ഈ വർഷം ഇറങ്ങിയതിൽ മികച്ച മിഡ്-ബഡ്ജറ്റ് ഫോണുകൾ; സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ ഫോണുകൾ
നിരവധി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയ ഒരു വർഷമാണ് 2023. ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ്, പ്രീമിയം എന്നിങ്ങനെ മൂന്ന് സെഗ്മെന്റുകളിലും നിരവധി ഫോണുകളാണ് ഈ വർഷം പുറത്തിറങ്ങിയത്. ഇന്ത്യയിലെ ഉപയോക്താക്കളിൽ ഭൂരിഭാഗവും സാധാരണക്കാരയതിനാൽ ഇതിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മിഡ് ബഡ്ജറ്റ് ഫോണുകളാണ്.
ഇത്തരത്തിൽ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച മിഡ് ബഡ്ജറ്റ് ഫോണുകൾ ഏതെല്ലാമാണെന്ന് വിശദാമിയ പരിശോധിക്കാം. ഈ സെഗ്മെന്റിലെ ഒരു മികച്ച ഫോണാണ് റെഡ്മിയുടെ 11 പ്ലസ് പ്രോ. 2x, 4x ഇൻ-സെൻസർ സൂം ഉള്ള 200 എംപി ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരുപക്ഷെ 25,000 രൂപയ്ക്ക് താഴെ ലഭിക്കുന്നതിൽ ഏറ്റവും മികച്ച ക്യാമറ ഫോണെന്ന വിശേഷണം റെഡ്മി 11 പ്ലസ് പ്രോയ്ക്ക് ചേരുന്നതായിരിക്കും.

ഇക്കൂട്ടത്തിലെ മറ്റൊരു ഫോണാണ് മോട്ടറോളയുടെ എഡ്ജ് 40. IP68 വാട്ടർ ഡെസ്റ്റ് പ്രതിരോധം ഉള്ള ഫോണുകളിൽ ഒന്നാണ് മോട്ടറോള എഡ്ജ് 40. 4,400mAh ബാറ്ററിയാണ് ഈ ഫോണിനായി മോട്ടറോള നൽകിയിരിക്കുന്നത്. എന്നാൽ സോഫ്റ്റുവെയർ അപ്ഡേറ്റിൽ കൃത്യത പാലിക്കാത്തത് ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്ന ഒരു മോശം വശമാണ്. എന്നാൽ വിലയ്ക്കൊത്ത മികച്ച പ്രകടനം ഈ ഫോൺ കാഴ്ച വെയ്ക്കുന്നുണ്ട്.
പോക്കോ എഫ് 5ഉം ഈ വർഷം ഇറങ്ങിയ മികച്ച മിഡ് ബഡ്ജറ്റ് ഫോണിന്റെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 7+ Gen 1 ചിപ്‌സെറ്റ് ആണ് ഈ ഫോണിനായി പോക്കോ നൽകിയിരിക്കുന്നത്. മിഡ് ബഡ്ജറ്റിൽ ഈ ചിപ്സെറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഫോണുകളിലൊന്നാണ് പോക്കോ എഫ് 5. സ്‌നാപ്ഡ്രാഗൺ 8 Gen 1-ന് സമാനമായി ഹിറ്റീങ് പ്രശ്നങ്ങൾ ഇതിന് പരിഹരിക്കാൻ സാധിക്കും.

MOST READ: പവർ കൂട്ടി വിവോയുടെ വൈ100ഐ പവർ; 6000mAh ആണ് ബാറ്ററി, ചാർജ് തീരാൻ കുറച്ച് സമയമെടുക്കും
30,000 രൂപയ്ക്ക് താഴെയാണ് ഈ ഫോണിന്റെ വില എന്നതാണ് ശ്രദ്ധേയം. രണ്ട് വർഷത്തെ വാറന്റിയാണ് ഈ ഫോൺ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. നത്തിങ് ഫോൺ 2വും ഈ വർഷം ഇറങ്ങിയതിൽ വെച്ച് മികച്ച ഒരു മിഡ് ബഡ്ജറ്റ് ഫോണായി കണക്കിലെടുക്കാവുന്നതാണ്. വ്യത്യസ്തമായ ഡിസൈനിലാണ് നത്തിങ് ഈ ഫോൺ തയ്യാറാക്കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റ് ആണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്.
ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. 44,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോൺ ഇപ്പോൾ 39,999 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാണ്. ഫോണിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. വിവോയുടെ വി29 പ്രോയാണ് ഈ ലിസ്റ്റിലെ മറ്റൊരു ഫോൺ. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 50എംപി പ്രൈമറി സെൻസറും 12എംപി ടെലിഫോട്ടോ ലെൻസുമാണ് ഈ ഫോണിൽ ഉള്ളത്.
MediaTek Dimensity 8200 ചിപ്‌സെറ്റ് ആണ് വിവോ ഈ ഫോണിനായി നൽകിയിരിക്കുന്നത്. സ്റ്റീരിയോ സ്പീക്കർ, എൻഎഫ്‌സി, മികച്ച ഐപി റേറ്റിങ് എന്നിവ ഫോണിന്റെ ഡിമാന്റ് വർധിപ്പിക്കുന്നു. ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന അവസാനത്തെ ഫോണാണ് വൺപ്ലസ് 11 ആർ. Snapdragon 8+ Gen 1 ആണ് ഈ ഫോണിനായ് വൺപ്ലസ് നൽകിയിരിക്കുന്നത്. ആയതിനാൽ തന്നെ മികച്ച പെർഫോമൻസ് ഈ ഫോൺ കാഴ്ച വെയ്ക്കുന്നു.
3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോൺ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ 39,999 രൂപയാണ് വൺപ്ലസ് 11 ആറിന്റെ വില. ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്ന ഒരു ഫീച്ചറാണ്. റെഗുലർ, മാക്രോ ഫോട്ടോകൾ മികച്ച ക്ലാരിറ്റിയിൽ പകർത്താൻ ഈ ക്യാമറകൾ ഉപയോക്താക്കളെ സഹായിക്കുന്നതാണ്.


Click it and Unblock the Notifications








