202 രൂപയ്ക്ക് 13+ ഒടിടി പ്ലാറ്റ്ഫോമുകളും 400+ ചാനലുകളുമായി വിഐയുടെ പുതിയ പ്ലാൻ; പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്
ഉപയോക്താക്കൾക്കായി പുതിയ എന്റർടൈൻമെന്റ് ആപ്പ് പുറത്തിറക്കി പ്രമുഖ ടെലികോം കമ്പനിയായ വോഡാഫോൺ ഐഡിയ (വിഐ). പതിമൂന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകൾ, നാനൂറിൽ അധികം ലൈവ് ടെലിവിഷൻ ചാനലുകൾ, മറ്റ് കോംപ്ലിമെന്ററി സമ്മാനങ്ങൾ തുടങ്ങിയ ഫീച്ചറുകൾ എല്ലാം ഉൾപ്പെടുത്തിയാണ് വിഐ തങ്ങളുടെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വിഐ മൂവീസ് ആന്റ് ടിവി എന്നാണ് പുതിയ ആപ്പിന്റെ പേര്. ഈ ആപ്പ് ആസ്വദിക്കാനായി പ്രീ പെയ്ഡ് ഉപയോക്താക്കൾക്കും പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും രണ്ട് വ്യത്യസ്ഥ പ്ലാനുകൾ ആണ് വിഐ പുറത്തിറക്കിയിരിക്കുന്നത്. 202 രൂപയാണ് പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് ഒരു മാസം വിഐ മൂവീസ് ആന്റ് ടിവി ആസ്വദിക്കാൻ നൽകേണ്ട സബ്സ്ക്രിപ്ഷൻ ചാർജ്. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് ആകട്ടെ ഇത് 199 രൂപയായി കുറയും.

സ്മാർട്ട് ടിവികളിലും സ്മാർട്ട് ഫോണിലും വിഐ മൂവീസ് ആന്റ് ടിവി ആപ്പ് ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഈ ആപ്പിന്റെ കൂടുതൽ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിരവധി ജനപ്രിയ ടിവി ഷോകളും പുതിയ സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളുടെ സഹായത്താൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ, സോണി ലൈവ് തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ വിഐ മൂവീസ് ആന്റ് ടിവി ആപ്പിലൂടെ ആസ്വദിക്കാൻ സാധിക്കുന്നതാണ്.
ഫാൻ കോഡിന്റെ സഹായത്താൽ ഫുട്ബോൾ, ക്രിക്കറ്റ്, ഫോർമുല 1 തുടങ്ങിയ മത്സരങ്ങൾ എല്ലാം തത്സമയമായി ആസ്വദിക്കാനുള്ള അവസരവും ഈ ആപ്പ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ജനപ്രിയ ചാനലുകൾ ഉൾപ്പെടെ നാനൂറിൽ അധികം ലൈവ് ചാനലുകൾ ആസ്വദിക്കാനുള്ള അവസരവും വിഐ മൂവീസ് ആന്റ് ടിവി ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഷെമാരൂ, ഹംഗാമ തുടങ്ങിയ മ്യൂസിക്ക് പ്ലാറ്റ്ഫോമുകളിലേക്കും ഈ ആപ്പിന്റെ പ്രീമിയം ഉപയോഗിച്ച് പ്രവേശിക്കാൻ സാധിക്കുന്നതാണ്.

മനോരമ മാക്സ്, നമ്മ ഫ്ലിക്സ്, ക്ലിക്ക്, ചൗപൽ തുടങ്ങിയ പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമുകളും ഇതിലൂടെ ആസ്വദിക്കാൻ സാധിക്കുന്നതാണ്. പ്ലേ ഫ്ലിക്സ് എന്ന പ്ലാറ്റ്ഫോമിന്റെ സഹായത്താൽ കൊറിയൻ ഡ്രാമകളും ആസ്വദിക്കാൻ സാധിക്കുന്നതാണ്. എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഒരേ സമയം രണ്ട് സ്ട്രീമുകൾ കാണാൻ വരിക്കാർക്ക് സാധിക്കും എന്നതാണ് വിഐ മൂവീസ് ആന്റ് ടിവി ആപ്പിന്റെ മറ്റൊരു പ്രത്യേകത. വിവിധ ഭാഷകളിലും ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.
ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമെ മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, പഞ്ചാബി, ബംഗ്ലാ, കന്നഡ എന്നീ ഭാഷകളിലും വിഐ മൂവീസ് ആന്റ് ടിവി ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. ഒറ്റ റീചാർജിൽ തന്നെ പതിമൂന്നോളം ഒടിടികളുടെ സേവനം ലഭിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേക. വലിയ രീതിയിൽ ബഡ്ജറ്റ് ലാഭിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. എന്നാൽ വിഐ വരിക്കാർക്ക് മാത്രമെ ഈ ആപ്പിന്റെ സേവനം ആസ്വദിക്കാൻ സാധിക്കു.
വിഐയുടെ പുതിയ നീക്കം രാജ്യത്ത് കണ്ടന്റ് വിപ്ലവത്തിന് ഒരു പുതിയ തുടക്കം നൽകാൻ സഹായകമാകുമെന്ന് വോഡാഫോൺ ഐഡിയയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ അവിനീഷ് ഖോസ്ല പറഞ്ഞു. ഒറ്റ സബ്സ്ക്രിപ്ഷനിൽ തന്നെ പതിമൂന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളും നാനൂറിലധികം ടിവി ചാനലുകളും മറ്റ് ഫീച്ചറുകളും നൽകുന്ന സേവനങ്ങൾ രാജ്യത്ത് കുറവാണെന്നും വിഐ മൂവീസ് ആന്റ് ടിവി അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ജിയോയ്ക്കും എയർടെലിനും അവരുടേതായ എന്റർടൈൻമെന്റ് ആപ്പുകൾ ഉണ്ട്. ഇവയെക്ക് ഒരു വെല്ലുവിളി എന്ന പോലെയാണ് വിഐ തങ്ങളുടെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു കമ്പനി ഉടൻ തന്നെ 5ജി സർവ്വീസുകൾ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. 5ജി കൂടി ലഭിച്ചാൽ ജിയോയ്ക്കും എയർടെലിനും കനത്ത വെല്ലുവിളി ഉയർത്താൻ വിഐയ്ക്ക് സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








