കാറിന്റെ മൈലേജ് എങ്ങനെ വർധിപ്പിക്കാം? ഉത്തരം പറഞ്ഞ് മടുത്ത് ഗൂഗിൾ; വ്യാജ സാധനങ്ങൾ തിരിച്ചറിയാനും ടിപ്പുകൾ
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മനുഷ്യന് ഏറെ ഉപകാരപ്പെടുന്ന കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് ഇന്റർനെറ്റിന്റെ കണ്ടുപിടിത്തം. എന്ത് സംശയം ഉണ്ടെങ്കിൽ ഇപ്പോൾ ആളുകൾ ആദ്യം തിരയുന്നത് ഇന്റർനെറ്റിൽ ആണ്. പ്രധാനമായും ഗൂഗിളിന്റെ സർച്ച് എഞ്ചിൻ ആണ് ഇതിൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. സ്മാർട്ട് ഫോൺ വന്നതോടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായി.
ഇപ്പോൾ എന്ത് സംശയം വന്നാലും ആളുകൾ ആദ്യം സ്മാർട്ട് ഫോൺ എടുത്ത് ഗൂഗിളിൽ സർച്ച് ചെയ്യുകയാണ് പതിവ്. ഇത്തരത്തിൽ 2023 വർഷത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടൂതൽ ഗൂഗിൾ ചെയ്ത ചോദ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ഒന്നാമത് നിൽക്കുന്ന ചോദ്യം മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനുള്ള ടിപ്പുകളാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ തിരഞ്ഞെ ചോദ്യത്തിൽ ഒന്നാം സ്ഥാനത്ത് ഈ ചോദ്യമാണ് ഉള്ളത്.

ഇതിൽ ഭൂരിഭാഗവും സ്ത്രീകൾ ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 വർഷത്തിൽ ഗൂഗിളിനോട് ചോദിച്ചിരിക്കുന്ന മറ്റൊരു സുപ്രധാന ചോദ്യമാണ് പെട്ടെന്ന് എങ്ങനെ യൂട്യൂബിൽ ഫോളോവേഴ്സിന്റെ ഉണ്ടാക്കാം എന്നത്. കൊറോണ കാലം ആയതോടെ നിരവധി ആളുകളാണ് പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഇതിൽ പലരും ഈ ചാനലുകൾ ഇപ്പോഴും ആക്ടീവ് ആയി കൊണ്ടുനടക്കുന്നു. യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കുന്നതിനാൽ പലരും ഇതൊരു ജോലിയായും കൊണ്ട് നടക്കുന്നുണ്ട്.
ആയതിനാൽ തന്നെ തങ്ങളുടെ യൂട്യൂബ് ചാനലിൽ എങ്ങനെ പെട്ടെന്ന് ഫോളോവേഴ്സിനെ ഉണ്ടാക്കാം എന്നാണ് നിരവധി പേര് ചോദിച്ചിരിക്കുന്നത്. മറ്റൊരു ചോദ്യമാണ് വാഹനത്തിന്റെ മൈലേജ് എങ്ങനെ ഉയർത്താം എന്ന ചോദ്യം. പ്രത്യേകിച്ച് കഴിഞ്ഞ വർഷം ദിനംപ്രതി ഇന്ധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ എളുപ്പ മാർഗങ്ങളിലൂടെ വാഹനത്തിന്റെ മൈലേജ് എങ്ങനെ വർധിപ്പിക്കാം എന്ന് ഗൂഗിളിൽ സർച്ച് ചെയ്ത ആളുകൾ നിരവധിയാണ്.

രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന തരത്തിലുള്ള ഒരു ചോദ്യമാണ് ഇക്കൂട്ടത്തിലെ മറ്റൊരു ചോദ്യം. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്ന് പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും എന്നതായിരുന്നു ചോദ്യം. ഇക്കൂട്ടത്തിലെ മറ്റൊരു ചോദ്യം ആയിരിന്നു എങ്ങനെ വാട്സ്ആപ്പ് ചാനൽ ആരംഭിക്കാം എന്നത്. ഈ അടുത്ത കാലത്ത് ആയിരുന്നു വാട്സ്ആപ്പ് ചാനൽ സേവനം ആരംഭിച്ചത്.
ഇതേ തുടർന്ന് നിരവധി ഉപയോക്താക്കളാണ് വാട്സ്ആപ്പിൽ സ്വന്തം ചാനൽ നിർമ്മിക്കാനായി ഗൂഗിളിൽ സർച്ച് ചെയ്തത്. സോഷ്യൽ മീഡിയയുമായി തന്നെ ബന്ധപ്പെട്ടതാണ് ഉപയോക്താക്കളുടെ മറ്റൊരു ചോദ്യവും. കഴിഞ്ഞ വർഷമാണ് പണം നൽകി ഇൻസ്റ്റഗ്രാമിൽ ബ്ലൂടിക്ക് സ്വന്തമാക്കുന്ന പദ്ധതി മെറ്റ അവതരിപ്പിച്ചത്. ഇതേ തുടർന്ന് എങ്ങനെയാണ് ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ ബ്ലൂടിക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് എന്നതായിരുന്നു ഇവരുടെ ചോദ്യം. ഓൺലൈൻ വിപണിയുമായി ബന്ധപ്പെട്ടതായിരുന്നു ഇക്കൂട്ടത്തിലെ മറ്റൊരു ചോദ്യം.
ഇപ്പോൾ നിരവധി ഉപയോക്താക്കൾ ഓൺലൈൻ വിപണിയിലൂടെ സാധനങ്ങൾ വാങ്ങി വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാനായി ഈ ചോദ്യം ഒരുപാട് സഹായിച്ചിരുന്നു. എങ്ങനെ ഒറിജിനൽ കാഞ്ചീപുരം സാരി തിരിച്ചറിയാം എന്നതായിരുന്നു ഉപയോക്താക്കളുടെ ചോദ്യം. ഇതിന് കൃത്യമായ ഉത്തരവും ഗൂഗിൾ നൽകിയിരുന്നു. സ്പോഴ്സുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ചോദിച്ചിരിക്കുന്നത്. ഒന്ന് പ്രോ കബഡി എങ്ങനെ ലൈവ് ആയി കാണമെന്നും രണ്ട് എങ്ങനെ ചെസ് ഗ്രാൻഡ് മാസ്റ്റർ ആകാമെന്നും.
ഇത്തരത്തിൽ നിരവധി ചോദ്യങ്ങളാണ് 2023ൽ ഇന്ത്യക്കാർ കൂടുതലായി ഗൂഗിളിനോട് ചോദിച്ചിരിക്കുന്നത്. ഇതിൽ പലതും പല ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്ന ചോദ്യങ്ങൾ ആയിരുന്നു. ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ ഉപയോക്താക്കൾ ഗൂഗിളിൽ സർച്ച് ചെയ്തെങ്കിലും ഇവയിൽ ഏറ്റവും കൂടുതൽ ആളുകൾ എന്ത് സർച്ച് ചെയ്തിരിക്കുന്നു എന്നതിന്റെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








