പുതിയ ഐഫോൺ ഡിസൈൻ ട്രൈപോഫോബിയ ഉള്ളവരെ അസ്വസ്ഥമാക്കുന്നതോ?

|

ആപ്പിളിൻറെ പുതിയ ഐഫോൺ മോഡലിൻറെ സവിശേഷതകൾ അതിശയിപ്പിക്കുന്നതാണ്. മികച്ച ക്വാളിറ്റിയിലുള്ള ഡിസൈനും ഫീച്ചറുകളും ആളുകളെ ആകർഷിക്കുന്നതിനൊപ്പം തന്നെ ഐഫോൺ ഡിസൈൻ ചില ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഫോൺ 11 പ്രോ, 11 പ്രോ മാക്സ് എന്നീ ഫോണുകളിലെ പിൻ ക്യമറ ഡിസൈനാണ് ട്രൈപോഫോബിയ രോഗമുള്ളവർക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്.

 

എന്താണ് ട്രൈപോഫോബിയ

എന്താണ് ട്രൈപോഫോബിയ എന്ന സംശയം പലർക്കും ഉണ്ടാകും. ക്രമരഹിതമായ എന്തെങ്കിലും സാധനങ്ങളെ, പ്രത്യേകിച്ച് ക്രമരഹിതമായ ദ്വാരങ്ങളോ തടിപ്പുകളോ കാണുമ്പോൾ അസ്വസ്ഥത തോന്നുന്ന അവസ്ഥയെയാണ് ട്രൈപോഫോബിയ എന്ന് പറയുന്നത്. ചില ആളുകൾക്ക് കടന്നൽ കൂട്, തേനീച്ചകൂട് എന്നിവ കണ്ടുനിൽക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. ഇത് ട്രൈപോഫോബിയയുടെ ലക്ഷണമാണ്. ഐഫോണിൻറെ പുതിയ മോഡലുകളിലെ മൂന്ന് ക്യാമറകളുടെ ഘടന ഇത്തരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ 11 പ്രോ, 11 പ്രോ എക്സ് മാക്സ്

മികച്ച ക്വാളിറ്റിയുള്ള ക്വാമറകളുമായി പുറത്തിറങ്ങിയ ഐഫോൺ 11 സീരിസിൽ ഐഫോൺ 11 ന് രണ്ട് ക്യാമറകളാണ് ഉള്ളത്. ഈ ഡിസൈൻ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ മൂന്ന് ക്യാമറകളുള്ള ഐഫോൺ 11 പ്രോ, 11 പ്രോ എക്സ് മാക്സ് എന്നിവയുടെ ക്യാമറകൾ നൽകിയിരിക്കുന്ന ഡിസൈൻ ട്രൈപോഫോബിയ രോഗികളെ അസ്വസ്ഥരാക്കുന്നു. ഫോണിൻറെ ഡിസൈനിനെതിരെ ലോകത്തിൻറെ പലഭാഗത്തുനിന്നും പരാതികൾ ഉയർന്നുവരുന്നുണ്ട്.

ആൻസൈറ്റി അറ്റാക്കുകൾക്ക് വരെ കാരണമാവും
 

ക്രമരഹിതമായി ഉള്ള ദ്വാരങ്ങളെപോലെ തോന്നിക്കുന്ന ആപ്പിൾ ഐഫോൺ 11 പ്രോ, 11 പ്രോ മാക്സ് എന്നിവയുടെ ക്യാമറകളെ കുറിച്ചുള്ള വിവാദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തമാശയായും ട്രോളുകളായും പ്രചരിക്കുന്നുണ്ട്. എന്നാൽ ട്രൈപോഫോബിയ ഉള്ളവരെ സംബന്ധിച്ച് അതത്ര തമാശയുള്ള കാര്യമല്ല. ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന കാഴ്ച്ചകൾ ആൻസൈറ്റി അറ്റാക്കുകൾക്ക് വരെ കാരണമാവുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ വിഷയം

ട്രൈപോഫോബിയ ഉള്ളവർക്ക് ഐഫോൺ 11 പ്രോ, 11പ്രോ എക്സ് എന്നിവ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ ക്യാമറയിലേക്ക് ശ്രദ്ധകൊടുത്താൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ആപ്പിൾ പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കിയത് ആഘോഷിക്കുന്ന സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരത്തിലൊരു വാർത്തയും പരക്കുന്നുണ്ടെന്നത് ഐഫോൺ വിപണിയെ ബാധിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഐഫോൺ 11ൻറെ വില

ആപ്പിൾ ഐഫോൺ 11ൻറെ വില ഇന്ത്യയിൽ ആരംഭിക്കുന്നത് 64,900 രൂപ മുതലാണ്. 64 ജിബി വേരിയൻറിനാണ് ഈ വില. 128 ജിബി, 256 ജിബി വേരിയൻറുകളും ഈ മോഡലിൽ പുറത്തിറങ്ങിയിട്ടുണ്ട്. പർപ്പിൾ, വൈറ്റ്, ഗ്രീൻ, യെല്ലോ, ബ്ലാക്ക്. റെഡ് എന്നീ നിറങ്ങളിലാണ് ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക.

Best Mobiles in India

English summary
A lot has already been said about Apple's new iPhone models. Unveiled on Tuesday nights, the iPhones have all been touted for their camera capabilities. While the iPhone 11 packs a dual rear camera setup, iPhone 11 Pro and iPhone 11 Pro Max both feature three rear cameras. But while they may make for great photographs (and memes), it turns out that there is a drawback to Apple's triple-camera design - it seems to be triggering people with trypophobia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X