Home
News

പുതുവർഷത്തിൽ പുതിയ ഐറ്റം; റെഡ്മി നോട്ട് 13 സീരീസ് ജനുവരിയിൽ എത്തും, ഫീച്ചറുകൾ അമ്പരപ്പിക്കും

അടുത്ത വർഷത്തിന്റെ ആദ്യ മാസം നിരവധി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പുതുവർഷത്തിൽ സാംസങ് ​ഗാലക്സി എസ് 24 അൾട്ര മുതൽ നിരവധി പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായിരിക്കും. എന്നാൽ എസ് 24 അൾട്ര എന്നത് ഒരു പ്രീമിയം സെ​ഗ്മെന്റിൽ എത്തുന്ന ഫോണാണ്.

ഇന്ത്യൻ മാർക്കറ്റിൽ ഭൂരിഭാ​ഗം ഉപയോക്താക്കളും സാധാരണക്കാരായതിനാൽ തന്നെ ഈ ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കില്ല. എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഫോണും ജനുവരി മാസത്തിൽ ഇന്ത്യയിൽ എത്തുന്നതായിരിക്കും. ഇതിൽ ഏറ്റവും പ്രതീക്ഷയോടെ ഉപയോക്താക്കൾ കാത്തിരിക്കുന്ന ഒരു ഫോണാണ് റെഡ്മിയുടെ നോട്ട് 13 5ജി. മിഡ് ബഡ്ജറ്റ് സെ​ഗ്മെൻ്റിൽ ആണ് ഈ ഫോൺ ഇന്ത്യയിൽ എത്തുന്നത്. ജനുവരി 4ന് ഫോൺ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുവർഷത്തിൽ പുതിയ ഐറ്റം; റെഡ്മി നോട്ട് 13 സീരീസ് ജനുവരിയിൽ എത്തും

MOST READ: ക്രിസ്തുമസിന് ലുലുവിൽ നിന്ന് സൗജന്യമായി ഐഫോൺ 15 പ്രോ മാക്സ് നേടാം; എന്നാൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്

റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുക. ഈ ഫോണുകൾ നേരത്തെ തന്നെ കമ്പനി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫോണുകൾ തന്നെ ആയിരിക്കും കമ്പനി ഇന്ത്യയിൽ എത്തിക്കാനും ശ്രമിക്കുക. പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന്റെ ഭാ​ഗമായ ട്വീറ്റും റെഡ്മി പുറത്ത് വട്ടിരുന്നു.

ഫോണിന്റെ പുതിയ സവിശേഷതകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. Snapdragon 7s Gen2 ആയിരിക്കും ഈ ഫോണുകളുടെ പ്രൊസസർ എന്നാണ് കമ്പനി ഇപ്പോൾ നൽകുന്ന സൂചന. മാത്രമല്ല രണ്ട് വശത്തായും ഗ്ലാസ് ബോഡി ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത് എന്നും സൂചനയുണ്ട്. ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ആദ്യമായി സീരീസിലെ സ്റ്റാന്റേർഡ് മോഡലിന്റെ സവിശേഷതകൾ പരിശോധിക്കാം.

പുതുവർഷത്തിൽ പുതിയ ഐറ്റം; റെഡ്മി നോട്ട് 13 സീരീസ് ജനുവരിയിൽ എത്തും

MOST READ: പുതുവത്സരത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം; സൂര്യനെത്തൊടാൻ തയ്യാറായി രാജ്യം

2400 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും റെഡ്മി നോട്ട് 13ന് കമ്പനി നൽകാൻ സാധ്യത എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സ്ക്രീനിന് 120Hz പുതുക്കൽ നിരക്കും 240Hz ടച്ച് സാമ്പിൾ നിരക്കും അവകാശപ്പെടാൻ ഉണ്ടായിരിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ Snapdragon 7s Gen2 ആയിരിക്കും ഫോണിന്റെ പ്രൊസസർ. ഷവോമി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്നുണ്ട്. ഫോണിന്റെ പ്രധാന ക്യാമറ 108 എംപി ആയിരിക്കും. മാത്രമല്ല 8 എംപിയുടെ അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ സെൻസറും ഫോണിന്റെ പിൻവശത്ത് ഇടം പിടിയ്ക്കാൻ സാധ്യതയുണ്ട്. സെൽഫികൾ‌ക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ ഫ്രണ്ട് ഫേസിങ് ക്യാമറയും ഷവോമി പുതിയ ഫോണിനായി നൽകിയേക്കാം.

റെഡ്മി നോട്ട് 13 പ്രോയുടെ അധികം വിശേഷങ്ങൾ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിൽ ഈ ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ പ്ലസിന് ആകട്ടെ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഉണ്ടായരിക്കും എന്നാണ് സൂചന. അൽപം കൂടി കാത്തിരുന്നാൽ ഫോണുകളുടെ കൂടുതൽ സവിശേഷതൾ അറിയാൻ സാധിക്കുന്നതാണ്.

അതേ സമയം സാംസങ്ങിന്റെ ​ഗാലക്സി 23 സീരീസ് ഫോണുകൾ, വിവോ എക്സ് 100 സീരീസ് ഫോണുകൾ, വൺപ്ലസിന്റെ 12 തുടങ്ങിയ ഫോണുകളും ജനുവരി മാസം പുറത്തിറങ്ങുന്നതായിരിക്കും. ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകൾ ആയിരിക്കും എസ് 24 സീരീസിൽ ഉണ്ടായിരിക്കുക. വിവോ എക്സ് 100, എക്സ് 100 പ്ലോ എന്നീ ഫോണുകൾ ആയിരിക്കും വിവോ പുറത്തിറക്കുക.

More from GizBot

Best Mobiles in India

English summary
The Redmi Note 13, Redmi Note 13 Pro, and Redmi Note 13 Pro Plus will be the three phones in this series that Xiaomi will launch in India. The company has already launched these phones in China. The company will also try to bring these phones to India. Redmi also tweeted part of the launch of the new phone in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X