Home
News

ക്രിസ്തുമസിന് ലുലുവിൽ നിന്ന് സൗജന്യമായി ഐഫോൺ 15 പ്രോ മാക്സ് നേടാം; എന്നാൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്

ക്രിസ്തുമസ് കാലമെത്തിയതോടെ നിരവധി ഓഫറുകളും എത്തിയിരിക്കുകയാണ്. ക്രിമസ്തുമസ് പ്രമാണിച്ച് സാംസങ് തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണായ ​ഗാലക്സി ഇസഡ് ഫോൾഡ് 5ന് 16,000 രൂപ വരെ ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് പല ഇ കൊമേഴ്സ് വെബ്സൈറ്റുകളും നിരവധി ഓഫറകുൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രിസ്തുമസിന് മാത്രമല്ല ഇത്തരം ആഘോഷവേളകളിൽ പല കമ്പനികളും വിവധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ തന്നെ പല വ്യാജ ഓഫറുകളും പല സ്കാമർമാരും പ്രഖ്യാപിക്കാറുണ്ട്. ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, മിന്ത്ര എന്നിവയുടെ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. ഇത്തരത്തിൽ ഒരു തട്ടിപ്പ് ഇപ്പോൾ തലപൊക്കിയിരിക്കുകയാണ്. പ്രധാനമായും കേരളത്തിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്.

ക്രിസ്തുമസിന് ലുലുവിൽ നിന്ന് സൗജന്യമായി ഐഫോൺ 15 പ്രോ മാക്സ് നേടാം

MOST READ: ബിഎസ്എൻഎലുകാർ സൂക്ഷിക്കുക; ഉപയോക്താക്കളുടെ ഡാറ്റ വലിയ രീതിയിൽ ഡാർ‌ക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്

വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയകളിലൂടെയാണ് ഈ തട്ടിപ്പ് പ്രചരിക്കുന്നത്. ഈ ക്രിസ്തുമസ് പ്രമാണിച്ച് ലുലുവിൽ നിന്ന് സൗജന്യമായി ഐഫോൺ ലഭിക്കുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു ലിങ്കിന്റെ രൂപത്തിലാണ് ഈ സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലുലുവിന്റെ വെബ്സൈറ്റ് എന്ന് തോന്നിക്കുന്ന ഒരു വെബ്സൈറ്റിലാണ് എത്തുന്നത്. എന്നാൽ ഇത് ഒറിജിനൽ ലുലുവിന്റെ വെബ്സൈറ്റ് അല്ല.

ഉപയോക്താക്കളെ കബിളിപ്പിക്കാനായി സൈബർ ക്രിമിനലുകൾ നിർമ്മിച്ചിരിക്കുന്ന വ്യാജ വെബ്സൈറ്റാണ് ഇത്. എന്നാൽ കാഴ്ചയിൽ ലുലുവിന്റെ വെബ്സൈറ്റിനോട് ഏറെ സാമ്യമുള്ള വെബ്സൈറ്റാണ് ഇത്. ആയതിനാൽ തന്നെ നിവധി ഉപയോക്താക്കൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഭാ​ഗ്യമുണ്ടെങ്കിൽ സൗജന്യമായി ഐഫോൺ 15 പ്രോ മാക്സ് ലഭിക്കും എന്ന തരത്തിലാണ് ഈ മെസേജ് പ്രചരിക്കുന്നത്. ഒരു നറുക്കെടുപ്പ് പോലെ ഒരു ​ഗെയിമും ഈ വെബ്സൈറ്റിൽ ഉണ്ടാകും.

ക്രിസ്തുമസിന് ലുലുവിൽ നിന്ന് സൗജന്യമായി ഐഫോൺ 15 പ്രോ മാക്സ് നേടാം

MOST READ: ഇത്രയും ഫീച്ചറുകളുള്ള ഫോണിന് ഈ വിലയോ? വൺപ്ലസ് 12ന്റെ വില പുറത്തായി, ആകാംഷയിൽ ആരാധകർ

ഇത് പ്ലേ ചെയ്യുമ്പോൾ നിങ്ങൾ ഐഫോൺ വിജയിച്ചു എന്നും കാണിക്കുന്നതായിരിക്കും. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയയ്ച്ചു നൽകണം എന്നും ഇവർ ആവിശ്യപ്പെടുന്നതായിരിക്കും. ഈ വെബ്സൈറ്റിൽ കയറുന്ന ആളുകളുടെ എല്ലാം ഫോണിൽ നിന്ന് വ്യക്തിപരമായ വിവരങ്ങൾ മോഷ്ടിക്കാൻ സ്കാമർമാർക്ക് സാധിക്കുന്നതാണ്. ചില ക്ഷുദ്ര വൈറസുകൾ നിറഞ്ഞതാണ് ഇത്തരം വെബ്സൈറ്റുകൾ. ചിലപ്പോൾ നിങ്ങളുടെ ഫോണുകൾ ആക്സസ് ചെയ്യാൻ വരെ സ്കാമർമാർക്ക് അനുവാ​ദം ലഭിച്ചേക്കും.

ഇത്തരത്തിൽ അനുവാദം ലഭിച്ചാൽ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായും തട്ടിയെടുക്കാനും ഇവർക്ക് സാധിക്കുന്നതാണ്. ആയതിനാൽ ഇത്തരം സന്ദേശങ്ങളെ ജാ​ഗ്രതയോടെ നോക്കി കാണുക. ഈ സന്ദേശം നിങ്ങളുടെ ഫോണിൽ എത്തിയാൽ ഒരു കാരണവശാലും ഈ ലിങ്ക് തുറക്കാനും പാടില്ല. ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് ഇതിനോടകം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പല ആഘോഷവേളകളിലും ഇതുപോലുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്.

അതേ സമയം നിങ്ങൾ എന്തെങ്കിലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ വിവരം അറിയിക്കുക. കഴിവതും പണം നഷ്ടപ്പെട്ട് ഒരു മണിക്കുറിനുള്ളിൽ തന്നെ ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാൻ ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്താൽ നഷ്ടപ്പെട്ട മുഴുവൻ തുകയും നിങ്ങൾക്ക് തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. വിവരം അറിയിക്കാൻ വൈകുന്തോറും നിങ്ങളുടെ പണം തിരികെ കിട്ടാനുള്ള സാധ്യത കുറയുകയാണ്.

1930 എന്ന നമ്പറിന് പുറമെ www.cybercrime.gov.in എന്ന വെബ് സൈറ്റിലും ഉപയോക്താക്കൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്. സോഷ്യൽ മീഡിയകൾ വഴി വരുന്ന അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കാതെ ഇരിക്കുക. ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ ഔദ്യോ​ഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് ഒരു പരുധി വരെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
Not only for Christmas, many companies have announced various offers during these festive seasons. But in the same way, many scammers announce many fake offers. These scams are mostly done by creating fake websites for popular e-commerce websites like Amazon, Flipkart, and Myntra. A scam like this is now on the rise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X