Home
News

സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും

ഇപ്പോൾ ടെക് ലോകത്തെ പ്രധാന സംസാര വിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആണ്. എല്ലാ ആവിശ്യങ്ങൾക്കും ജനങ്ങൾ എഐയെ ആശ്രയിച്ചുകൊണ്ട് ഇരിക്കുകയാണ്. അടുത്തിടെയാണ് സാംസങ് തങ്ങളുടെ എഐ ഫോണുകൾ പുറത്തിറക്കിയത്. ​ഗാലക്സി എസ് 24 സീരീസ് ഫോണുകളിൽ ആണ് സാംസങ് എഐ ഫീച്ചറുകൾ നൽകിയത്.

മാത്രമല്ല സാംസങ് നേരത്തെ പുറത്തിറക്കിയ ​ഗാലക്സി എസ് 23 സീരീസ് ഫോണുകൾക്കും ​ഗാലക്സി ഇസെഡ് ഫോൾഡ് 5, ഫ്ലിപ് 5 എന്നീ ഫോണുകൾക്കും ചില ടാബുകൾക്കും സാംസങ് എഐ ഫീച്ചറുകൾ നൽകിയിരുന്നു. ഇതിന് മുമ്പ് ​ഗൂ​ഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് ഫോണുകൾക്കും എഐ ഫീച്ചറുകൾ നൽകിയിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഇറങ്ങാൻ ഇരിക്കുന്ന ആപ്പിൾ ഐഫോൺ 16 സീരീസ് ഫോണുകളിലും എഐ ഫീച്ചറുകൾ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു

MOST READ: വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ

ഇതിന് പുറമെ പല കാര്യങ്ങൾക്കുമായി നിരവധി എഐ വെബ്സൈറ്റുകളും എഐ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. ഇത്തരത്തിൽ എഐയുടെ ഉപയോ​ഗം ദിനംപ്രതി വർധിച്ചു വരുകയാണ്. നിലവിൽ ഓപ്പൺ എഐ, ​ഗൂ​ഗിൾ എന്നിവരാണ് എഐ വിപണി നിയന്ത്രിക്കുന്നത്. ഇവർക്ക് വെല്ലുവിളിയായി ഇലോൺ മസ്ക്, ആപ്പിൾ, മെറ്റ എന്നിവർ അവരുടേതായ എഐ പ്ലാറ്റ്ഫോം വികസിപ്പിക്കും എന്നും അറിയിച്ചിട്ടുണ്ട്. മെറ്റയുടെ എഐ ഉടൻ എത്തും എന്നാണ് ചില റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിന്റെ ആദ്യ പടിയായി മെറ്റയുടെ നിയന്ത്രണത്തിൽ പ്രവർ‌ത്തിക്കുന്ന ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പിന് ഉടൻ തന്നെ എഐ ഫീച്ചറുകൾ നൽകും എന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. ആപ്പിന് ഉള്ളിൽ തന്നെ എഐ ചാറ്റ്ബോട്ടും എഐ ഫോട്ടോ എഡിറ്ററും കൊണ്ടുവരാനാണ് മെറ്റ ശ്രമിക്കുന്നത്. വാട്ട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബെറ്റ്ഇൻഫോയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു

MOST READ: മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആ​ഗോളതലത്തിൽ പുറത്തിറക്കി

പ്രധാനമായും ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി, ​ഗൂ​ഗിളിന്റെ ജെമിനി എന്നിവയ്ക്ക് സമാനമായ പ്രവർത്തനം ആയിരിക്കും വാട്സ്ആപ്പിന്റെ ചാറ്റ് ബോട്ടും വാ​ഗ്ദാനം ചെയ്യുക. നിലവിൽ വാട്സ്ആപ്പ് എന്നത് എല്ലാവരും തന്നെ ഉപയോ​ഗിക്കുന്ന ആപ്പ് ആണ്. ചാറ്റ് ജിപിടിയും ​ഗൂ​ഗിൾ ജെമിനിയും അങ്ങനെയല്ല. ഇതിന് ആപ്പുകൾ ഉണ്ടെങ്കിലും കൂടുതൽ ഉപയോക്താക്കളും വെബ്സൈറ്റ് വഴിയാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. ഈ സാചര്യത്തിൽ വാട്സ്ആപ്പിൽ എഐ ചാറ്റ്ബോട്ട് എത്തിയാൽ മെറ്റയ്ക്ക് ഇത് ​ഗുണകരമായിരിക്കും.

വാട്സ്ആപ്പ് ഉപയോ​ഗിക്കുന്ന കോടി കണക്കിന് ഉപയോക്താക്കൾ മറ്റ് വെബ്സൈറ്റുകൾ സന്ദർശിക്കാതെ വാട്സ്ആപ്പിന്റെ തന്നെ എഐ ചാറ്റ്ബോട്ട് ഉപയോ​ഗിക്കും എന്നാണ് മെറ്റയും കണക്ക് കൂട്ടുന്നത്. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്ട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്‌ഡേറ്റിൽ ആയിരിക്കും ഈ എഐ ഫീച്ചറുകൾ എത്താൻ സാധ്യത. രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകൾ മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതേ ഉള്ളു. ഇനിയും കുറച്ചു നാൾ കാത്തിരുന്നാൽ മാത്രമെ ബീറ്റാ ഉപയോക്താക്കൾക്ക് അടക്കം ഈ ഫീച്ചർ ആസ്വദിക്കാൻ സാധിക്കു. ഇതിന് പാകപ്പിഴകൾ ഒന്നും ഇല്ലെങ്കിൽ മാത്രമെ മറ്റുള്ള ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകു. അതേ സമയം അടുത്തിടെ നിരവധി അപ്ഡേറ്റുകൾ വാട്സ്ആപ്പ് നടപ്പിലാക്കിയിരുന്നു. മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്ത് വെയ്ക്കാൻ സാധിക്കും വിധത്തിൽ ആയിരുന്നു ഇതിലെ ഒരു അപ്ഡേഷൻ.

ഇതിന് പുറമെ വീഡിയോ സ്റ്റാറ്റസിന്റെ ദൈർഖ്യം വർധിപ്പിക്കാൻ സാധിക്കും വിധത്തിലും ഒരു അപ്ഡേഷനും വാട്സ്ആപ്പ് നടത്തിയിരുന്നു. പുതിയ അപ്ഡേഷനിലൂടെ ഒരു മിനിറ്റ് വരെ ദൈർഖ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് ആക്കാൻ സാധിക്കുന്നതാണ്. നിലവിൽ 30 സെക്കന്റ് വരെ ദൈർഖ്യമുള്ള വീഡിയോകൾ ആണ് ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ആക്കാൻ സാധിക്കു. ഇതിൽ കൂടുതൽ ദൈർഖ്യമുള്ള വീഡിയോകൾ വിവിധ ഭാ​ഗങ്ങൾ ആയിട്ട് വേണമായിരുന്നു സ്റ്റാറ്റസ് ആക്കാൻ.

More from GizBot

Best Mobiles in India

English summary
According to these reports, WhatsApp, the popular messaging app that works under the control of Meta, will soon be given AI features. Meta is trying to bring an AI chatbot and an AI photo editor into the app itself. This news has been released by WhatsApp feature tracker website Wabetinfo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X