Home
News

തളർന്നുവീണ പ്രമേഹരോ​ഗിയുടെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്; ഈ വാച്ച് പ്രമേഹം കുറയ്ക്കാനും നിങ്ങളെ സഹായിക്കും

ടെക്നോളജി രം​ഗത്ത് ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ആപ്പിൾ. ഐഫോണുകൾ, ഐമാക്കുകൾ, ഐപോഡുകൾ, സ്മാർട്ട് വാച്ചുകൾ, എയർപോഡുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കുന്നത്. മറ്റ് സ്മാർട്ട് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിളിന്റെ ഫോണുകൾക്ക് അൽപം വ്യത്യസ്തത അനുഭവപ്പെടാറുണ്ട്. ഫോണുകൾക്ക് മാത്രമല്ല ഇവരുടെ ഒട്ടുമിക്ക ഉത്പന്നങ്ങളിലും ഈ വ്യത്യസം കാണാവുന്നതാണ്.

ഇതിന് പുറമെ മറ്റ് കമ്പനികളുടെ ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കുന്നതും ആപ്പിൾ ഉത്പന്നങ്ങൾക്ക് തന്നെയാണ്. അതുപോലെ തന്നെ പല ഫീച്ചറുകളും ആദ്യം എത്തുന്നതും ആപ്പിൾ ഉപകരണങ്ങളിൽ ആയിരിക്കും. ഇത്തരത്തിൽ ആപ്പിളിന്റെ ചില പ്രത്യേക ഫീച്ചറുകൾ മൂലം വലിയ അപകടങ്ങളിൽ നിന്ന് രക്ഷപെടുന്ന ഉപഭോക്താക്കളും നിരവധിയുണ്ട്. ഇത്തരത്തിലുള്ള നിരവധി റിപ്പോർട്ടുകൾ നമ്മൾ ഇതിന് മുമ്പും വായിച്ചിട്ടുണ്ടാകും.

തളർന്നുവീണ പ്രമേഹരോ​ഗിയുടെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്

MOST READ: വേഗത, സന്തോഷം, സംതൃപ്തി ഇത് മൂന്നും തരുന്ന രണ്ട് കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഇതാ

ഇതിന് സമാനമായ ഒരു സംഭവമാണ് ഇപ്പോൾ യു‌എസ്‌എയിലെ ലാസ് വെഗാസിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിൾ വാച്ച് മൂലം അബോധാവസ്ഥയിലായ പ്രമേഹ രോ​ഗിയ്ക്ക് ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. കെഎസ്എൻവി എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ജോഷ് ഫർമാൻ എന്ന ആളാണ് ഇത്തരത്തിൽ ആപ്പിൾ വാച്ച് അൾട്രായുടെ പ്രത്യേകം ഫീച്ചർ ഉപയോ​ഗിച്ച് രക്ഷപ്പെട്ടത്.

ഇദ്ദേഹം വീട്ടിൽ തനിച്ചായിരിക്കുന്ന സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചതിനാൽ അബോധാവസ്ഥയിലാകുകയായിരുന്നു. ഈ അപകടം മനസിലാക്കിയ ആപ്പിൾ വാച്ച് അൾട്ര '911' എന്ന എമർജൻസി നമ്പറുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ലൊക്കേഷൻ ഷെയർ ചെയ്യുകയായിരുന്നു. വാച്ചിന്റെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ വഴിയാണ് ഓട്ടോമാറ്റിക്ക് ആയി ഈ കോൾ പോയതും ബന്ധപ്പെട്ടവരെ വിവരം അറിയിക്കാൻ സാധിച്ചതും. ഉടൻ തന്നെ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.

തളർന്നുവീണ പ്രമേഹരോ​ഗിയുടെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്

MOST READ: സാധാരണക്കാർക്കും ഫോൾ‌ഡബിൾ ഫോൺ സ്വന്തമാക്കാം; സാംസങ്ങിന്റെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൾ‌ഡബിൾ ഫോൺ ഉടനെത്തും

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതേ സമയം തന്റെ ജീവൻ രക്ഷിച്ചതിൽ ആപ്പിളിന് നന്ദി പറഞ്ഞുകൊണ്ട് ഫർമാൻ രം​ഗത്ത് എത്തി. കെഎസ്എൻവി എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഓർമ്മ വരുമ്പോൾ താൻ ആശുപത്രിയിൽ ആണെന്നും ആപ്പിൾ വാച്ചിന്റെ പ്രത്യേക ഫീച്ചർ മൂലമാണ് ആശുപത്രിയിൽ എത്തിയത് എന്നും അറിയാൻ സാധിച്ചു എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ.

വാച്ച് ഓട്ടോമാറ്റിക്ക് ആയി ഷെയർ ചെയ്ത ലൊക്കേഷൻ പിന്തുടർന്നാണ് എമർജൻസി ടീം തന്റെ വീട് കണ്ടുപിടിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു. എമർജൻസി നമ്പറുകൾക്ക് പുറമെ വാച്ചിൽ സെറ്റ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്കും ഈ സന്ദേശം എത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അതേ സമയം ഇത്തരം സ്മാർട്ട് വാച്ചുകൾ രോ​ഗികൾക്ക് എത്രമാത്രം പ്രായോജനപ്പെടും എന്നാണ് ഇത്തരം വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുപോലെ ​ഗുണം ചെയ്യുന്ന നിരവധി ഫീച്ചറുകൾ സ്മാർട്ട് വാച്ചുകളിൽ അടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ ഹൃദയമിടിപ്പ്, ഉറക്കം മറ്റ് കായിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം നിരീക്ഷിക്കാൻ ഈ വാച്ചുകൾ സഹായിക്കുന്നതായിരിക്കും. ഇതിന് പുറമെ പ്രമേഹമുള്ളവർക്ക് പ്രയോജനകരമാകുന്ന നിരവധി ഫീച്ചറുകൾ ആപ്പിളിന്റെ വാച്ചിൽ ഉണ്ട്. നിങ്ങളുടെ രക്ഷത്തിലെ പഞ്ചസാരയുടെ അളവ് കണക്കുകൂട്ടി ഇൻസുലിൻ കുത്തിവെയ്പ്പുകൾ എല്ലാം ഈ വാച്ചുകൾ ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്നതായിരിക്കും. മാത്രമല്ല ഡയബറ്റിക് കെറ്റോഅസിഡോസിസിന്റെ ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഇതിൽ സംവിധാനം ഉണ്ടായിരിക്കുന്നതാണ്.

ആപ്പിൾ ഉപകരണങ്ങൾ ഇത്തരത്തിൽ നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചതായി മുമ്പും ഒരുപാട് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അടുത്തിടെ ഹോക്കി വെയിൽസിന്റെ സിഇഒ പോൾ വാഫാമിനും ഇതിന് സമാനമായ അനുഭവം ഉണ്ടായിരുന്നു. രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇദ്ദഹം. പെട്ടെന്ന് ഉണ്ടായ നെഞ്ചുവേദനെ തുടർന്ന് ഇദ്ദേഹം ബോധരഹിതനായി വീണു. എന്നാൽ ആപ്പിൾ വാച്ചിന്റെ സഹായത്തിൽ ഇയാൾ ഈ വിവരം ഭാര്യയെ അറിയിച്ചതിനാൽ ആമ്പുലൻസ് വിളിക്കാനും കൃത്യസമയത്ത് ആശുപത്രിയിൽ എത്താനും സാധിച്ചു.

More from GizBot

Best Mobiles in India

English summary
These watches will help you monitor your heart rate, sleep, and other sports activities. Apart from this, Apple's watch has many features that are beneficial for people with diabetes. These watches will remind consumers of all the insulin injections and calculate their blood sugar levels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X