Home
News

വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോ​ഗിക്കുന്ന ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്ത് 5ജി നെറ്റ്വർക്ക് വ്യാപിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയും ജിയോ തന്നെയാണ്. നിലവിലെ ഇന്ത്യൻ ടെലികോം വിപണിയിൽ എയർടെൽ മാത്രമാണ് ജിയോയ്ക്ക് വെല്ലുവിളിയുമായി രം​ഗത്തുള്ളത്. എന്നിരുന്നാലും ജിയോ ഇപ്പോഴും ഏറെ ദൂരം മുന്നിലാണ്.

കോടി കണക്കിന് ഉപയോക്താക്കൾ ആണ് ജിയോയ്ക്ക് ഇന്ത്യയിൽ ഉള്ളത്. ഇവരിൽ ബഹുഭൂരിപക്ഷം ഉപയോക്താക്കളും ഒരോ മാസവും ഫോൺ റീ ചാർച്ച് ചെയ്യുന്നവരാണ്. നിലവിൽ ജിയോയുടെ പ്രമതിമാസ പ്ലാനുകൾ ആരംഭിക്കുന്നത് തന്നെ 269 രൂപ മുതലാണ്. 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ വാ​ഗ്ദാനം ചെയ്യുന്ന പായ്ക്ക് ആണ് ഇത്. ഭൂരിഭാ​ഗം ഉപയോക്താക്കളും ഈ പായ്ക്കുകളെ ആണ് ആശ്രയിക്കുന്നത്.

വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം

MOST READ: മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആ​ഗോളതലത്തിൽ പുറത്തിറക്കി

കൈയ്യിൽ പണം ഉണ്ട് എങ്കിൽ മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ അതുമല്ലെങ്കിൽ വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം. എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഇത്രയും വലിയ തുക ഒറ്റത്തവണയായി എടുക്കാൻ സാധിക്കാത്തതിനാലാണ് ഇവർ പ്രതിമാസ പ്ലാനുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ അധികം പണച്ചിലവ് ഇല്ലാതെ മൂന്ന് മാസത്തേക്കുള്ള പ്ലാൻ നമ്മുക്ക് റീചാർജ് ചെയ്യാൻ സാധിച്ചാലോ? വെറും 395 രൂപയ്ക്കാണ് ഈ ഓഫർ ജിയോ മുന്നോട്ട് വെയ്ക്കുന്നത്.

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 5ജി ഉപയോക്താക്കൾക്ക് ആയിരിക്കും ഈ പ്ലാൻ ഏറ്റവും കൂടുതൽ ഉപയോ​ഗപ്പെടുന്നത്. കാരണം ഈ പ്ലാനിന് കീഴിൽ 5ജി ഡാറ്റ അൺലിമിറ്റഡ് ആയിരിക്കും. നിങ്ങൾ ഒരു 4ജി ഉപയോക്താവ് ആണെങ്കിൽ 6 ജിബി ഡാറ്റ മാത്രമെ ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കു. 84 ജിവസത്തെ വാലിഡിറ്റി ആണ് ഈ പ്ലാനിനായി ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം

MOST READ: വെറും 7,499 രൂപയ്ക്ക് വെർച്വൽ റാം അടക്കം 12 ജിബി റാമും എഐ ക്യാമറയും; പോക്കോ സി61 വിൽപന ഇന്ന് ആരംഭിക്കും

സാധാരണ ഇത്രയും ദിവസം നീണ്ടു നിൽക്കുന്ന പായ്ക്കുകൾക്ക് 500 രൂപയിലും അധികം ആയിരിക്കും വില വരുന്നത്. അതേ സമയം എങ്ങനെയാണ് വെറും 395 രൂപയ്ക്ക് 84 ദിവസം നീണ്ട് നിൽക്കുന്ന അൾലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന പ്ലാൻ റീചാർജ് ചെയ്യുന്നത് എന്ന് പരിശോധിക്കാം. സാധാരണ ​ഗതിയിൽ ജിയോ ആപ്പിൽ റീചാർജ് ചെയ്യുന്നത് പോലെ ചെയ്താൽ ഈ പ്ലാൻ കാണാൻ സാധിക്കില്ല.

ഈ ഓഫർ നിങ്ങൾക്ക് സ്വന്തമാക്കണം എങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ ഫോണിലെ ജിയോ ആപ്പ് തുറക്കുക. ആപ്പിന്റെ താഴെ ആയി നൽകിയിരിക്കുന്ന മെനു ബാറിൽ നിന്ന് രണ്ടാമത്തെ ഓപ്ഷനായ റീചാർജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ നിരവധി റീചാർജ് പ്ലാനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ പ്ലാനുകൾക്ക് മുകളിലും നിരവധി പ്ലാനുകളുടെ ക്യാറ്റ​ഗറി തിരിച്ച് നൽകിയിട്ടുണ്ട്. പോപ്പുലർ പ്ലാൻ, ക്രിക്കറ്റ് പ്ലാൻ, ഡാറ്റ ബൂസ്റ്റർ എന്നിങ്ങനെയെല്ലാം കാണാൻ സാധിക്കും.

ഈ ഓപ്ഷനുകളുടെ വിഭാ​ഗത്തിൽ ക്ലിക്ക് ചെയ്ത് വലത് നിന്ന് ഇടത് വശത്തേയ്ക്ക് സ്വൈപ് ചെയ്യുക. ഇപ്പോൾ മറ്റ് നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ നിന്ന് അവസാന ഓപ്ഷനായ വാല്യൂ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ മൂന്ന് പ്ലാനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ രണ്ടാമത്തെ പ്ലാൻ ആയിരിക്കും ഈ 395 രൂപയുടെ പ്ലാൻ. നേരത്തെ സൂചിപ്പിച്ചത് പോലെ 84 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിൽ നിന്ന് ആസ്വദിക്കാം.

അൺലിമിറ്റഡ് 5ജി ഡാറ്റ, അൺലിമിറ്റഡ് കോളിങ് എന്നിവയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ​ഗുണങ്ങൾ. 1000 എസ്എംഎസുകളും സൗജന്യമായി ഈ പ്ലാനിന്റെ കീഴിൽ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കന്നതാണ്. ഇതിന് പുറമെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ ഒരു ജിയോ ഉപയോക്താവ് ആണെങ്കിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

More from GizBot

Best Mobiles in India

English summary
Usually, the packs that last for this long cost more than 500 rupees. At the same time, let's check out how to recharge the plan that offers 84 days of unlimited 5G data for just Rs 395. This plan cannot be seen if you do the usual recharge in the Jio app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X