Home
News

ഫുൾ ചാർജിൽ കൊച്ചി മുതൽ ​ഗോവ വരെ പോകാം; പരമാവധി വേ​ഗത 265 കിലോമീറ്റർ, ഷവോമി എസ്യു7 അവതരിപ്പിച്ചു

ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ പുറത്തിറക്കുന്നതിൽ കേമനാണ് ചൈനീസ് ടെക് ഭീമന്മാരായ ഷവോമി. സ്മാർട്ട്ഫോണുകൾ, ടിവികൾ, ടാബ്ലൈറ്റുകൾ, ഇയർബഡുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ഷവോമി ഇതിനോടം തന്നെ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഭാവിയിൽ ഇത്തരം ​ഗാഡ്ജറ്റുകൾക്ക് പുറമെ മറ്റ് മേഖലകളിലേക്കും തങ്ങളുടെ വിപണി ഉയർത്താൻ ശ്രമിക്കുകയാണ് ഷവോമി.

ഇതിന്റെ ഭാ​ഗമായി പുതിയ ഇലക്ട്രിക് കാർ നിർമ്മിച്ചിരിക്കുകയാണ് കമ്പനി. മണിക്കൂറിൽ പരമാവധി 265 കിലോമീറ്റർ വേ​ഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന കാറുകളാണ് ഷവോമി ഇപ്പോൾ ചൈനീസ് വിപണിൽ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ കാറുകൾ ഇന്ത്യൻ നിരത്തുകളിലും ഓടും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഷവോമിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. മാത്രമല്ല ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാരും പിന്തുണ നൽകുന്നുണ്ട്.

പരമാവധി വേ​ഗത 265 കിലോമീറ്റർ, ഷവോമി എസ്യു7 അവതരിപ്പിച്ചു

MOST READ: ജിയോയുടെ പുതിയ വാർഷിക പ്ലാൻ എയർടെലിലും മികച്ചതാണോ? ഇവരെ കടത്തിവെട്ടാൻ പുതിയ പ്ലാനുമായി വിഐയും രം​ഗത്ത്

ഇക്കാരണങ്ങളാൽ ഷവോമിയുടെ പുതിയ ഇലക്ട്രിക് കാറുകൾ എത്രയും വേ​ഗം ഇന്ത്യയിലെത്തും എന്നാണ് കരുതുന്നത്. ഷവോമി പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് വാഹനം ആണിത്. കാറ് അവതരിപ്പിച്ചെങ്കിലും ഇത് ചൈനീസ് വിപണിയിൽ എത്താൻ ഇനിയും രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ്യു 7 സീരീസിൽ രണ്ട് കാറുകളാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ലയെ ആണ് പ്രധാന എതിരാളികളായി ഷവോമി കാണുന്നത്.

ഷവോമി എസ്യു 7, എസ്യു 7 മാക്സ് എന്നിങ്ങനെ രണ്ട് കാറുകളാണ് ഈ സീരീസിൽ ഉള്ളത്. മികച്ച സ്പീഡ് തന്നെ ഈ കാറുകൾ വാ​ഗ്ദാനം ചെയ്യും എന്നാണ് ഷവോമി അവകാശപ്പെടുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൽ വെറും 2.78 സെക്കന്റുകൾ മാത്രം മതി എന്നാണ് ലോഞ്ച് വേളയിൽ ഷവോമി പറഞ്ഞത്. അവതരിപ്പിച്ച കാറുകളിൽ‌ എസ്യു 7 എന്ന മോഡൽ ഒരു റിയർ- വീൽ ഡ്രൈവാണ്.

പരമാവധി വേ​ഗത 265 കിലോമീറ്റർ, ഷവോമി എസ്യു7 അവതരിപ്പിച്ചു

MOST READ: ലൈറ്റ് ആയി ഇനി ആമസോൺ പ്രൈം ഫീച്ചറുകൾ ആസ്വദിക്കാം; അതും കുറഞ്ഞ വിലയിൽ

എസ്യു 7 മാക്സ് ആകട്ടെ ഒരു ഓൾ- വീൽ ഡ്രൈവ് പതിപ്പായും ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ എസ്യു 7ന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഈ കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേ​ഗത കൈവരിക്കാൻ വെറും 5.28 സെക്കന്റുകൾ മാത്രം മതിയാകും. ഒരു ഫുൾ ചാർജിൽ എസ്യു 7 668 കിലോമീറ്റർ വരെ ഓടും എന്നും ഷവോമി അവകാശപ്പെടുന്നു.

210 കിലോമീറ്ററാണ് ഈ കാറിന്റെ ഏറ്റവും ഉയർന്ന വേ​ഗത. 299 പിഎസ് പവറും 400എൻഎം ടോർക്കും ഈ കാറിന്റെ മറ്റ് സവിശേഷതകളാണ്. എസ്യു 7 മാക്സിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചത് പോലെ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൽ ഈ കാറിന് വെറും 2.78 സെക്കന്റുകൾ മാത്രം മതി. ഒറ്റ ഫുൾ ചാർജിൽ 800 കിലോമീറ്റർ വരെ ഈ കാറിന് സഞ്ചരിക്കാൻ സാധിക്കും എന്നും ഷവോമി പറയുന്നു.

265 കിലോമീറ്ററാണ് ഈ കാറിന് നേടാൻ സാധിക്കുന്ന പരമാവധി വേ​ഗത. 673 പിഎസ് പവറും 838 എൻഎം ടോർക്കും ഈ കാറിന് അവകാശപ്പെടാനുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാഹന നിർമ്മാതാക്കളുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിയ്ക്കാനാണ് ഷവോമി ശ്രമിക്കുന്നതെന്ന് കമ്പനിയുടെ സിഇഒ ലെ ജുൻ വ്യക്തമാക്കി. അടുത്ത 20 വർഷത്തിനുള്ളിൽ തന്നെ ഷവോമി ഈ നേട്ടം സ്വന്തമാക്കുമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

ഷവോമിയുടെ സ്മാർട്ട് ഉപകരണങ്ങൾ ഈ കാറുമായി ബന്ധിപ്പിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും കാറിന് നൽകിയിട്ടുണ്ട്. രണ്ട് കാറുകൾക്കും ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യയാണ് ഷവോമി നൽകിയിരിക്കുന്നത്. പ്രതിവർഷം 200,000 വാഹനങ്ങൾ നിർമ്മിക്കാനുള്ള ബിജിങ്ങിലെ ഫാക്ടറിയിൽ ആണ് ഷവോമി ഈ കാറുകൾ നിർമ്മിക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ കാറുകൾ റോഡുകൾ കീഴടക്കും എന്ന പ്രതീക്ഷയിലാണ് ഷവോമി.

More from GizBot

Best Mobiles in India

English summary
Xiaomi has now introduced cars that can travel at a maximum speed of 265 km per hour in the Chinese market. It is expected that these cars will run on Indian roads soon. India is one of the biggest markets for Xiaomi. Moreover, the central government is also supporting projects to promote electric cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X