അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻറെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്

|

സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യൻറെ ദൈനംദിന ജീവിതത്തെയും ആശയവിനിമയത്തെയും സഹായിക്കുന്നുണ്ടെന്ന് നമുക്കെല്ലാമറിയാം. എന്നാൽ അപകടത്തിൽപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമോ?. അതും സാധ്യമാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ വാഷിങ്ടണിൽ നടന്ന സംഭവം. ബൈക്ക് യാത്രക്കാരനായ ബോബിൻറെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് അദ്ദേഹം ധരിച്ച ആപ്പിൾ വാച്ച് സിരീസ് 4 ആണ്.

ആപ്പിൾ വാച്ചിൽ നിന്നും സന്ദേശം
 

കഴിഞ്ഞ ദിവസം ഗേബ് ബർഡറ്റ് എന്നയാൾ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം ലോകം അറിയുന്നത്. ഗേബ് ബർഡറ്റും അദ്ദേഹത്തിൻറെ പിതാവ് ബോബും മൌണ്ടൻ ബൈക്ക് റൈഡിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബോബിനെ കാത്തിരിക്കുന്നതിനിടയിൽ ഗേബിന് ബോബിൻറെ ആപ്പിൾ വാച്ചിൽ നിന്നും ഒരു സന്ദേശം ലഭിച്ചു. ശക്തമായ ഒരു വീഴ്ച്ച വാച്ച് ഡിറ്റ്ക്ട് ചെയ്തുവെന്നായിരുന്നു സന്ദേശം. ഒപ്പം തന്നെ മെസേജ് വന്ന സ്ഥലത്തെ ലോക്കേഷനും ഗേബിന് ലഭിച്ചു.

ലൊക്കേഷനും അയച്ചു

ആപ്പിൾ വാച്ച് സിരീസ് 4ലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറാണ് ബോബിൻറെ വീഴ്ച്ച തിരിച്ചറിഞ്ഞ് മകന് സന്ദേശവു ലൊക്കേഷനും അയച്ചത്. തനിക്ക് ലഭിച്ച ലൊക്കേഷനിലേക്ക് ഗേബ് എത്തിയപ്പോഴേക്കും അടുത്ത സന്ദേശവും ലഭിച്ചും. ബോബിൻറെ ലൊക്കേഷൻ സേക്രട്ട് ഹാർട്ട് മെഡിക്കൽ സെൻററിലേക്ക് മാറി എന്നായിരുന്നു രണ്ടാമത്തെ സന്ദേശം. ഗേബിന് സന്ദേശം പോകുന്നതിനൊപ്പം തന്നെ ആദ്യമേ എമർജൻസി മെഡിക്കൽ സേവനമായ 911ലേക്ക് ആപ്പിൾ വാച്ച് സന്ദേശവും ലൊക്കേഷനും അയച്ചിരുന്നു.

എമർജൻസി സർവ്വിസിലേക്കും സന്ദേശം

ബൈക്കപകടത്തിൽ പരിക്കേറ്റ ബോബിനെ ആപ്പിൾ വാച്ചിൽ നിന്നും പോയ സന്ദേശത്തിൻറെയും ലൊക്കേഷൻറെയും അടിസ്ഥാനത്തിൽ എമർജൻസി സർവ്വിസിൽ നിന്നും ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചു. അപകടം നടന്ന് 30 മിനുറ്റിനുള്ളിൽ തന്നെ മികച്ച ചികിത്സ ബോബിന് ലഭിക്കുകയും ചെയ്തു. അപകടങ്ങൾ ഡിറ്റക്ട് ചെയ്താൽ ആപ്പിൾ വാച്ച് എമർജൻസി മെഡിക്കൽ സർവ്വീസിനും എമർജൻസി കോൺടാക്ടായി സേവ്ചെയ്ത നമ്പരിലേക്കും സന്ദേശങ്ങൾ അയക്കും.

ഒരു മിനുറ്റിനകം മെസേജ്
 

വീഴ്ച്ചയുടെ ആഘാതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ആപ്പിൾ വാച്ച് സന്ദേശമയക്കാൻ 1 മിനുറ്റ് സമയമാണ് എടുക്കുന്നത്. വീഴ്ച്ചയിൽ വാച്ച് കെട്ടിയിരിക്കുന്ന ആളിന് അപകടമൊന്നും പറ്റിയില്ലെങ്കിൽ ആ ഒരു മിനുറ്റിനകം മെസേജ് അയക്കാനുള്ള സംവിധാനം ഓഫ് ചെയ്യണം. ഇത് ഗുരുതരമല്ലാത്ത വീഴ്ച്ചകളിലും മറ്റും എമർജൻസി സർവ്വീസിനെ അറിയിക്കുന്നത് തടയാനുള്ള സംവിധാനമാണ്. എന്തായാലും ഇത്തവണ ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ച ബോബിൻറെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും മകൻ ഫേസ്ബുക്കിൽ കുറിച്ചു.

ഉപഭോക്താക്കളുടെ ജീവൻ രക്ഷിക്കാൻ

ആപ്പിൾ വാച്ച് സിരീസ് ആദ്യമായല്ല ഉപഭോക്താക്കളുടെ ജീവൻ രക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ജർമ്മനിയിൽ ഒരു 80 വയസ്സുകാരിയുടെ ജീവനും ആപ്പിൾ വാച്ച് രക്ഷിച്ചിരുന്നു. അപ്പാർട്ട്മെൻറിൽ വീണ വൃദ്ധയുടെ കൈയ്യിലെ ആപ്പിൾ വാച്ച് ജർമ്മനിയിലെ എമർജൻസി നമ്പരായ 112ലേക്ക് സന്ദേശം എത്തിക്കുകയും എമർജൻസി സർവ്വീസെത്തി ജീവൻ രക്ഷിക്കുകയുമായിരുന്നു. എന്തായാലും ഇത്തരം സംഭവങ്ങൾ ആപ്പിൾ വാച്ച് ഒരുക്കി വച്ചിരിക്കുന്ന സാങ്കേതിക സഹായത്തിൻറെ ആവശ്യകത ലോകത്തെ അറിയിക്കുന്നത് തന്നെയാണ്.

Most Read Articles
Best Mobiles in India

English summary
Fall detection facility on Apple Watch Series 4 has saved a life once again. The latest story is of a man from Spokane in Washington State who thanked Apple Watch for saving his father's life after a fatal accident.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X