Home
News

ഇന്ത്യയിൽ ഇത് ആദ്യം; വെറും 8000 രൂപയ്ക്ക് താഴെ 256 ജിബി സ്റ്റോറേജ് വാ​ഗ്ദാനവുമായി ഐടെൽ എ70

വെറും 8000 രൂപയ്ക്ക് 256 ജിബി സ്റ്റോറേജ് വാ​ഗ്ദാനം ചെയ്ത് ഐടെലിന്റെ പുതിയ ഫോൺ. ഇത് ആദ്യമായാണ് ഈ വിലയിൽ ഇത്രയും അധികം സ്റ്റോറേജ് വാ​ഗ്ദാനം ചെയ്യുന്ന ഒരു ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്നത്. ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഐടെൽ അറിയിച്ചിരിക്കുന്നത്.

ഐടെൽ എ70 എന്നാണ് ഈ ഫോണിന്റെ പേര്. ഫോണിനെക്കുറിച്ചുള്ള ചില വിശേഷങ്ങൾ ഐടെൽ ഇതിനോടകം തന്നെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ പ്രകാരം നാല് കളർ ഓപ്ഷനുകളിൽ ഈ ഫോൺ പുറത്തിറങ്ങും എന്നാണ് ഐടെൽ അറിയിച്ചിരിക്കുന്നത്. ഫോണിന്റെ വിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും 8000 രൂപയിലും കുറവായിരിക്കും ഐടെൽ എ70ന്റെ വില എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വെറും 8000 രൂപയ്ക്ക് താഴെ 256 ജിബി സ്റ്റോറേജ് വാ​ഗ്ദാനവുമായി ഐടെൽ എ70

MOST READ: പവർ കൂട്ടി വിവോയുടെ വൈ100ഐ പവർ; 6000mAh ആണ് ബാറ്ററി, ചാർജ് തീരാൻ കുറച്ച് സമയമെടുക്കും

91മൊബൈൽസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വാർത്തയുടെ ഉറവിടം ഏതാണെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. ഉടൻ തന്നെ ഈ ഫോൺ ഐടെൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി 8000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 256 ജിബി ഇന്റെർണൽ സ്റ്റോറേജുള്ള ഫോണായിരിക്കും ഐടെൽ എ70 എന്നും ഈ റിപ്പോർട്ട് പറയുന്നു. 12 ജിബി ആയിരിക്കും ഫോണിന്റെ റാം എന്നും ഇവർ പറയുന്നു.

ഇതിന് പുറമെ 4 ജിബി വെർച്വൽ റാമിന്റെ പിന്തുണയും ഈ ഫോണിന് ഉണ്ടായിരിക്കുന്നതാണ്. ഗ്രീൻ, ലൈറ്റ് ബ്ലൂ, ബ്ലോ, യെല്ലോ എന്നീ നിറങ്ങളിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക. ഐടെൽ എ60 എന്ന ഫോണിന്റെ പിൻ​ഗാമി എന്ന നിലയ്ക്കാണ് എ70നെ ഐടെൽ പുറത്തിറക്കുക. ആയതിനാൽ തന്നെ പഴയ ഫോണിൽ നിന്ന് നിരവധി അപ്ഡേറ്റും പുതിയ ഫോണിന് ഉണ്ടായിരിക്കുന്നതാണ്. അതേ സമയം 128 സ്റ്റോറേജ് പതിപ്പിലും ഫോൺ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

വെറും 8000 രൂപയ്ക്ക് താഴെ 256 ജിബി സ്റ്റോറേജ് വാ​ഗ്ദാനവുമായി ഐടെൽ എ70

MOST READ: കാറിന്റെ മൈലേജ് എങ്ങനെ വർധിപ്പിക്കാം? ഉത്തരം പറഞ്ഞ് മടുത്ത് ​ഗൂ​ഗിൾ; വ്യാജ സാധനങ്ങൾ തിരിച്ചറിയാനും ടിപ്പുകൾ

ഫോണിന്റെ മുൻവശത്തും എൽഇഡി ഫ്ലാഷ് ലൈറ്റോട് കൂടി ആയിരിക്കും ഐടെൽ എ70 പുറത്തിറക്കാൻ സാധ്യത. ഡിസ്പ്ലേയിൽ ഒരു നോച്ച് കട്ടൗട്ടും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ എന്നാണ് ഈ ഫോൺ ഇന്ത്യയിൽ എത്തുക എന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് മാസം മുമ്പ് ഐടെൽ എ05 എസ് എന്ന ഒരു മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണിന് ഇന്ത്യൻ ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചത്.

4 ജിബി റാം 64 ജിബി സ്റ്റോറേജ് ഉള്ള ഈ ഫോണിന്റെ വില 6,099 രൂപ ആയിരുന്നു. ഇതിന്റെ തന്നെ 2 ജിബി റാം 32 ജിബി പതിപ്പും ഐടെൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഐടെൽ പദ്ധതിയിടുന്നത്. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ ഫോൺ ഐടെൽ ഇന്ത്യയൽ അവതരിപ്പിക്കുക.

വളരെ ചുരുക്കം ഫോണുകൾ മാത്രമേ ഐടെൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളു എങ്കിലും പുറത്തിറക്കിയ ഫോണുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കമ്പനി പുറത്തിറക്കിയതിൽ ഭൂരിഭാ​ഗം ഫോണുകളും മിഡ് ബഡ്ജറ്റ്, ബഡ്ജറ്റ് ഫ്രണ്ട്ലി ക്യാറ്റ​ഗറിയിൽ ഉൾപ്പെടുന്ന ഫോണുകൾ ആണ്. പുതിയ ഫോൺ കൂടി ഐടെൽ ഇന്ത്യയിൽ എത്തിക്കുമ്പോൾ ഉപയോക്താക്കൾക്കും ഐടെലിനും മികച്ച പ്രതീക്ഷയാണ് ഉള്ളത്. അതേ സമയം നിരവധി പുതിയ ഫോണുകൾ പുറത്തിറങ്ങാനിരിക്കുന്ന മാസം ആണ് ജനുവരി.

സാംസങ്ങിന്റെ ​ഗാലക്സി എസ് 24 സീരീസ് ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഫോണുകൾ. ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിവയാണ് ഈ ഫോണുകൾ. ഇതിന് പുറമെ എക്സ് 100 സീരീസുമായി വിവോയും ജനുവരിയിൽ എത്തുന്നുണ്ട്. എക്സ് 100, എക്സ് 100 പ്രോ എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉണ്ടാകുക. കൂടാതെ വൺപ്ലസ് റെഡ്മി എന്നിവരും പുതിയ ഫോണുകൾ എത്തിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The name of this phone is Itel A70. Itel has already announced some details about the phone on its website. According to this information, Itel has informed us that this phone will be released in four color options. Although no exact information has been released about the price of the phone, various reports suggest that the price of the Itel A70 will be less than Rs 8,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X