വെറും 7,499 രൂപയ്ക്ക് വെർച്വൽ റാം അടക്കം 12 ജിബി റാമും എഐ ക്യാമറയും; പോക്കോ സി61 വിൽപന ഇന്ന് ആരംഭിക്കും
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ തന്റേതായ ആരാധകരെ നിർമ്മിച്ചെടുത്ത പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് പോക്കോ. മിഡ് ബഡ്ജറ്റ്, ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ നിരവധി സ്മാർട്ട് ഫോണുകളാണ് പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് എല്ലാം തന്നെ ഉപയോക്താക്കളുടെ പക്കൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ പോക്കോ സി 61 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഒരു പിടി മികച്ച ഫീച്ചറുകളുമായി എത്തിയ ഈ ഫോൺ ഇന്ന് (മാർച്ച് 28) മുതൽ ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നതാണ്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇതിന്റെ ഇന്ത്യയിലെ ആദ്യ വിൽപന നടക്കും എന്ന് കമ്പനി അറിയിച്ചു.

ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന നിലയ്ക്കാണ് പോക്കോ തങ്ങളുടെ സി 61 അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിൽപനയ്ക്ക് എത്തിയ ലാവ 02, ടെക്നോ സ്പാർക്ക് 20സി, റെഡ്മി 13സി എന്നീ ഫോണുകൾ ആയിരിക്കും പോക്കോ സി 61ന്റെ പ്രധാന എതിരാളികൾ. ഈ ഫോണിനായി പോക്കോ തയ്യാറാക്കിയിരിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.71 ഇഞ്ച് എച്ച്‌ഡി പ്ലസ് എൽസിഡി സ്‌ക്രീൻ ആണ് ഈ ഫോണിന് നൽകിയിരിക്കുന്നത്.
ഈ സ്ക്രീനിന് 500 നിറ്റ്‌സ് പീക്ക് തെളിച്ചവും 90 Hz പുതുക്കൽ നിരക്കും 180 Hz ടച്ച് സാംപ്ലിംഗ് നിരക്കും പോക്കോ വാഗ്ദാനം ചെയ്യുന്നു. IMG PowerVR GE8320 GPU-മായി ജോടിയാക്കിയ MediaTek Helio G36 SoC ആണ് പോക്കോ സി 61ന് കരുത്ത് നൽകുന്നത്. 6 ജിബി വരെ LPDDR4X റാമും 128 ജിബി വരെ eMMC 5.1 സ്റ്റോറേജും ഈ ഫോൺ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.

6 ജിബി വരെ വെർച്വൽ റാമും ഈ ഫോണിൽ നിന്ന് ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. സ്റ്റോറേജ് കൂടുതലായി ആവിശ്യം വരുന്ന ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി ഫോണിന്റെ സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MIUI-യിൽ ആണ് പോക്കോ സി 61 പ്രവർത്തിക്കുന്നത്. 10W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയും ഈ ഫോണിൽ പോക്കോ പായ്ക്ക് ചെയ്തിട്ടുണ്ട്.
ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഡുവൽ റിയർ ക്യാമറയാണ് ഫോണിന്റെ പിൻവശത്തായി പോക്കോ നൽകിയിരിക്കുന്നത്. ഇതിന്റെ പ്രൈമറി ക്യാമറ 8 എംപി ആയിരിക്കും. സെക്കന്ററി ക്യാമറയായി ഒരു എഐ ലെൻസും പോക്കോ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പോക്കോ സി 61ന് നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 5 എംപിയുടെത് ആണ്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് റീഡറും പോക്കോ നൽകിട്ടുണ്ട്.
കണക്ടിവിറ്റി ഓപ്ഷനുകൾക്കായി 3.5mm ഓഡിയോ ജാക്ക്, 4G LTE, Bluetooth 5.4, Wi-Fi 5 എന്നിവയും കാണാൻ സാധിക്കുന്നതാണ്. അതേ സമയം ഫോൺ വിൽപനയ്ക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ മികച്ച ഓഫറും പോക്കോ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണിന്റെ വില പരിശോധിക്കുമ്പോൾ 7,499 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില നൽകേണ്ടത്.
ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് വരുന്ന വില 8,499 രൂപയാണ്. എന്നാൽ തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് നിങ്ങൾ പുതിയ പോക്കോ സി 61 സ്വന്തമാക്കാൻ ശ്രമിക്കുന്നത് എങ്കിൽ 500 രൂപയുടെ ഡിസ്കൗണ്ട് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പരിമിതമായ കാലത്തേയ്ക്ക് മാത്രമായിരിക്കും ഈ ഓഫർ ഉണ്ടാകു എന്നും പോക്കോ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








