Home
News

ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ഫോൺ ആയിരുന്നു സാംസങ്ങിന്റെ ​ഗാലക്സി എസ് 23 അൾട്ര. ക്യാമറാ ഫീച്ചറുകളിൽ വിപ്ലവം സൃഷ്ടിച്ച ഫോൺ ആണ് ഇതെന്ന് തന്നെ പറയേണ്ടി വരും. പ്രധാനമായും സൂമിങ് കഴിവിലാണ് ഈ ഫോൺ ഉപയോക്താക്കളെ അതിശയിപ്പിച്ചത്.

ഡിജിറ്റൽ ക്യാമറകളെ വരെ പിന്നിലാക്കുന്ന തരത്തിലുള്ള ക്യാമറാ ഫീച്ചറാണ് ​ഗാലക്സി എസ് 23 അൾട്രയ്ക്കായി സാംസങ് നൽകിയിരിക്കുന്നത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച പ്രീമിയം ഫോണുകളിൽ ഒന്നായി ഈ ഫോണിനെ കണക്കിലാക്കാവുന്നതാണ്. ഈ ജനുവരി മാസത്തിലാണ് ഈ ഫോണിന്റെ പിൻ​ഗാമിയായി സാംസങ് ​ഗാലക്സി എസ് 24 അൾട്ര ഫോണിനെ പുറത്തിറക്കിയത്. പുതിയ ഫോൺ എത്തിയെങ്കിലും എസ് 23 അൾട്രയുടെ സിംഹാസനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.

എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

MOST READ: സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും

പക്ഷെ ഈ ഫോണുകളുടെ ഉയർന്ന വിലയാണ് സാധാരണക്കാരായ ഉപയോക്താക്കളെ ഈ ഫോണിൽ നിന്ന് അകറ്റുന്നത്. എന്നാൽ വിഷമിക്കണ്ട ഇപ്പോൾ ഇതാ വൻ വിലക്കുറവിൽ ​ഗാലക്സി എസ് 23 അൾട്ര സ്വന്തമാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്. 1,24,999 രൂപ പ്രാരംഭ വിലയിൽ ഇറങ്ങിയ ഈ ഫോൺ ഇപ്പോൾ 90,000 രൂപയിലും കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്.

89,999 രൂപയ്ക്കാണ് ​ഗാലക്സി എസ് 23 അൾട്രയുടെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കിയാൽ ഉപയോക്താക്കൾക്ക് ഏകദേശം 35,000 രൂപയുടെ ഡിസ്കൗണ്ട് നേടാൻ സാധിക്കുന്നതാണ്. ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് മാത്രമാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് സ്റ്റോറേജ് വേരിയന്റുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതല്ല.

എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

MOST READ: വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ

നിലവിൽ ഫ്ലിപ്പ്കാർട്ട് മാത്രം വാ​ഗ്ദാനം ചെയ്യുന്ന ഡിസ്കൗണ്ട് ആണ് ഇത്. ഇതിന് പുറമെ ബാങ്ക് ഓഫറുകൾ കൂടി വരുമ്പോൾ ഫോണിന്റെ വില വീണ്ടും കുറയ്ക്കാൻ സാധിക്കുന്നതാണ്. സാംസങ് ആക്സിസ് ബാങ്ക് ഇൻഫിനിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് ​ഗാലക്സി എസ് 23 അൾട്ര സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നത് എങ്കിൽ 10 ശതമാനം ഡിസ്കൗണ്ട് ആണ് അധികമായി ഇപ്പോൾ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുക. അതായത് 84,999 രൂപയ്ക്ക് ഈ ഫോൺ ലഭിക്കുന്നതാണ്.

ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് ഈ ഫോൺ വാങ്ങിയാൽ ആകട്ടെ 5 ശതമാനം ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നത്. ഇതോടെ ഫോണിന്റെ വില 85,499 രൂപയായി കുറയുന്നതായിരിക്കും. ഇതിന് പുറമെ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിനും ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 3500 രൂപയുടെ ഡിസ്കൗണ്ട് ആണ് ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഫോണിന്റെ വില 86,499 രൂപയായും കുറയും.

ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 120 Hzകർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിനായി സാംസങ് നൽകിയിരിക്കുന്നത്. ഇതിന് Corning Gorilla Glass Victus 2 പ്രൊട്ടക്ഷനും കമ്പനി നൽകിയിട്ടുണ്ട്. Qualcomm Snapdragon 8 Gen 2 പ്രോസസർ ആണ് ​ഗാലക്സി എസ് 23 അൾട്രയ്ക്ക് കരുത്ത് നൽകുന്നത്. ക്വാഡ്-റിയർ ക്യാമറ സജ്ജീകരണമുള്ള ഈ ഫോണിന്റെ പ്രൈമറി ക്യാമറ 200 എംപിയാണ്.

മറ്റ് ഫോണുകൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത തരത്തിലുള്ള സൂമിങ് കഴിവും ഈ ഫോണിനുണ്ട്. വൻ വിലക്കുറവിൽ ഒരു പ്രീമിയം സെ​ഗ്മെന്റ് സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഈ ഓഫർ നിങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. ആപ്പിളിന്റെ ഐഫോണുകൾക്ക് അടക്കം കനത്ത വെല്ലുവിളി ഉയർക്കാൻ സാധിച്ച സാംസങ്ങിന്റെ മോഡൽ ആണ് ​ഗാലക്സി എസ് 23 അൾട്ര.

More from GizBot

Best Mobiles in India

English summary
The 12GB RAM 256GB storage variant of the Galaxy S23 Ultra is now listed on Flipkart for Rs 89,999. This means that users can get a discount of around Rs 35,000 if they own this phone now. Flipkart has clarified that this offer has been announced only for the 256GB storage variant of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X