Home
News

2024 ആപ്പിൾ ഇങ്ങ് എടുക്കുവാ..; എഐ ഐഫോൺ മുതൽ ആപ്പിൾ ജിപിറ്റി വരെ അടുത്ത വർഷം പുറത്തിറങ്ങും

ഉപയോക്താക്കളുടെ വിശ്വസനീയ ബ്രാൻഡാണ് ആപ്പിൾ. നിരവധി കാലമായി ആ​ഗോള ടെക് മേഖലയിൽ വലിയ മേധാവിത്വമാണ് ആപ്പിൾ വെച്ചുപുലർത്തുന്നത്. ഐഫോണുകൾ, ഐമാക്കുകൾ, ഐപോഡുകൾ, ഐപാഡുകൾ എന്ന് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആപ്പിൾ ഇതിനോടകം തന്നെ പുറത്തിറക്കിയിരിക്കുന്നത്. ഒരു ബ്രാൻഡ് എന്ന നിലയിൽ ഇന്ന് ആപ്പിൾ നേടിയിരിക്കുന്ന വളർച്ച അതിശയിപ്പിക്കുന്നതാണ്.

സത്യത്തിൽ ആപ്പിൾ‌ ഉത്പന്നങ്ങൾ കൈവശം വെയ്ക്കുന്നത് ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാ​ഗമാണെന്ന് ചിന്തിക്കുന്ന നിരവധി ഉപയോക്താക്കളും നമ്മുക്ക് ഇടയിൽ ഉണ്ട്. ഈ വർഷം പുറത്തിറങ്ങിയ ഐഫോൺ 15 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ ആദ്യ ദിവസങ്ങളിൽ കനത്ത തിരക്കാണ് ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഫോൺ പുറത്തിറങ്ങി ആദ്യ ദിനം തന്നെ ബോളിവുഡ് സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ഈ ഫോണുകൾ സ്വന്തമാക്കിയിരുന്നു.

എഐ ഐഫോൺ മുതൽ ആപ്പിൾ ജിപിറ്റി വരെ അടുത്ത വർഷം പുറത്തിറങ്ങും

MOST READ: പിള്ളേരൊക്കെ മാറി നിൽക്ക്; 2024 സ്വന്തമാക്കാൻ വമ്പൻ ഫോണുകളുമായി മോട്ടറോള എത്തുന്നു

ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് ഈ സീരീസിൽ ആപ്പിൾ പുറത്തിറക്കിയത്. മികച്ച പ്രതികരണവും ഈ ഫോണുകൾക്ക് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നു. അതേസമയം ഇനി ആപ്പിളിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഫോൺ എന്നത് ഐഫോൺ 16 സീരീസ് ആണ്. വമ്പൻ പ്രതീക്ഷയാണ് ഈ ഫോണുകളുടെ മേൽ ആരാധകർക്ക് ഉള്ളത്. 2024 സെപ്റ്റംബർ മാസം ആയിരിക്കും ഈ ഫോണുകൾ ആപ്പിൾ പുറത്തിറക്കുക.

സാധാരണ ​ഗതിയിൽ എല്ലാ വർഷവും സെപ്റ്റംബർ മാസങ്ങളിലാണ് ആപ്പിൾ പുതിയ ഐഫോണുകൾ അവതരിപ്പിക്കുന്നത്. 2024ലും ഇതിന് മാറ്റം ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണുകൾക്ക് പുറമെ മറ്റ് പല ഉപകരണങ്ങളും സേവനങ്ങളും 2024ൽ പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ഇവ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ഒന്നാണ് എം3 ചിപ്പ് ഘടിപ്പിച്ച പുതിയ മാക്ക്ബുക്ക്. ഈ ഉപകരണം 2024 തന്നെ പുറത്തിറക്കും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.

എഐ ഐഫോൺ മുതൽ ആപ്പിൾ ജിപിറ്റി വരെ അടുത്ത വർഷം പുറത്തിറങ്ങും

MOST READ: മിതമായ വിലയിൽ ഒരു പ്രീമിയം ഫോൺ വരുന്നു; ജനുവരിയിൽ എത്തുന്ന വിവോ എക്സ്100ന്റെ വില വിവരങ്ങൾ ചോർന്നു

ആപ്പിളിന്റെ പുതിയ സ്മാർട്ട് വാച്ചായ ആപ്പിൾ വാച്ച് എക്സും ഐപാഡ് പ്രോയും 2024-ൽ ആപ്പിൾ പുറത്തിറക്കുന്ന മറ്റ് ഉപകരണങ്ങൾ ആയിരിക്കും. പുറത്തിറങ്ങാനിരിക്കുന്ന മാക്ക്ബുക്കിന്റെ ചിപ്പ് മികച്ച പ്രകടനം കാഴ്ച വെയ്ക്കും എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ മാക്ക്ബുക്കിൽ എം2 ചിപ്പ് ആയിരുന്നു നൽകിയത്. ഇതിന്റെ നവീകരിച്ച പതിപ്പ് ആയിരിക്കും 2024ൽ ഇറങ്ങാൻ പോകുന്ന മാക്ബുക്ക്.

വീഡിയോ എഡിറ്റിങ് ജോലികൾക്ക് ഏറെ ഉപകാരപ്പെടുന്ന ലാപ്ടോപ് ആയിരിക്കും ഈ മാക്ബുക്ക്. 2024ൽ പുറത്തിറക്കാൻ ഇരിക്കുന്ന ഐപാഡ് പ്രോയ്ക്ക് ആകട്ടെ ആപ്പിൾ ആദ്യമായി OLED ഡിസ്‌പ്ലേ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീരീസിൽ ഐപാഡ് മിനി, സ്റ്റാൻഡേർഡ് ഐപാഡ്, ഐപാഡ് എയർ, ഐപാഡ് പ്രോ എന്നീ ഉത്പന്നങ്ങൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പുതിയ വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇത് ഇവതരിപ്പിക്കും എന്നാണ് ചില ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആപ്പിൾ വാച്ച് എക്സിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ ഒരു മാഗ്നറ്റിക് ബാൻഡ് അറ്റാച്ച്മെന്റ് സിസ്റ്റം ഇതിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആരോ​ഗ്യം സംരക്ഷിക്കാൻ താൽപര്യപ്പെടുന്നവർക്ക് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ഈ വാച്ചിൽ ഉണ്ടായിരിക്കുന്നതാണ്. ആപ്പിൾ അടുത്ത വർഷം അവതരിപ്പിക്കാൻ സാധ്യതയുള്ള ഒരു എഐ സർവ്വീസാണ് ആപ്പിൾ ജിപിറ്റി. ഒപ്പൺ എഐയുടെ ചാറ്റ് ബോട്ടായാ ചാറ്റ് ജിപിറ്റിയ്ക്ക് സമാനമായ സർവ്വീസ് ആയിരിക്കും ഇത് എന്നാണ് സൂചന.

അതേ സമയം സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16 ഫോണുകൾക്ക് ആകട്ടെ ഐഫോൺ 15 ഫോണുകളിൽ നിന്ന് നിരവധി അപ്ഡേറ്റുകൾ ഉണ്ടായിരിക്കുന്നതാണ്. എഐ കൂടുതൽ ജനപ്രിയമായതോടെ നിരവധി എഐ ഫീച്ചറുകളും ഈ ഫോണിനായി ആപ്പിൾ ഒരുക്കിയേക്കാം. സീരീസിലെ മുഴുവൻ ഫോണുകൾക്കും ആക്ഷൻ ബട്ടൺ നൽകാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. മികച്ച സൂമിങ് കപ്പാസിറ്റിയോടെ ക്യാമറ ഫീച്ചറുകളിലും അപ്ഡേറ്റ് കൊണ്ടുവരാൻ ആപ്പിൾ ശ്രമിച്ചേക്കാം.

More from GizBot

Best Mobiles in India

English summary
Apple's new smartwatch, the Apple Watch X, and the iPad Pro will be other devices that Apple will launch in 2024. Apple claims that the upcoming MacBook chip will perform better. The recently released MacBook by Apple was given the M2 chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X