കൈയ്യിൽ അത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീമിയം സെഗ്മെന്റ് സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ നിങ്ങൾ ഈ ഓഫറിന് അർഹനായിരിക്കും. എല്ലാ ഡിസ്കൗണ്ടുകളും കൂട്ടി കഴിയുമ്പോൾ ഐഫോൺ 15 പ്രോയുടെ വില 71,990 രൂപയായി കുറയുന്നതാണ്.
ഇത് 2022-ൽ പുറത്തിറങ്ങിയ ഐഫോൺ 14 പ്ലസിനെക്കാൾ വിലക്കുറവാണ്. നിലവിൽ ഐഫോൺ 14 പ്ലസിന്റെ വില 79,900 രൂപ ആണെന്ന്
ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് സൂചിപ്പിക്കുന്നു. അതേ സമയം കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം ആണ് ആപ്പിൾ ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകൾ ആണ് ഈ സീരീസിൽ ഉണ്ടായിരുന്നത്.
ആപ്പിൾ ആദ്യമായി യുഎസ്ബി-സി പോർട്ട് നൽകിയ ഫോണുകളാണ് ഇവ. ഇതിന് പുറമെ ടൈറ്റാനിയം ഫ്രെയിം, ആക്ഷൻ ബട്ടൺ എന്നിവയെല്ലാം ഇതിലെ പ്രോ ഫോണുകളുടെ പ്രത്യേകതയാണ്. കനം കുറഞ്ഞ ബെസലുകളും ഈ ഫോണിനായി ആപ്പിൾ നൽകിയിരിക്കുന്നു. മാത്രമല്ല ടൈറ്റാനിയം ഫ്രെയിം നൽകിയിരിക്കുന്നതിനാൽ തന്നെ ഫോണിന്റെ ഭാരവും വലിയ രീതിയിൽ കുറയ്ക്കാൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്. നിലവിൽ വിപണിയിൽ ലഭിക്കുന്നതിൽ ഏറ്റവും മികച്ച പ്രീമിയം ഫോണുകളിൽ ഒന്നാണ് ഐഫോൺ 15 പ്രോ.


Click it and Unblock the Notifications








