Home
News

മിതമായ വിലയിൽ ഒരു പ്രീമിയം ഫോൺ വരുന്നു; ജനുവരിയിൽ എത്തുന്ന വിവോ എക്സ്100ന്റെ വില വിവരങ്ങൾ ചോർന്നു

അടുത്ത വർഷം ആദ്യ മാസം വിവോ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് വിവോ എക്സ് 100 സീരീസ് ഫോണുകൾ. വിവോ എക്സ് 100, വിവോ എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും കമ്പനി ഈ സീരീസിൽ പുറത്തിറക്കുക.

ജനുവരി 4ന് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് വിവോ അറിയിച്ചിരിക്കുന്നത്. പ്രീമിയം സ്മാർട്ട് ഫോണുകളുടെ ക്യാറ്റ​ഗറിയിലായിരിക്കും ഈ ഫോണുകൾ എത്തുക എന്ന് വിവോ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ ഫോൺ ഇന്ത്യയിൽ എത്താനായി ഇനി വെറും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. നിലവിൽ ഈ ഫോൺ ചൈനീസ് വിപണിയിൽ ലഭ്യമാണ്. ഇതേ പതിപ്പ് തന്നെയായിരിക്കും വിവോ ഇന്ത്യയിൽ അവതരിപ്പിക്കുക.

ജനുവരിയിൽ എത്തുന്ന വിവോ എക്സ്100ന്റെ വില വിവരങ്ങൾ ചോർന്നു

MOST READ: ഫുൾ ചാർജിൽ കൊച്ചി മുതൽ ​ഗോവ വരെ പോകാം; പരമാവധി വേ​ഗത 265 കിലോമീറ്റർ, ഷവോമി എസ്യു7 അവതരിപ്പിച്ചു

ഇതിനിടെ ഫോണിന്റെ ഇന്ത്യയിലെ വില വിവരങ്ങൾ പുറത്തായിട്ടുണ്ട്. 63,999 രൂപ മുതലായിരിക്കും ഇന്ത്യയിൽ ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് എന്നാണ് പുറത്തായ ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് ഫോണുകൾക്കും MediaTek Dimensity 9300 SoC ചിപ്പ്സെറ്റാണ് വിവോ നൽകിയിരിക്കുന്നത്. 8T LTPO ഡിസ്പ്ലേ ആയിരിക്കും ഈ ഫോണുകൾക്ക് വിവോ നൽകുക എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ 50 എംപി ക്യാമറയും ഫോണിന്റെ ഡിമാന്റ് വർ‌ധിപ്പിച്ചേക്കാം.

ഫോണുകളുടെ വില വിവരങ്ങൾ പരിശോധിക്കുമ്പോൾ വിവോ എക്സ് 100 സ്റ്റാന്റേർഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 63,999 രൂപ മുതലാണ്. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില നൽകേണ്ടത്. സ്റ്റാന്റേർഡ് മോഡലിന്റെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ആകട്ടെ 69,999 രൂപ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് വേരിയന്റുകൾ ആയിരിക്കും ഈ മോഡലിൽ ഉണ്ടാകുക.

ജനുവരിയിൽ എത്തുന്ന വിവോ എക്സ്100ന്റെ വില വിവരങ്ങൾ ചോർന്നു

MOST READ: ജിയോയുടെ പുതിയ വാർഷിക പ്ലാൻ എയർടെലിലും മികച്ചതാണോ? ഇവരെ കടത്തിവെട്ടാൻ പുതിയ പ്ലാനുമായി വിഐയും രം​ഗത്ത്

വിവോ എക്സ് 100 പ്രോയുടെ ഇന്ത്യയിലെ വില പരിശോധിക്കുമ്പോൾ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന് 89,999 രൂപ ആയിരിക്കും വില. ഈ ഫോണുകളുടെ അടിസ്ഥാന മോഡലുകൾക്ക് ചൈനയിൽ 4999 യുവാൻ (ഏകദേശം 56,500 രൂപ), 3999 യുവാൻ (ഏകദേശം 50,000 രൂപ) എന്നിങ്ങനെയായിരുന്നു വില. കഴിഞ്ഞ മാസം ആയിരുന്നു ഈ ഫോണുകൾ വിവോ ചൈനയിൽ അവതരിപ്പിച്ചത്.

ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചത് പോലെ 6.78 ഇഞ്ച് 8 LTPO AMOLED സ്ക്രീനുകളാണ് വിവോ നൽകിയിരിക്കുന്നത്. ഈ സ്ക്രീനുകൾക്ക് 120 Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടുന്നുണ്ട്. വിവോയുടെ വി 3 ചിപ്പിനൊപ്പം MediaTek Dimensity 9300 SoCയും വിവോ എക്സ് 100 സീരീസ് ഫോണുകളിൽ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് മോഡലുകളിലും സീസ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഇതിൽ പ്രൈമറി ലൈൻസ് 50 എംപിയാണ്. വീഡിയോ കോളുകൾക്കും സെൽഫികൾക്കും നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയാകട്ടെ 32 എംപിയാണ്. വിവോ എക്സ് 100 സ്റ്റാന്റേർഡ് മോഡലിന് 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. പ്രോ മോഡലിന് ആകട്ടെ 100W ചാർജിങ്ങിന്റെയും 50W വയർലെസ് ചാർജിങ്ങിന്റെയും പിന്തുണയുള്ള 5,400mAh ബാറ്ററിയും വിവോ നൽകിയിരിക്കുന്നു. ഫോണിന്റെ വാട്ടർ, ഡെസ്റ്റ് റസിസ്റ്റന്റ് റേറ്റ് IP68 ആണ്.

അതേ സമയം വിവോ എക്സ് 100 സീരീസ് ഫോണുകൾക്ക് പുറമെ സാംസങ്ങിന്റെ എസ് 24 സീരീസ്, വൺപ്ലസ് 12, റെഡ്മിയുടെ പുതിയ ഫോൺ എന്നിവയെല്ലാം ഈ ജനുവരി മാസം പുറത്തിറങ്ങുന്ന പുതിയ ഫോണുകൾ ആണ്. ടെക് ലോകം ഒന്നാതെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് സാംസങ്ങിന്റെ എസ് 24 അൾട്ര. ജനുവരി 18ന് ഈ ഫോൺ പുറത്തിറങ്ങും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Vivo has announced that these phones will be launched in India on January 4. Vivo has already announced that these phones will be in the category of premium smart phones. There are only a few days left for this phone to arrive in India. This phone is currently available in the Chinese market. Vivo will launch the same version in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X